ടേബിൾടോപ്പ് റൺ‌വേ

മേശപ്പുറം പോലുള്ള റൺ‌വേ

ചില വിമാനത്താവളങ്ങളിലെ മേശപ്പുറം പോലുള്ള റൺ‌വേകളെ ടേബിൾടോപ്പ് റൺ‌വേ എന്ന് വിളിക്കുന്നു.[1][2] കുന്നിൻപരപ്പിൽ സ്ഥിതിചെയ്യുന്ന ഇത്തരം റൺവേകൾക്കും ചുറ്റും താഴ്ചയുള്ള സ്ഥലമായിരിക്കും. അല്പം തെറ്റിയാൽ മേശപ്പുറത്തുനിന്നു വീഴുമ്പോലെ താഴേക്ക് പതിക്കും. ഒപ്റ്റിൽക്കൽ ഇല്ല്യൂഷന്റെ തീവ്രതയുണ്ടാവുമെന്നതിനാൽ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്.[3] ഇന്ത്യയിൽ മംഗലാപുരം, കരിപ്പൂർ, മിസ്സോറാമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ്‌ ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.[4] മംഗലാപുരം വിമാനപകടത്തിനു കാരണമായതിൽ ഒരു ഘടകം ടേബിൾടോപ്പ് റൺ‌വേയാണ്‌ എന്ന് ഇന്ത്യയിലെ ഒരു വലിയവിഭാഗം മാധ്യമങ്ങൾ വിലയിരുത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

  1. "Beauty belies tricky runway". The Telegraph (India). 2010-05-22. Retrieved 2010-05-23. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. "What is a table-top airport?". NDTV. 2010-05-23. Retrieved 2010-05-23. {{cite news}}: Italic or bold markup not allowed in: |publisher= (help)
  3. "ടേബിൾടോപ്പ് റൺ‌വേ:മേശപ്പുറം പോലെ". മലയാള മനോരമ ദിനപത്രം. 2010-05-23. Retrieved 2010-05-24. {{cite news}}: Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "Indian skies are safe for flying: Kanu Gohain, Ex-Director General, DGCA". The Economic Times. 23 May 2010. Retrieved 23 May 2010. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ടേബിൾടോപ്പ്_റൺ‌വേ&oldid=4110671" എന്ന താളിൽനിന്ന് ശേഖരിച്ചത്