പ്രസക്തി (മാസിക)യുടെയും വൈദ്യശസ്ത്രം മാസികയുടെയും പത്രാധിപരായിരുന്നു പി എൻ ദാസ് .(1947 - 28 ജൂലൈ 2019). പരിസ്ഥിതിദർശനത്തിന്റെയും ബദൽ ആരോഗ്യസംസ്കാരത്തിന്റെയും പ്രചാരകനായിരുന്നു അദ്ദേഹം. 2014 ലെ വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ. ആർ. നമ്പൂതിരി എൻഡോവ്‌മെന്റ് അവാർഡ് നേടിയിട്ടുണ്ട്. ഒരു തുള്ളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]

പി. എൻ. ദാസ്
പി. എൻ. ദാസ്
ജനനം1947
മരണം28 July 2019
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ

ജീവിതരേഖ

തിരുത്തുക

പട്ടാമ്പി സംസ്‌കൃത കോളേജിൽ പഠിച്ചു. കോളേജിൽ പഠിച്ചിരുന്നപ്പോൾ തന്നെ കൈയ്യെഴുത്തു മാസികകളിലും ലിറ്റിൽ മാസികകളിലും എഴുതിയിരുന്നു. ദീപാങ്കുരൻ എന്ന തൂലികാ നാമത്തിലുമെഴുതിയിരുന്നു. നിരോധിക്കപ്പെട്ട പ്രസക്‌തി മാസികയിലും എഴുതിയിരുന്നു. അടിയന്തരാവസ്‌ഥയിൽ തടവു ശിക്ഷ അനുഭവിച്ചു. ജയിലിൽനിന്നും ഇറങ്ങിയ ശേഷം വൈദ്യശസ്‌ത്രം എന്ന പേരിൽ ഒരു മാസിക കോഴിക്കോടു നിന്നുമാരംഭിച്ചു. അതിലും 'ദീപാങ്കുരൻ' എന്ന പേരിലാണ്‌ എഡിറ്റോറിയലുകൾ എഴുതിയിരുന്നത്‌. അങ്ങനെ 23 വർഷം എഴുതിയ ലേഖനങ്ങൾ 'സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌ക്കാരവും' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. പ്രകൃതി ചികിത്സ, യൂറിൻ തെറാപ്പി രംഗങ്ങളിൽ സജീവമായിരുന്നു.

  • സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌ക്കാരവും
  • ധ്യാനപാഠങ്ങൾ
  • കരുണയിലേക്കുള്ള തീർത്ഥാടനം
  • ബുദ്ധൻ കത്തിയെരിയുന്നു
  • ഒരുതുള്ളി വെളിച്ചം
  • വേരുകളും ചിറകുകളും
  • കരുണയിലേക്കുള്ള തീർത്ഥാടനം
  • ജീവിതഗാനം.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014 ലെ വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അcക്കാദമിയുടെ കെ.ആർ.നമ്പൂതിരി എൻഡോവ്‌മെന്റ് അവാർഡ്
  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി.എൻ._ദാസ്&oldid=3776828" എന്ന താളിൽനിന്ന് ശേഖരിച്ചത്