കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014
2014-ലെ കേരള സാഹിത്യ അക്കാദമി 2016 ഫെബ്രുവരി 29-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ടി.പി. രാജീവന്റെ 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവലും മികച്ച ചെറുകഥയ്ക്ക് വി.ആർ സുധീഷിന്റെ 'ഭവനഭേദന'വും മികച്ച കവിതാസമാഹാരത്തിന് പി.എൻ ഗോപീകൃഷ്ണന്റെ 'ഇടിക്കാലൂരി പനമ്പട്ടടി'യും അർഹമായി.[1]
വിശിഷ്ടാംഗത്വം
തിരുത്തുക- എം. തോമസ് മാത്യു
- കാവാലം നാരായണപ്പണിക്കർ
സമഗ്രസംഭാവനാ പുരസ്കാരം
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- നോവൽ - കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും - ടി.പി. രാജീവൻ
- കവിത - ഇടിക്കാലൂരി പനമ്പട്ടടി - പി.എൻ. ഗോപീകൃഷ്ണൻ
- നാടകം – ഏറ്റേറ്റ് മലയാളൻ - വി.കെ. പ്രഭാകരൻ
- ചെറുകഥ- ഭവനഭേദനം- വി.ആർ. സുധീഷ്
- സാഹിത്യവിമർശനം- ഉണർവിന്റെ ലഹരിയിലേക്ക് – എം. ഗംഗാധരൻ
- വൈജ്ഞാനിക സാഹിത്യം – പരിസ്ഥിതിപഠനത്തിന് ഒരാമുഖം – എ. അച്യുതൻ
- ജീവചരിത്രം/ആത്മകഥ - പരൽമീൻ നീന്തുന്ന പാടം – സി.വി. ബാലകൃഷ്ണൻ
- യാത്രാവിവരണം – പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും – കെ.എ. ഫ്രാൻസിസ്
- വിവർത്തനം – ചോഖേർബാലി – സുനിൽ ഞാളിയത്ത്
- ബാലസാഹിത്യം - ആനത്തൂക്കം വെള്ളി – എം. ശിവപ്രസാദ്
- ഹാസസാഹിത്യം – മഴപെയ്തു തോരുമ്പോൾ – ടി.ജി. വിജയകുമാർ
എൻഡോവ്മെന്റുകൾ
തിരുത്തുക- ഐ.സി. ചാക്കോ അവാർഡ് - ബ്യാരി ഭാഷാ നിഘണ്ടു - എ.എം. ശ്രീധരൻ (ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം),
- സി.ബി.കുമാർ അവാർഡ് - ഒറ്റയാൻ - ടി.ജെ.എസ്. ജോർജ് (ഉപന്യാസം),
- കെ.ആർ.നമ്പൂതിരി അവാർഡ് - ഒരുതുള്ളി വെളിച്ചം - പി.എൻ. ദാസ് ( വൈദികസാഹിത്യം),
- കനകശ്രീ അവാർഡ് - ശ്വസിക്കുന്ന ശബ്ദംമാത്രം - സന്ധ്യ എൻ.പി. (കവിത)
- ഗീതാ ഹിരണ്യൻ അവാർഡ് - മരണസഹായി - വി.എം. ദേവദാസ് (ചെറുകഥാ സമാഹാരം)
- ജി.എൻ. പിള്ള അവാർഡ് - കേരളത്തിലെ ആദിവാസികൾ കലയും സംസ്കാരവും - മനോജ് മാതിരപ്പള്ളി (വൈജ്ഞാനിക സാഹിത്യം)
- കുറ്റിപ്പുഴ അവാർഡ് - എതിരെഴുത്തുകൾ : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം - പി.പി. രവീന്ദ്രൻ (നിരൂപണം – പഠനം)
അവലംബം
തിരുത്തുക- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.