കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഗേറ്റ്വേ ഓഫ് മലബാർ എന്ന പേരിലും അറിയപ്പെടുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള 12-മത്തെ വിമാനത്താവളവുമാണ് കരിപ്പൂർ.[4]
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||
Summary | |||||||||||
എയർപോർട്ട് തരം | Public | ||||||||||
ഉടമ | എ.എ.ഐ | ||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||
Serves | കോഴിക്കോട് മലപ്പുറം വയനാട് | ||||||||||
സ്ഥലം | കരിപ്പൂർ, മലപ്പുറം, കേരളം, ഇന്ത്യ | ||||||||||
Hub for | എയർ ഇന്ത്യ എക്സ്പ്രസ്സ് | ||||||||||
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 104 m / 342 ft | ||||||||||
നിർദ്ദേശാങ്കം | 11°08′N 75°57′E / 11.14°N 75.95°ECoordinates: 11°08′N 75°57′E / 11.14°N 75.95°E | ||||||||||
വെബ്സൈറ്റ് | aai | ||||||||||
Runways | |||||||||||
| |||||||||||
Statistics (April 2018 - March 2019) | |||||||||||
| |||||||||||
ചരിത്രംതിരുത്തുക
1988 ഏപ്രിൽ 13-നാണ് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബോംബെയിലേക്ക് മാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23-നാണ് ആദ്യ അന്താരാഷ്ട്ര സർവീസ് തുടങ്ങിയത്. ഷാർജയിലേക്ക് എയർ ഇന്ത്യയാണ് ആദ്യഅന്താരാഷ്ട്ര സർവീസ് നടത്തിയത്. 2006 ഫെബ്രുവരി 2-ന് കരിപ്പൂർ വിമാനത്താവളത്തിന് യു.പി.എ സർക്കാർ അന്താരാഷ്ട്ര പദവി നൽകിയത്. തുടർന്ന് കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ കരിപ്പൂരിലേക്ക് സർവീസ് ആരംഭിച്ചു. ലോകത്തെ മികച്ച വിമാനകമ്പനികളായ എമിറേറ്റ്സ്, ഖത്തർ എയർവേസ്, ഇത്തിഹാദ് എയർ, സൗദി എയർലൈൻസ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം കരിപ്പൂരിൽ നിന്ന് സർവീസ് ആരംഭിച്ചു. 2002 മുതൽ ബി 747 ഉപയോഗിച്ച് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടന്നുവരുന്നു. 2015ൽ റൺവേ റീകാർപ്പറ്റിങ് ആൻറ് സ്ട്രങ്ത്തനിങിനായി വിമാനത്താവള റൺവേ അടക്കാൻ തീരുമാനിച്ചത് വിമാനത്താവളത്തിന് തിരിച്ചടിയായി. തുടർന്ന് എയർ ഇന്ത്യ, എമിറേറ്റ്സ്, സൗദി എയർൈലൻസ് വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തി. 2017-18 ലെ കണക്ക് അനുസരിച്ച് രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന് ഏഴാം സ്ഥാനമാണ്. 92 കോടിയാണ് 2017-18 സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭം. 2700 മീറ്റർ റൺവേ നീളമുളള കോഴിക്കോട് വിമാനത്താവളത്തിന് നിലവിൽ കോഡ് ഡി ലൈസൻസാണ് വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്നത്. നിലവിൽ (2018 ആഗസ്റ്റ്) ബി 737-800 ആണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്തുന്ന ഏറ്റവും വലിയ വിമാനം. എയർഇന്ത്യ എക്സ്പ്രസാണ് കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തുന്ന വിമാനകമ്പനി.
