അശോകൻ (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

നാലു പതിറ്റാണ്ടായി മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന മലയാള ചലച്ചിത്ര അഭിനേതാവാണ് അശോകൻ.(ജനനം: 23 മെയ് 1961)[1] 1979-ലെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. യവനിക(1982), യുവജനോത്സവം(1986), തൂവാനത്തുമ്പികൾ(1987), മൂന്നാം-പക്കം(1988), ഇൻ-ഹരിഹർ നഗർ(1990), ടു-ഹരിഹർ നഗർ(2009) എന്നിവയാണ് അശോകൻ്റെ ശ്രദ്ധേയമായ സിനിമകൾ.[2][3][4]

അശോകൻ
ജനനം (1961-05-23) 23 മേയ് 1961  (63 വയസ്സ്)
ചേപ്പാട്, ആലപ്പുഴ ജില്ല
തൊഴിൽമലയാള ചലച്ചിത്ര അഭിനേതാവ്
സജീവ കാലം1979-തുടരുന്നു
ജീവിതപങ്കാളി(കൾ)ശ്രീജ
കുട്ടികൾകാർത്യായനി

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ചേപ്പാട് എന്ന ഗ്രാമത്തിൽ സമുദായത്തിൽ എൻ.പി.ഉണ്ണിത്താൻ്റെയും അഴകത്ത് സാവിത്രിയുടേയും മകനായി 1961 മെയ് 23ന് ജനനം. രാധാകൃഷ്ണൻ, പ്രസന്നകുമാർ, ഹരികുമാർ എന്നിവർ സഹോദരങ്ങളാണ്. ചിങ്ങോലി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അശോകൻ കാർത്തികപ്പള്ളി സെൻ്റ് തോമസ് എച്ച്.എസിൽ നിന്ന് പ്രീഡിഗ്രിയും നങ്ങ്യാർകുളങ്ങര ടി.കെ.എം.മെമോറിയൽ കോളേജിൽ നിന്ന് ബിരുദവും നേടി.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമയിലഭിനയിക്കാനുള്ള അവസരം ലഭിച്ചു. 1979-ൽ റിലീസായ പെരുവഴിയമ്പലം ആയിരുന്നു ആദ്യ സിനിമ. അടൂർ ഗോപാലകൃഷ്ണൻ, പി.പത്മരാജൻ, ഭരതൻ, കെ.ജി.ജോർജ്ജ് തുടങ്ങിയവരോടൊപ്പം മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. പാട്ടുകാരനാകണം എന്ന ആഗ്രഹത്തോടെയാണ് സിനിമയിൽ വന്നതെങ്കിലും പിന്നീട് അഭിനേതാവായി മാറുകയായിരുന്നു.

പത്മരാജൻ്റെ സിനിമകളായ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, മൂന്നാം പക്കം, തൂവാനത്തുമ്പികൾ എന്നീ സിനിമകളിലെ കഥാപാത്രം പ്രേക്ഷക പ്രീതി നേടിയവയാണ്. കെ.ജി.ജോർജിൻ്റെ യവനിക, അടൂരിൻ്റെ അനന്തരം, ഭരതൻ്റെ അമരം എന്നീ ചിത്രങ്ങളിലും അശോകൻ്റെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. മലയാളത്തിൽ ഇതുവരെ ഏകദേശം 200-ഓളം സിനിമകളിലഭിനയിച്ച അശോകൻ ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമാണ്.

മുകേഷ്-ജഗദീഷ്-സിദ്ദിഖ്-അശോകൻ എന്നിവരൊന്നിച്ച ഇൻ ഹരിഹർ നഗർ എന്ന സിനിമ വൻ വിജയം നേടിയതിനെ തുടർന്ന് ഈ സിനിമയുടെ രണ്ട് ഭാഗങ്ങൾ കൂടി റിലീസായി ടു-ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ഈ സിനിമകൾ മലയാളത്തിൽ ശരാശരി വിജയമെ നേടിയുള്ളൂ. ജോൺ ഹോനായ് എന്ന സിനിമ ഇതിൻ്റെ തുടർച്ചയായി ഇറങ്ങിയെങ്കിലും അത് വൻ പരാജയമായിരുന്നു.[5]

ആലപിച്ച ഗാനങ്ങൾ

 • ഒരു കോടി പൂക്കൾ...

(സുഖവാസം 1996) '

 • ആകാശപ്പറവകൾ പോലെ...

(പൂനിലാവ് 1997)

ടെലിവിഷൻ

 • സംഗീതിക (ഡി.ഡി.മലയാളം)
 • രാഗാമൃതം (ഡി.ഡി.മലയാളം)
 • ജ്വാല (ഡി.ഡി.മലയാളം)
 • യുദ്ധം (ഡി.ഡി.മലയാളം)
 • വലയം (ഡി.ഡി.മലയാളം)
 • സതി (ഡി.ഡി.മലയാളം)
 • സമയം (ഏഷ്യാനെറ്റ്)
 • കടമറ്റത്ത് കത്തനാർ (ഏഷ്യാനെറ്റ്)
 • മഹാത്മഗാന്ധി കോളനി (സൂര്യ ടി.വി.)
 • താലി (സൂര്യ ടി.വി)
 • ശ്രീ ഗുരുവായൂരപ്പൻ (സൂര്യ ടി.വി)
 • ദേവി-മാഹാത്മ്യം(ഏഷ്യാനെറ്റ്)
 • സി.ബി.ഐ ഡയറി(മഴവിൽ മനോരമ)

റിയാലിറ്റി ഷോ ജഡ്ജ്

 • കോമഡി ഉത്സവം
 • ഉർവ്വശി തീയേറ്റേഴ്സ്[6]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 1. "അമരത്തിലേതു പോലുള്ള കഥാപാത്രങ്ങൾ പിന്നീടു ലഭിച്ചില്ല: അശോകൻ പറയുന്നു" https://www.manoramaonline.com/movies/movie-news/2021/02/05/ashokan-about-amaram-movie.html
 2. "രാവിലെ എഴുന്നേൽക്കാൻ ശീലിപ്പിച്ചത് പത്മരാജൻ, നിർമ്മാതാവിന്റെ പണത്തിന് മൂല്യമുണ്ടെന്ന് പറഞ്ഞു തന്നു: ഓർമ്മകൾ പങ്കുവച്ചു അശോകൻ | actor ashokan" https://www.eastcoastdaily.com/movie/2020/09/18/ashokanon-the-advice-given-by-padmarajan/
 3. "പത്മരാജൻ മാസ്റ്ററെ മൂന്നാംപക്കത്തിലൂടെ അനുസ്മരിച്ച് അശോകൻ | actor ashokan|Padmarajan Master" https://www.eastcoastdaily.com/movie/2021/01/24/actor-ashokan-commemorates-padmarajan-master/
 4. "1994-1995നു ശേഷം എനിക്ക് സിനിമ ഇല്ലാതായി: ചില തുറന്നു പറച്ചിലുകളുമായി അശോകൻ | actor ashokan|Mollywood" https://www.eastcoastdaily.com/movie/2020/09/11/actor-ashokan-talks-about-the-lack-of-movie/
 5. "അശോകൻ - Ashokan | M3DB" https://m3db.com/ashokan
 6. "Asokan turns music director for his 185th movie | Entertainment News | English Manorama" https://www.onmanorama.com/entertainment/entertainment-news/2022/10/02/asokan-turns-music-director-185th-movie.amp.html
"https://ml.wikipedia.org/w/index.php?title=അശോകൻ_(നടൻ)&oldid=4083190" എന്ന താളിൽനിന്ന് ശേഖരിച്ചത്