ഗീത വിജയൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാള ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഒരു അഭിനേത്രിയാണ് ഗീത വിജയൻ. ഇംഗ്ലീഷ്;Geetha Vijayan സിദ്ദിഖ്-ലാൽ സം‌വിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ് ഗീത തിരശീലയിൽ ആദ്യമായി പ്രവേശിച്ചത് 85 ലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത അഭിനനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചു, തമിഴിൽ അടുത്തിടെ ആധാർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നുള്ള താല്പര്യമില്ലായിരുന്ന ഗീതയെ അമ്മാവന്റെ മകളായ രേവതിയാണ് സിനിമയിൽ എത്തിച്ചത് [2] ഉത്തരചെമ്മീനാണ് ഗീത അഭിനയിക്കുന്ന എറ്റവും പുതിയ സിനിമ. [3]

ഗീത വിജയൻ
ജനനം (1972-06-22) ജൂൺ 22, 1972  (52 വയസ്സ്)[1]
ദേശീയതഇന്ത്യൻ
തൊഴിൽടി.വി. നടി ചലച്ചിത്ര നടി

ജീവിതരേഖ

തിരുത്തുക

തൃശൂരിലെ വാരിയത്ത് ലേനിൽ താമസിച്ചിരുന്ന പണിക്കവീട്ടിൽ അടിയാട്ട് വിജയന്റേയും ശാരദയുടേയും മകളായി 1972 ൽ ഗീത ജനിച്ചു. അച്ഛൻ ഒരു മ്യഗവൈദ്യനായിരുന്നു., അമ്മ വീട്ടമ്മയും.[4] ഗീത തന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരിലെ പ്രശസ്തമായ സേക്രട് ഹേർട് കോണ്വെന്റ് സെകന്ററി സ്കൂളിൽ നിന്നാണ് ചെയ്തത്. അതിനു ശേഷം ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കി. ചലച്ചിത്ര നടിയായ രേവതി ഗീതയുടെ അമ്മാവന്റെ മകൾ ആണ് .[5] സഹോദരി മലേഷ്യയിൽ അക്കൗണ്ടന്റാണ്. ഗീതയുടെ അച്ഛനും അമ്മയും ഇപ്പോൾ സഹോദരിയുടെ കൂടെ മലേഷ്യയിലാണ്.

ആന്ധ്രയിൽ നിന്നുള്ള മോഡലും നടനുമായ സതീഷ് കുമാറാണ് ഗീതയുടെ ഭർത്താവ്. 1997 ലായിരുന്നു ഇവരുടെ വിവാഹം [6]