വൈഡ് ബോഡി വിമാന നിയന്ത്രണങ്ങൾതിരുത്തുക
2015 മെയ് ഒന്നിന് റൺവേ നവീകരണത്തിന്റെ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസുകൾ മൂന്നര വർഷത്തിന് ശേഷം പുനരാരംഭിച്ചു. 2018 ഡിസംബർ അഞ്ച് മുതലാണ് വലിയ വിമാനങ്ങൾ തിരിച്ചെത്തിയത്. സൗദി എയർലൈൻസിന്റെ കോഡ് ഇയിലെ എ 330-300 എന്ന വിമാനമാണ് കരിപ്പൂരിൽ വീണ്ടും സർവീസ് ആരംഭിക്കുന്നത്. 2019 മാർച്ച് മുതൽ സൗദി എയർലൈൻസ് 341 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ എന്നീ വിമാനങ്ങളും ഈ സെക്ടറിൽ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ യാത്ര വിമാനമായ ബി 747-400 ഉപയോഗിച്ച് സർവീസ് ആരംഭിക്കുന്നതിനുളള നടപടികൾ എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഫ്ലൈ ദുബൈ 2019 ഫെബ്രുവരി ഒന്ന് മുതൽ ദുബൈയിലേക്കുളള സർവീസുകൾ ആരംഭിച്ചു. എയർഇന്ത്യ 2020 ഫെബ്രുവരി മുതൽ വലിയ വിമാനസർവീസുകൾ ആരംഭിച്ചു. ഇതിന് പിറകെ എമിറേറ്റ്സിനും ഖത്തർ എയർവേസിനും വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
വിമാന സർവ്വീസുകൾതിരുത്തുക
ഖത്തർ എയർ, ഒമാൻ എയർ, എയർ അറേബ്യ, ഇത്തിഹാദ്, സൗദി എയർലൈൻസ്, ഫ്ലൈ ദുബൈ, ഗൾഫ് എയർ, ഫ്ലൈനാസ് എന്നീ വിദേശ വിമാനകമ്പനികളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമാണ് 2019 ഒക്ടോബർ വരെയുള്ള മാസങ്ങളിൽ കരിപ്പൂരിൽ നിന്ന് സർവിസ് നടത്തുന്നത്. റിയാദ്, ജിദ്ദ, ദുബൈ, ഷാർജ, ദോഹ, അബൂദബി, മസ്കത്ത്, ദമ്മാം, ബഹ്റൈൻ, സലാല, കുവൈത്ത്, അൽെഎൻ, റാസൽഖൈമ എന്നീ അന്താരാഷ്ട്ര സർവിസുകളും ഡെൽഹി, ബംഗളൂരൂ, ചെന്നൈ, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ ആഭ്യന്തര സർവിസുകളും ഇവിടെ നിന്നുണ്ട്.[5]
ഗതാഗത സംവിധാനംതിരുത്തുക
അപകടങ്ങളും സംഭവങ്ങളുംതിരുത്തുക
കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. കനത്ത മഴനിമിത്തം ആദ്യ ലാൻഡിംഗ് പരാജയപ്പെടുകയും രണ്ടാംലാൻഡിങ്ങിനിടെ ദുരന്തം സംഭവിക്കുകയും ചെയ്തു . അപകടത്തിൽ വിമാനം രണ്ടായി പിളർന്നു.7 ആഗസ്റ്റ് 2020 രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.
177 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. . ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നു. പൈലറ്റും സഹപൈലറ്റും കുഞ്ഞുങ്ങൾ ഉൾപ്പെടെ 18 പേർ അപകടത്തിൽ മരിച്ചു.
ഇതുകൂടി കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ "Traffic News for the month of March 2019: Annexure-III" (PDF). Airports Authority of India. 1 May 2019. p. 3. ശേഖരിച്ചത് 5 June 2019.
- ↑ "Traffic News for the month of March 2019: Annexure-II" (PDF). Airports Authority of India. 1 May 2019. p. 3. ശേഖരിച്ചത് 5 June 2019.
- ↑ "Traffic News for the month of March 2019: Annexure-IV" (PDF). Airports Authority of India. 1 May 2019. p. 3. ശേഖരിച്ചത് 5 June 2019.
- ↑ http://www.iloveindia.com/indian-airports/calicut-airport.html
- ↑ | മാധ്യമം ഓൺലൈൻ 2016 ജനുവരി 19 ന് ശേഖരിച്ചത്
- ↑ "Air Arabia Destinations - Kozhikode". airarabia.com. ശേഖരിച്ചത് 15 February 2019.
- ↑ "Kannur-Delhi flight service 5 days a week". mathrubhumi.com. ശേഖരിച്ചത് 8 March 2019.
- ↑ "Air India introduces direct flights to Delhi from Calicut". The Hindu. ശേഖരിച്ചത് 15 June 2019.
- ↑ "Air India Express Destinations - Kozhikode". airindiaexpress.in. ശേഖരിച്ചത് 15 February 2019.
- ↑ "Etihad flights to Kozhikode". etihad.com. ശേഖരിച്ചത് 15 February 2019.
- ↑ "UAE budget airline flydubai adds new Indian city; return fare starts from Dh670". Khaleej Times. ശേഖരിച്ചത് 20 December 2018.
- ↑ "Flydubai to launch new flights to India's Kozhikode". The National AE. ശേഖരിച്ചത് 20 December 2018.
- ↑ "Flynas W19 network expansion". routesonline.com.
- ↑ "Gulf Air launches non-stop Bahrain-Kozhikode service". Economic Times. ശേഖരിച്ചത് 16 June 2018.
- ↑ "IndiGo Destination, Kozhikode". goindigo.in. ശേഖരിച്ചത് 15 February 2019.
- ↑ "Oman Air Destinations, Kozhikode". omanair.com. ശേഖരിച്ചത് 15 February 2019.
- ↑ "Welcome to Kozhikode, India's beautiful south". qatarairways.com. ശേഖരിച്ചത് 15 February 2019.
- ↑ "Big aircraft to return to Calicut from 5 December". The Hindu. ശേഖരിച്ചത് 3 December 2018.
- ↑ "Hajj flights to be operated from 7 July". The Hindu. ശേഖരിച്ചത് 9 May 2019.
- ↑ "India's SpiceJet plans to launch Jeddah flights from Calicut". Arabian Business. ശേഖരിച്ചത് 14 February 2019.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Calicut International Airport എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Airport Data
- Airports Authority of India
- Ministry of Civil Aviation India
- India Govt. NIC site for Kozhikode (Calicut)
- India Govt. NIC site for Malappuram
- Kerala Govt.Tourism Site
- [1]