പി.എൻ. ഗോപീകൃഷ്ണൻ

ലയാളത്തിലെ ഉത്തരാധുനിക കവി

മലയാളത്തിലെ ഉത്തരാധുനിക കവികളിലൊരാണ് പി.എൻ. ഗോപീകൃഷ്ണൻ. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി.കെ. നാരായണന്റെയും വി.എസ്. സരസ്വതിയുടെയും മകനായി 1968-ൽ ജനിച്ചു. ജി.എൽ.പി. സ്കൂൾ പാപ്പിനിവട്ടം, ഹൈസ്കൂൾ പനങ്ങാട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജ് തൃശൂർ, എസ്.എൻ. കോളേജ് നാട്ടിക എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യുന്നു.

കവിത സമാഹാരങ്ങൾ

തിരുത്തുക
  • മടിയരുടെ മാനിഫെസ്റ്റോ
  • ഇടിക്കാലൂരി പനമ്പട്ടടി
  • എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്
  • ബിരിയാണിയും മറ്റ് കവിതകളും
  • പ്രളയവാരിധി നടുവിൽ നാം
  • കവിത മാംസഭോജിയാണ്
  • ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല

ലേഖന സമാഹാരങ്ങൾ

തിരുത്തുക
  • ദൈവത്തെ മാറ്റിയെഴുതുമ്പോൾ
  • ഗുരുവും ആശാനും പിൻഗാമികളും

പഠനങ്ങൾ

തിരുത്തുക
  • അക്കയും സിസ്റ്ററും - ലാറ്റിനമേരിക്കൻ, ഇന്ത്യൻ കവിതയിലെ പെൺ സമാന്തരങ്ങൾ
  • നാഥുറാം ഗോഡ്സേയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും
  • ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ

വിവർത്തനങ്ങൾ

തിരുത്തുക
  • സംസ്കാരവും ദേശീയതയും - ഡോ.കെ.എൻ.പണിക്കർ (പി. എസ്. മനോജ്കുമാറുമൊത്ത് )
  • സാക്രിഫൈസ് - ആന്ദ്രേ താർക്കോവ്സ്ക്കി (പി. എസ്. മനോജ് കുമാർ, വി. ആർ. സന്തോഷ് എന്നിവരൊത്ത്)
  • അതേ കടൽ - അമോസ് ഓസ്
  • മുന്നൂറു രാമായണങ്ങൾ - അഞ്ച് ഉദാഹരണങ്ങളും തർജ്ജമയെക്കുറിച്ചുള്ള മൂന്ന് വിചാരങ്ങളും - ഏ. കെ. രാമാനുജൻ

പുരസ്കാരങ്ങൾ

തിരുത്തുക
  • ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതയ്ക്ക് 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1], അയനം എ അയ്യപ്പൻ പുരസ്കാരം, കെ ദാമോദരൻ പുരസ്കാരം എന്നിവ ലഭിച്ചു.
  • എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത് എന്ന കവിതാ സമാഹാരത്തിന് മുല്ലനേഴി പുരസ്കാരം ലഭിച്ചു.
  • കവിത മാംസഭോജിയാണ് എന്ന കവിതാ സമാഹാരത്തിന് 2023ലെ ഓടക്കുഴൽ അവാർഡ്[2], കെ.ബാലകൃഷ്ണൻ നമ്പ്യാർ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, കൊല്ലം  ലൈബ്രറി കൗൺസിലിന്റെ കടമ്മനിട്ട പുരസ്കാരം എന്നിവ ലഭിച്ചു.
  • ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥയ്ക്ക് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള 2024ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. കൃഷ്ണവാര്യർ പുരസ്കാരം, പി. അനന്തൻ സ്മാരക പുരസ്കാരം, വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം, എം. എൻ. വിജയൻ പുരസ്കാരം, ധർമ്മടം സഹകരണബാങ്ക് എം. പി. കുമാരൻ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചു.
  • പായൽ എന്ന കവിതയ്ക്ക് കണ്ണൂർ സർവ്വകലാശാലയുടെ ഡോ. പി. കെ. രാജൻ പുരസ്കാരവും കുമാരനാശാൻ എന്ന കവിതയ്ക്ക് മഹാകവി കുട്ടമത്ത് പുരസ്കാരവും ലഭിച്ചു.
  • കൂടാതെ കുഞ്ഞുണ്ണി സ്മൃതി പുരസ്കാരം, 2023 ലെ എസ് എസ് എഫ് സാഹിത്യോത്സവ് അവാർഡ്[3] [4] [5] ലഭിച്ചു.
  1. "ടി.പി. രാജീവനും വി.ആർ. സുധീഷിനും പി.എൻ. ഗോപീകൃഷ്ണനും അക്കാദമി അവാർഡ്". മാധ്യമം. Archived from the original on 2016-03-16. Retrieved 2016 മാർച്ച് 16. {{cite web}}: Check date values in: |accessdate= (help)
  2. "ഓടക്കുഴൽ അവാർഡ് പി.എൻ.ഗോപീകൃഷ്ണന്" (in ഇംഗ്ലീഷ്). Retrieved 2024-08-30.
  3. "The Hindu". Retrieved 30/08/2024. {{cite web}}: Check date values in: |access-date= (help)
  4. ഡെസ്‌ക്, വെബ്. "സാഹിത്യോത്സവ് അവാർഡ് പി എൻ ഗോപീകൃഷണന്". Retrieved 2024-08-30.
  5. "പി.എൻ. ഗോപീകൃഷ്ണന് എസ്.എസ്.എഫ്. സാഹിത്യോത്സവ് പുരസ്കാരം" (in ഇംഗ്ലീഷ്). 2024-08-29. Retrieved 2024-08-30.
"https://ml.wikipedia.org/w/index.php?title=പി.എൻ._ഗോപീകൃഷ്ണൻ&oldid=4120767" എന്ന താളിൽനിന്ന് ശേഖരിച്ചത്