കേരളത്തിൽ നിന്നുള്ള ഒരു ശാസ്ത്രീയ സംഗീതജ്ഞനും മലയാള ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമാണ് കാവാലം ശ്രീകുമാർ. അദ്ദേഹത്തിൻ്റെ രാമായണ പാരായണവും പ്രശസ്തമാണ്.[1]

ജീവിതരേഖ

തിരുത്തുക

പത്മഭൂഷൺ കാവാലം നാരായണപ്പണിക്കരുടെയും ശാരദാമണിയുടെയും ഇളയ മകനായി 1959 മാർച്ച് 3 ന് ആലപ്പുഴ ജില്ലയിൽ കാവാലത്ത് ജനനം. ജ്യേഷ്ഠൻ പരേതനായ കാവാലം ഹരികൃഷ്ണൻ. അഞ്ചാം വയസ്സിൽ ക്ലാസിക്കൽ മ്യൂസിക് വോക്കൽ പഠിക്കാൻ തുടങ്ങിയ ശ്രീകുമാർ അമ്പലപ്പുഴ ശിവശങ്കര പണിക്കർ, തൃശ്ശൂർ വൈദ്യനാഥൻ, മാവേലിക്കര പ്രഭാകര വർമ്മ, അമ്പലപ്പുഴ തുളസി എന്നീ ഗുരുക്കൻമാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു.[2]

1985 മുതൽ 2007 വരെ ആകാശവാണിയിൽ പ്രവർത്തിച്ചിരുന്നു. ആകാശവാണിയിൽ ആയിരിക്കെ പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്.[3]

പുരസ്‌കാരങ്ങൾ

തിരുത്തുക
  • 2012 കേരള സംഗീത നാടക അക്കാദമി അവാർഡ്[1]
  • 1989 - ഗുരു സാക്ഷാത് പരബ്രഹ്മം - ആകാശവാണിയുടെ മികച്ച മ്യൂസിക്കൽ ഫീച്ചറിനുള്ള പുരസ്‌ക്കാരം[4]
  • 1990- പറയി പെറ്റ പന്തിരുകുലം - ആകാശവാണിയുടെ മികച്ച മ്യൂസിക്കൽ ഫീച്ചറിനുള്ള പുരസ്‌ക്കാരം[4]
  • യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ക്ലാസിക്കൽ വോക്കലിൽ തുടർച്ചയായി 5 വർഷം ഒന്നാം സമ്മാനം നേടിയിട്ടുണ്ട്[4]
  1. 1.0 1.1 "Lyrical life".
  2. "Kavalam Srikumar Classical Music Vocalist Profile, Programs, Awards, Photos & Videos". Retrieved 2020-11-17.
  3. "കാവാലം ശ്രീകുമാർ". Retrieved 2020-11-17.
  4. 4.0 4.1 4.2 "Kavalam Srikumar" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-17.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാവാലം_ശ്രീകുമാർ&oldid=4544153" എന്ന താളിൽനിന്ന് ശേഖരിച്ചത്