മലയാളത്തിലെ പ്രമുഖ കവിയും വിവർത്തകനും നിരൂപകനും അധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണൻ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ദേശമംഗലത്ത് 1948ൽ ജനിച്ചു. പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് എം.എ. (മലയാളം) ബിരുദം നേടി. തുടർന്ന് കോഴിക്കോട് സർവകലാശാലയിൽ ഡോ. കെ. എൻ. എഴുത്തച്ഛന്റെ കീഴിൽ ഗവേഷണം ചെയ്ത് പി. എച്ച്. ഡി. നേടി (വിഷയം-നവ്യകവിതയിലെ ഭാഷാ ഘടനകൾ-ശൈലീവിജ്ഞാനീയ സമീപനം). കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിന് അർ‌ഹനായി. 1975 മുതൽ 1989 വരെ വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപകൻ. 1989 മുതൽ കേരള സർവകലാശാലയിൽ മലയാളവിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ച ശേഷം 2008ൽ പ്രൊഫസറായി വിരമിച്ചു. തുടർന്ന് കോഴിക്കോട് സർവകലാശാല മലയാളവിഭാഗത്തിൽ യൂ. ജി. സി. യുടെ എമെറിറ്റസ് ഫെലോ ആയി പ്രവർത്തിച്ചു (2009-2011).

കവിതാ സമാഹാരങ്ങൾ

തിരുത്തുക
  • കൃഷ്ണപക്ഷം
  • വിട്ടുപോയ വാക്കുകൾ
  • താതരാമായണം
  • ചിതൽ വരും കാലം
  • കാണാതായ കുട്ടികൾ
  • മറവി എഴുതുന്നത്
  • വിചാരിച്ചതല്ല
  • എത്ര യാദൃച്ഛികം
  • കരോൾ
  • ബധിരനാഥന്മാർ
  • ധനുഷ്കോടിയിലെ നിഴലുകൾ

വിവർത്തനകൃതികൾ

തിരുത്തുക

പഠനങ്ങൾ

തിരുത്തുക
  • കാവ്യഭാഷയിലെ പ്രശ്‌നങ്ങൾ (എഡിറ്റർ)
  • കവിയുടെ കലാതന്ത്രം

ലേഖനങ്ങൾ

തിരുത്തുക
  • വഴിപാടും പുതുവഴിയും

പുരസ്കാരങ്ങൾ

തിരുത്തുക
  • ഏറ്റവും മികച്ച കവിതാഗ്രന്ഥത്തിനുള്ള ഉള്ളൂർ അവാർഡ് കരോൾ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. (2013)
  • സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം - 2014[1]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

പുഴ.കോം Archived 2012-09-28 at the Wayback Machine.

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=ദേശമംഗലം_രാമകൃഷ്ണൻ&oldid=3776644" എന്ന താളിൽനിന്ന് ശേഖരിച്ചത്