ഐക്യ അറബ് എമിറേറ്റുളുടെ (യു.എ.ഇ.) പതാകവാഹകവിമാനവും ദേശീയവിമാനസർവ്വീസുമാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ് (അറബിയിൽ: الإتحاد, ʼal-ʻitiħād). ഇന്ത്യയുൾപ്പെടെ വിവിധ അന്താരാഷ്ട്രകേന്ദ്രങ്ങളിലേക്ക് നിത്യേന ഗതാഗതം നടത്തുന്ന ഇത്തിഹാദ് എയർ വേയ്സ് കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും സർവ്വീസ് നടത്തുന്നുണ്ട്.

ഇത്തിഹാദ് എയർവേസ്
IATA
EY
ICAO
ETD
Callsign
ETIHAD
തുടക്കംജൂലൈ 2003; 20 years ago (2003-07)
തുടങ്ങിയത്നവംബർ 2003 (2003-11)
ഹബ്Abu Dhabi International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംഇത്തിഹാദ് ഗസ്റ്റ്
Fleet size102
ലക്ഷ്യസ്ഥാനങ്ങൾ81[1]
മാതൃ സ്ഥാപനംEtihad Aviation Group
ആസ്ഥാനംഖലീഫ സിറ്റി, അബുദാബി, ഐക്യ അറബ് എമിറേറ്റ്[2]
പ്രധാന വ്യക്തികൾ
വരുമാനംDecrease US$6.1 billion (2017)
അറ്റാദായംDecreaseUS$870 million(2019)
തൊഴിലാളികൾ24,558 (2017)
വെബ്‌സൈറ്റ്etihad.com

'‘ഇത്തിഹാദ്’' (അറബിയിൽ "ഐക്യം", "ഫെഡറേഷൻ" എന്നീ അർത്ഥതലങ്ങളാണ് "ഇത്തിഹാദ്" എന്നതിനുള്ളത്) എന്നത് അറബിയിലെ -الإمارات العربية المتحدة- എന്നതിൻറെ ചുരുക്കരൂപമാണ്. ഇത്തിഹാദ് അതിൻറെ സർവ്വീസുകൾ പശ്ചിമേഷ്യ, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, വടക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ, ഫാർ ഈസ്റ്റ്, എന്നിവിടങ്ങളിലേക്ക് നടത്തുന്നു. ഇത്തിഹാദിൻറെ പ്രധാന കേന്ദ്രം അബുദാബി അന്താരാഷ്ട്രവിമാനത്താവളമാണ്.[3]

എയർബസ് A380-800 അബുദാബി അന്താരാഷ്ട്രവിമാനത്താവളത്തിൽ

2003-ൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം, അതിവേഗം വളരുന്ന വ്യാവസായിക വിമാനക്കമ്പനി എന്ന ഖ്യാതി നേടാൻ ഇത്തിഹാദിന് കഴിഞിട്ടുണ്ട്. "ഇത്തിഹാദിൻറെ" ആദ്യത്തെ പൂർണ്ണവ്യവസായവർഷമായിരുന്ന 2004ൽ, 340,000 യാത്രക്കാർ മാത്രം സഞ്ചരിച്ചിരുന്ന സ്ഥാനത്ത് 2007ൽ 4.6 മില്യൺ യാത്രക്കാരാണ് ഇത്തിഹാദ് എയർവേയ്സ് ഉപയോഗിച്ചിരുന്നത്. 2008ൻറെ ആദ്യ 6 മാസങ്ങളിൽ‍ത്തന്നെ 2.8 മില്യൺ യാത്രക്കാർ ഇത്തിഹാദ് എയർവേയ്സ് സർവ്വീസുകൾ ഉപയോഗിച്ചുകഴിഞ്ഞു. 2007ലെ ഇതേ കാലയളവിലേതിനെക്കാൾ 41 ശതമാനം കൂടുതലാണിത്. 2020 ഫെബ്രുവരി 20 വരെയുള്ള കണക്കുകൾ പ്രകാരം 102 എയർബസ്, ബോയിങ് വിമാനങ്ങളുപയോഗിച്ച് പ്രതിവാരം ആയിരത്തിലേറെ യാത്രാ, ചരക്ക് വിമാനസർവീസുകൾ ഇത്തിഹാദ് നടത്തുന്നുണ്ട്[4].



അവലംബം തിരുത്തുക

  1. "Etihad Airways Route Map". flights.etihad.com. Retrieved 8 November 2018.
  2. "Our offices".
  3. "Directory: World Airlines". Flight International. 2007-04-03. p. 78.
  4. "Etihad Airways Fleet". Airfleets.net. Retrieved 31 December 2017.

പുറമേക്കുള്ള കണ്ണികൾ‍ തിരുത്തുക

ഇത്തിഹാദ് എയർവേയ്സ്

"https://ml.wikipedia.org/w/index.php?title=ഇത്തിഹാദ്_എയർവേയ്സ്&oldid=3437010" എന്ന താളിൽനിന്ന് ശേഖരിച്ചത്