ആർ. സുകുമാരൻ സംവിധാനം ചെയ്ത[1] ആദ്യചലച്ചിത്രമാണ് പാദമുദ്ര. മോഹൻലാൽ ,നെടുമുടി വേണു ,സീമ ,ഉർവ്വശി ,രോഹിണി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2]

പാദമുദ്ര
ഗായത്രി അശോകൻ നിർമ്മിച്ച ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംആർ. സുകുമാരൻ
നിർമ്മാണംഅഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി
രചനആർ. സുകുമാരൻ
അഭിനേതാക്കൾമോഹൻലാൽ
സീമ
നെടുമുടി വേണു
മാള അരവിന്ദൻ
സിത്താര
ഉർവ്വശി
ജഗദീഷ്
കലാശാല ബാബു
സംഗീതംവിദ്യാധരൻ (സംഗീതം)
ഗാനരചനകുടപ്പനക്കുന്ന് ഹരി
ഇളമൺ തങ്കപ്പൻ
ഛായാഗ്രഹണംസാലൂ ജോർജ്
റിലീസിങ് തീയതിഫലകം:റിലീസ് ദിവസം
ഭാഷമലയാളം
ബജറ്റ്45 ലക്ഷം രൂപ
സമയദൈർഘ്യം125 മിനിറ്റ്

മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് 1988-ലെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. [3] നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയ ഒരു ചലചിത്രമായിരുന്നു ഇത്.[4]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഹരി കുടപ്പനക്കുന്ന്,ഇടമൺ തങ്കപ്പൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാധരൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി"  യേശുദാസ് 4:41
2. "കറുമ്പിയാം അമ്മയുടെ"  കെ.എസ്. ചിത്ര  
3. "ആരുമില്ല അഗതിയെനിക്കൊരു"  മോഹൻലാൽ  
4. "ഒൻപതു മാസം"  മോഹൻലാൽ  
5. "വാദ്യോപകരണങ്ങൾ"     

[5]

  1. http://www.m3db.com/film/2715
  2. http://malayalasangeetham.info/m.php?1383
  3. http://www.imdb.com/title/tt0292166/awards?ref_=tt_awd
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-30. Retrieved 2017-02-22.
  5. http://www.malayalachalachithram.com/listsongs.php?m=2077&ln=ml
"https://ml.wikipedia.org/w/index.php?title=പാദമുദ്ര&oldid=3899365" എന്ന താളിൽനിന്ന് ശേഖരിച്ചത്