മുൻഷി എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനാകുകയും പിന്നീട് സിനിമാ താരമായി മാറുകയും ചെയ്ത മലയാളിയാണ് മുൻഷി വേണു. യഥാർത്ഥനാമം:വേണു നാരായണൻ ഇംഗ്ലീഷ്: Munshi Venu). തിളക്കം, പച്ചക്കുതിര, ഛോട്ടാ മുംബൈ, ആത്മകഥ, കഥ പറയുമ്പോൾ, ഉട്ടോപ്പിയയിലെ രാജാവ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.മുൻഷി എന്ന പ്രസിദ്ധമായ ടെലിവിഷൻ പരമ്പരയിലൂടെയാണ് ജനശ്രദ്ധ ലഭിച്ചത്. കമൽ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.[1] 2017 ഏപ്രിൽ 13 നു ചാലക്കുടിയിൽ വച്ച് വൃക്കരോഗത്തെ തുടർന്ന് അന്തരിച്ചു. ഹണീ ബി 2 ആണ് അവസാനമായി അഭിനയിച്ച ചിത്രം.[2]

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരത്തെ വഴുതക്കാട് ജനനം[3].

അഭിനയജീവിതം തിരുത്തുക

വലുതും ചെറുതുമായി 75 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. [4] മുൻഷി എന്ന സമൂഹിക-രാഷ്ട്രീയ ആക്ഷേപഹാസ്യ പരമ്പരയിൽ പല്ലില്ലാത്ത പഞ്ചായത്ത് മെമ്പറായി അഭിനയിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായത്. [5] 2000 സെപ്റ്റംബർ 11നു തുടങ്ങിയ ഈ പരിപാടി രണ്ടായിരത്തിലേറെ എപ്പിസോഡുകൾ പൂർത്തിയാക്കിയിട്ടുണ്ട്. തുടർച്ചയായി ഏറ്റവുമധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി[6]. ഈ പരമ്പര ശ്രദ്ധേയമായതോടെ വേണുവും പ്രശസ്തനായി. തുടർന്ന് നിർവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു.

അവസനകാലം തിരുത്തുക

ദാരിദ്രത്തിന്റെ പിടിയിലായിരുന്ന വേണു വൃക്കരോഗം മൂലം അവസാന കാലങ്ങൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചാലക്കുടിയിലെ വാടകവീട്ടിൽ പത്തുവർഷമായി താമസിച്ചു വരികയായിരുന്നു. സമ്പാദ്യം മുഴുവൻ ചികിത്സക്കായി ചെലവാക്കിയതോടെ, ലോഡ്ജിൽ കുടിശ്ശിക വന്നു. അതോടെ അദ്ദേഹം ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിൽ അഭയം പ്രാപിച്ചു. ഇതിനിടക്ക് മാർച്ച് 2017 രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും എപ്രിൽ 13 നു അന്തരിച്ചു.

റഫറൻസുകൾ തിരുത്തുക

  1. Srivatsan. "Veteran Malayalam actor Munshi Venu passes away".
  2. സ്വന്തം ലേഖകൻ (2017 ഏപ്രിൽ 13). "നടൻ മുൻഷി വേണു അന്തരിച്ചു..." Retrieved 2017 ഏർപിൽ 17. {{cite news}}: Check date values in: |access-date= and |date= (help)
  3. സ്റ്റാഫ്, റിപോർട്ടർ (Apr 13, 2017...... Read more at: http://www.mathrubhumi.com/movies-music/news/munshi-venu-actor-1.1867580). "നടൻ മുൻഷി വേണൂ അന്തരിച്ചു". {{cite news}}: Check date values in: |date= (help); External link in |date= (help)
  4. "Veteran Actor Munshi Venu Passes Away".
  5. "Malayalam actor Munshi Venu passed away".
  6. http://www.hindu.com/fr/2007/06/08/stories/2007060851280200.htm Archived 2013-02-08 at the Wayback Machine. ‘Munshi’ sets a record, ദ് ഹിന്ദു വാര്ത്ത
"https://ml.wikipedia.org/w/index.php?title=മുൻഷി_വേണു&oldid=3789103" എന്ന താളിൽനിന്ന് ശേഖരിച്ചത്