എം. ഗംഗാധരൻ
കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമായിരുന്നു ഡോ. എം. ഗംഗാധരൻ. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.[1] മലബാർ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി[2] നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.
എം. ഗംഗാധരൻ | |
---|---|
തൊഴിൽ | അദ്ധ്യാപകൻ, ചരിത്രപണ്ഡിതൻ, സാംസ്കാരിക വിമർശകൻ |
ദേശീയത | ഇന്ത്യ |
ജീവിതരേഖ
തിരുത്തുകപി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ 1933 ൽ ജനനം. 1954 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ മലബാർ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലികറ്റ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം കോട്ടയം, കൊല്ലം ജില്ലകളിലെ കോളേജുകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.[3] 1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[3] പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തിൽ വിശ്രമജീവിതം നയിച്ചുവന്ന അദ്ദേഹം 2022 ഫെബ്രുവരി 8 ന് മരണമടഞ്ഞു.[4] ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.
- കുടുംബം
ഭാര്യ:യമുനാദേവി. മകൻ:നാരായണൻ. മകൾ:നളിനി
ഗ്രന്ഥങ്ങൾ
തിരുത്തുക- അന്വേഷണം,ആസ്വാദനം.[3]
- നിരൂപണം പുതിയ മുഖം
- മലബാർ റബല്ല്യൻ-1921-22 (ഇംഗ്ലീഷ്)
- ദ ലാന്റ് ഓഫ് മലബാർ
- മാപ്പിള പഠനങ്ങൾ
- വസന്തത്തിന്റെ മുറിവ് (വിവർത്തനം)-1999
പുരസ്കാരങ്ങൾ
തിരുത്തുക- വസന്തത്തിന്റെ മുറിവ് എന്ന ഗ്രന്ഥത്തിന് വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [5][6].
- ഉണർവിന്റെ ലഹരിയിലേക്ക് എന്ന കൃതിക്ക് സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യാക്കാദമി പുരസ്കാരം - 2014[7]
അവലംബം
തിരുത്തുക- ↑ സാഹിത്യ അക്കാഡമി ഔദ്യോഗിക വെബ്സൈറ്റ്
- ↑ ജാതിവ്യവസ്ഥ: പഠനങ്ങൾ. p. 5. Retrieved 7 സെപ്റ്റംബർ 2019.
- ↑ 3.0 3.1 3.2 മലബാർ കലാപം,നാലാം ലോക കേരളീയത-എം. ഗംഗാധരനുമായി എം.എൻ കാരശ്ശേരി നടത്തിയ ആശയസം വാദം- പ്രസാധകർ:കറന്റ് ബുക്സ്-2005
- ↑ https://www.madhyamam.com/kerala/dr-m-gangadharan-passed-928798
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
- ↑ സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്". ജന്മഭൂമി. Archived from the original on 2016-03-01. Retrieved 17 മാർച്ച് 2016.