ചലച്ചിത്രരേഖ

തിരുത്തുക
ചിത്രം വർഷം നിർമ്മാണം സംവിധാനം
ഇൻ ഹരിഹർ നഗർ 1990 പ്രിയദർശനി പിക്ച്ചേഴ്സ് സിദ്ദിഖ് ലാൽ
കൺകെട്ട്‌ 1991 അപ്പച്ചൻ (വി സി ജോർജ്ജ്) രാജൻ ബാലകൃഷ്ണൻ
ഗാനമേള 1991 അമ്പിളി അമ്പിളി
നഗരത്തിൽ സംസാരവിഷയം 1991 മുംതാസ് ബഷീർ തേവലക്കര ചെല്ലപ്പൻ
അപാരത 1992 ഐ വി ശശി ഐ വി ശശി
ഗൃഹപ്രവേശം 1992 ശ്രീ ഭുവനേശ്വരി മൂവി ആർട്ട്സ് മോഹൻദാസ്‌
മാന്ത്രികച്ചെപ്പ് 1992 തുളസീധരൻ അനിൽ ബാബു
ഫസ്റ്റ്‌ ബെൽ 1992 വിഷ്വൽ മീഡിയ ക്രിയേഷൻ പി ജി വിശ്വംഭരൻ
ഗാന്ധർവം 1993 സുരേഷ് ബാലാജി സംഗീത് ശിവൻ
സരോവരം 1993 ഏ ആർ രാജൻ ജേസി
വക്കീൽ വാസുദേവ്‌ 1993 മീന അശോകൻ പി ജി വിശ്വംഭരൻ
തേന്മാവിൻ കൊമ്പത്ത് 1994 എൻ ഗോപാലകൃഷ്ണൻ പ്രിയദർശൻ
നന്ദിനി ഓപ്പോൾ 1994 സ്നേഹ മൂവീസ് മോഹൻ കുപ്ലേരി
മിന്നാരം 1994 ആർ മോഹൻ പ്രിയദർശൻ
കാബൂളിവാല 1994 അബ്ദുൾ അസീസ് സിദ്ദിഖ് ലാൽ
മാന്നാർ മത്തായി സ്പീക്കിംഗ് 1995 മാണി സി കാപ്പൻ മാണി സി കാപ്പൻ
മിമിക്സ്‌ ആക്ഷൻ 500 1995 ഹരികുമാരൻ തമ്പി ബാലു കിരിയത്ത്
ശശിനാസ്‌ 1995 വി‌ എം കോയ തേജസ് പെരുമണ്ണ
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം 1995 സതീഷ് കുറ്റിയിൽ ,ഫസൽ വിളക്കുടി ,പ്രേംകുമാർ പറമ്പത്ത് കെ കെ ഹരിദാസ്
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് 1995 സജി തോമസ് അനിൽ ബാബു
ഉന്നതങ്ങളിൽ 2001 എ ജി അബ്രഹാം ജോമോൻ
കിളിച്ചുണ്ടൻ മാമ്പഴം 2003 ആന്റണി പെരുമ്പാവൂർ പ്രിയദർശൻ
തലപ്പാവ്‌ 2008 മോഹൻ മധുപാൽ
ലവ്‌ ഇൻ സിംഗപൂർ 2009 റാഫി റാഫി മെക്കാർട്ടിൻ
2 ഹരിഹർ നഗർ 2009 ലാൽ ,പി എൻ വേണുഗോപാൽ ലാൽ
സൂഫി പറഞ്ഞ കഥ 2009 സിലിക്കൺ മീഡിയ പ്രിയനന്ദനൻ
പ്ലസ്‌ ടു 2010 ആർ രമേഷ് ബാബു ഷെബി ചാവക്കാട്
സകുടുംബം ശ്യാമള 2010 എസ് ഗോപകുമാർ രാധാകൃഷ്ണൻ മംഗലത്ത്
അഡ്വക്കേറ്റ് ലക്ഷ്മണൻ-ലേഡീസ് ഒൺലി 2010 എസ് മോഹൻ പപ്പൻ പയറ്റുവിള
തസ്കര ലഹള 2010 അസീസ്‌ കടലുണ്ടി രമേഷ് ദാസ്
പുതുമുഖങ്ങൾ 2010 ഡോൺ അലക്സ് ,ബിജു , മജീദ്
കരയിലേക്ക് ഒരു കടൽദൂരം 2010 സിദ്ദിഖ് മങ്കര വിനോദ് മങ്കര
കണ്ഡഹാർ 2010 സുനിൽ ചന്ദ്രിക നായർ ,മോഹൻ ലാൽ മേജർ രവി
ചിത്രക്കുഴൽ 2010 ധിരുഭായ് ചൌഹാൻ മജീദ് ഗുലിസ്ഥാൻ
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് 2011 ജഹാംഗീർ ഷംസ് പ്രിയനന്ദനൻ
ജനപ്രിയൻ 2011 മാമ്മൻ ജോൺ ,റീന എം ജോൺ ബോബൻ സാമുവേൽ
സ്നേഹാദരം 2011 ഗിരീഷ് കുന്നുമ്മൽ ഗിരീഷ് കുന്നുമ്മൽ
ഞ്ഞളിയൻ 2012 ടോമിച്ചൻ മുളകുപ്പാടം സജി സുരേന്ദ്രൻ
ഈ തിരക്കിനിടയിൽ 2012 ഷാജു തോമസ്സ് ആലുക്കൽ അനിൽ കാരക്കുളം
നമുക്ക് പാർക്കാൻ 2012 ജോയ് തോമസ് ശക്തികുളങ്ങര അജി ജോൺ
