തൃശ്ശൂർ സീറോ-മലബാർ കത്തോലിക്കാ അതിരൂപത
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തൃശൂർ അതിരൂപത. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്വോഡ് ജാം പ്രിഡെം എന്ന ഉത്തരവിൻ പ്രകാരം 1887 മേയ് 20-നാണ് ഈ രൂപത സ്ഥാപിതമായത്.
അതിരൂപത തൃശ്ശൂർ | |
---|---|
സ്ഥാനം | |
രാജ്യം | ഇന്ത്യ |
പ്രദേശം | തൃശ്ശൂർ ജില്ല |
പ്രവിശ്യ | കേരളം |
മെത്രാസനം | തൃശ്ശൂർ |
സ്ഥിതിവിവരം | |
അംഗങ്ങൾ | 500,000 |
വിവരണം | |
സഭാശാഖ | സീറോ മലബാർ കത്തോലിക്കാസഭ |
ആചാരക്രമം | പൗരസ്ത്യ സുറിയാനി |
സ്ഥാപിതം | 1887 |
ഭദ്രാസനപ്പള്ളി | ലൂർദ്ദ്പള്ളി (കത്തീഡ്രൽപ്പള്ളി), |
സഹ-ഭദ്രാസനപ്പള്ളി | ബസിലിക്കാപ്പള്ളി |
വിശുദ്ധ മദ്ധ്യസ്ഥ(ൻ) | അമലോദ്ഭവമാതാവ് |
ഭരണം | |
മാർപ്പാപ്പ | ഫ്രാൻസിസ് മാർപ്പാപ്പ |
ശ്രേഷ്ഠ മെത്രാപ്പോലീത്ത | റാഫേൽ തട്ടിൽ |
ബിഷപ്പ് | മാർ ആൻഡ്രൂസ് താഴത്ത് |
സഹായ മെത്രാൻ | മാർ ടോണി നീലങ്കാവിൽ |
വികാരി ജനറാൾ | മോൺ.ജോസ് വല്ലൂരാൻ |
വിരമിച്ച മെത്രാന്മാർ | മാർ ജേക്കബ് തൂങ്കുഴി |
വെബ്സൈറ്റ് | |
bispage.net/trichurarchdioces |
തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയുടേയും കോയമ്പത്തൂർ ജില്ലയുടേയും ഭാഗങ്ങൾ ചേർത്ത് ജൂൺ 20 1974 ന് പാലക്കാട് രൂപതയും കൊടുങ്ങല്ലൂർ താലൂക്ക് മുഴുവനും മുകുന്ദപുരം താലൂക്കിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ആലുവ, പറവൂർ താലൂക്കുകളുടെ ചെറിയ ഭാഗവും ചേർത്ത 22 ജുൺ 1978 ന് ഇരിങ്ങാലക്കുട രൂപതയും രൂപികരിച്ചു.
പോപ്പ് ജോൺ പോൾ രണ്ടാമൻ 18 മെയ് 1995 ൽ തൃശ്ശൂർ രൂപതയെ അതിരൂപതയായി ഉയർത്തുകയും പാലക്കാട് രൂപതയും ഇരിങ്ങാലക്കുട രൂപതയും തൃശ്ശൂർ അതിരൂപതയുടെ സാഫ്രഗൻ രൂപതകളായി (suffragan diocese) പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴത്തെ തൃശ്ശൂർ രൂപതയുടെ മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തെ അതിരൂപതയുടെ പ്രഥമ മെത്രപോലീത്തയായി അവരോധിച്ചു.
കീഴിലുള്ള രൂപതകൾ
തിരുത്തുകഅപ്പസ്തോലിക്ക് വികാരിമാർ
തിരുത്തുക- മാർ അഡോൾഫ് മെഡ്ലിക്കോട്ട് (1887 - 1896)
- മാർ ജോൺ മേനാച്ചേരി (1896 - 1919)
ബിഷപ്പുമാർ
തിരുത്തുക- മാർ ഫ്രാൻസിസ് വാഴപ്പിള്ളി (1919 - 1944)
- മാർ ജോർജ്ജ് ആലപ്പാട്ട് (1944 - 1970)
ആർച്ച്ബിഷപ്പുമാർ
തിരുത്തുക- മാർ ജോസഫ് കുണ്ടുകുളം (1970 - 1997)
- മാർ ജേക്കബ് തൂങ്കുഴി (1997 - 2007)
- മാർ ആൻഡ്രൂസ് താഴത്ത് (2007 -)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |