സുനിൽ ഞാളിയത്ത്
മലയാള വിവർത്തകനും എഴുത്തുകാരനുമാണ് സുനിൽ ഞാളിയത്ത്. നിരവധി ബംഗാളി കൃതികൾ മലയാളത്തിലാക്കി. ചോഖെർ ബാലി എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
സുനിൽ ഞാളിയത്ത് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, വിവർത്തകൻ |
ജീവിതരേഖ
തിരുത്തുകരാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയും പത്രാധിപരും ആയിരുന്ന ടി പി ഞാളിയത്തിൻ്റെ മകനായി പശ്ചിമ ബംഗാളിലെ കൊൽത്തയിൽ 1969ൽ ജനനം.[1] കേരളത്തിലെ ആദ്യകാല മറുനാടൻ പ്രസാധകനും കൊൽക്കത്തയിൽ 'കേരളരശ്മി' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു പിതാവായ ടി.പി ഞാളിയത്ത്.[1] ജനിച്ച് അധികം കഴിയുന്നതിന് മുമ്പ് അമ്മയോടൊപ്പം കേരളത്തിൽ എറണാകുളം ജില്ലയിലെ തിരുവാങ്കുളത്ത് എത്തി.[2]
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ സുനിൽ പഠിച്ചത് തിരുവാങ്കുളത്ത് ആയിരുന്നു.[1] തുടർന്ന് കുടുംബത്തോടൊപ്പം വീണ്ടും ബംഗാളിലെത്തിയ അദ്ദേഹം കൽക്കട്ടയിലെ ആന്ധ്രാ അസോസിയേഷൻ എജുക്കേഷൻ ട്രസ്റ്റ് വക സ്‌കൂളിൽ പഠിച്ചു.[1] ബംഗാളിൽ ആയിരിക്കുമ്പോഴും, അച്ഛന്റെ മലയാളം പുസ്തകശേഖരവും അച്ഛൻ വരുത്തിയിരുന്ന മലയാള പ്രസിദ്ധീകരണങ്ങളും മാതൃഭാഷയായ മലയാളവുമായുള്ള ബന്ധം നിലനിർത്താൻ സഹായിച്ചു.[3] ഇംഗ്ലീഷ് ബിരുദ പഠനത്തിൽ മൂന്നാം ഭാഷയായി ബംഗാളി ആണ് പഠിച്ചത്. ബിരുദ പഠന കാലത്താണ് ബംഗാളി സാഹിത്യ കൃതികളിലേക്ക് അടുക്കുന്നത്.[1]
കരിയർ
തിരുത്തുകകോളേജ് പഠനം കഴിഞ്ഞ ഉടൻ തന്നെ കൽക്കട്ടയിൽ ജോലി കിട്ടി. അക്കാലത്ത് കേരളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും ബംഗാൾ ഫുട്ബാളിനെക്കുറിച്ച് സുനിൽ ഫീച്ചറുകൾ എഴുതിയിരുന്നു.[3] പിന്നീട് മാതൃഭൂമി പത്രത്തിന്റെ കൊൽക്കത്ത ലേഖകനായും, 1997 മുതൽ 1999 വരെ മാതൃഭൂമിയുടെ പ്രതിനിധിയായും പ്രവർത്തിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗിനു </ref>
എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല
കൃതികൾ
തിരുത്തുക- മൊനേർ മാനുഷ്
- ചോഖെർ ബാലി
പുരസ്കാരങ്ങൾ
തിരുത്തുക- വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2014)[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "'ബംഗാളിയിൽ മലയാള കൃതികൾ എത്തുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം'". Samakalika Malayalam Weekly. Retrieved 2023-04-22.
- ↑ "Father's Day: 'മൊനേർ മാനുഷി'നെപ്പോലെ ഒരു ഓർമ്മക്കാറ്റ്". Indian Express Malayalam. Retrieved 2023-04-22.
- ↑ 3.0 3.1 "മലയാളം കൊണ്ട് ബംഗാളിനെ തൊടുന്ന ഒരാളുടെ അനുഭവപ്പകർച്ചകൾ". Mathrubhumi. 2022-06-26. Retrieved 2023-04-22.
- ↑ http://www.manoramaonline.com/news/announcements/06-awards-pics.html