കാശ് 2012 ഓ ജി സുനിൽ സുജിത് എസ് നായർ സജിത്ത്
റെഡ് അലർട്ട് 2012 ജോണി പൗലോസ് എ കെ ജയൻ പൊതുവാൾ
ജിപ്‌സി 2013 U Rasheed Ermappetti ,TV Nazarudeen രമേഷ് ദാസ്
മിസ്സ് ലേഖ തരൂർ കാണുന്നത് 2013 കെ കെ സുരേഷ് ചന്ദ്രൻ ഷാജിയെം
പോലീസ് മാമൻ 2013 വാണിവിശ്വനാഥ് ബി ആർ ജേക്കബ്
തോംസൺ വില്ല 2014 യുണൈറ്റഡ് മൂവി മേക്കേഴ്സ് ഓഫ് യു എസ് എ എബിൻ ജേക്കബ്‌
പറങ്കിമല 2014 വിജിൻസ് ,തോമസ് കൊക്കട്ട് സേനൻ പള്ളാശ്ശേരി
മൈ ലൈഫ് പാർട്‌ണർ 2014 റെജിമോൻ കപ്പപറമ്പിൽ എം ബി പത്മകുമാർ
മിത്രം 2014 വൈറ്റ് സ്വാൻ പ്രൊഡക്ഷൻസ് ജസ്പാൽ ഷണ്മുഖൻ
വില്ലാളിവീരൻ 2014 ആർ ബി ചൌധരി സുധീഷ് ശങ്കർ
കുരുത്തം കെട്ടവൻ 2014 ഷിജു ചെറുപന്നൂർ ഷിജു ചെറുപന്നൂർ
ദ റിപ്പോർട്ടർ 2015 കെ ആർ ബാബുരാജ് ,രാജു പണയംകുളം വേണു ഗോപൻ
ഉത്തര ചെമ്മീൻ 2015 ഹരിദാസ് ഹൈദ്രബാദ് ,അൻ‌വിത ഹരി ബെന്നി ആശംസ
അപ്പവും വീഞ്ഞും 2015 എം റ്റി എം പ്രൊഡൿഷൻസ് വിശ്വനാഥൻ
താഴ്വാരക്കാറ്റ്‌ 2016 P എം മഹി ,മഞ്ജിത്ത്‌ ദിവാകർ ശ്യാം ഗോപാൽ
ഡി വൈ എസ് പി ശങ്കുണ്ണി അങ്കിൾ 2016 P കെ സി വർഗീസ്‌ സൂര്യൻ കുനിശ്ശേരി
അമേയ 2016 P അഷ്റഫ് മുഹമ്മദ് -
ഡോൺ‌ഡ് വറി ബി ഹാപ്പി 2016 P TS Sreeraj ,Alex Ilamplasseril ഷായിസൺ ഔസേപ്പച്ചൻ
103 KM 2016 P ഫൈസൽ ഹംസ ,സാജൻ പി മാത്യു സുനിൽ സോമൻ
പുഴയും കണ്ണാടിയും 2016 P പി സന്തോഷ് പി.കെ.രവീന്ദ്രൻ
ലസാഗു ഉസാഗ 2016 P പ്രവീൺ വേണുഗോപാൽ ,ജിൻസ് വർഗ്ഗീസ് കിച്ചു ജോസ്
എജുക്കേഷൻ ലോൺ 2016 P എം ടി വിനോദ് മോനി ശ്രീനിവാസൻ
കഥാന്തരം 2016 ബാബുരാജ് കെ ജോസഫ് കെ ജെ ബോസ്
ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ 2016 P രാജീവ്‌ ബാലകൃഷ്ണൻ
പോളേട്ടന്റെ വീട് 2016 P ദീലീപ് നാരായണൻ -
തേനീച്ച 2016 P അനില പ്ലാവോട് മോത്തി
ഒരു വാതിൽ കോട്ട 2016 P മോനി ശ്രീനിവാസൻ

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-09. Retrieved 2016-06-05.
  2. http://www.thehindu.com/features/friday-review/want-to-be-an-actress-forever/article7080697.ece
  3. http://origin.mangalam.com/cinema/location/310719[പ്രവർത്തിക്കാത്ത കണ്ണി]
  4. "മായാത്ത ഏകാന്ത‌ചന്ദ്രിക". manoramaonline.com. Retrieved 5 August 2015.
  5. "ഏകാന്തചന്ദ്രിക ഇവിടെയുണ്ട് !". manoramaonline. Retrieved 2 August 2015.
  6. "Mangalam varika 15 Oct 2012". mangalamvarika.com. Archived from the original on 2016-03-04. Retrieved 29 October 2013.
"https://ml.wikipedia.org/w/index.php?title=ഗീത_വിജയൻ&oldid=3919053" എന്ന താളിൽനിന്ന് ശേഖരിച്ചത്