കേരളത്തിലെ പാമ്പുകൾ

കേരളത്തിൽ കണ്ടു വരുന്ന പാമ്പു വർഗങ്ങളുടെ സംഗ്രഹ താള്

ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ് പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, sradha, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. പെരുമ്പാമ്പുകൾ ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ് കേരളത്തിള്ളത്. ഇതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ കടൽപാമ്പുകൾക്കും കരയിലെ അഞ്ചിനം പാമ്പുകൾക്കുമ്മാണ് മനുഷ്യ ജീവന് അപഹരിക്കാൻ കഴിയുന്നത്.ഇവയിൽ രാജവെമ്പാല അപൂർവമായേ കടിക്കാറുള്ളൂ എന്നതിനാലും ജനവസപ്രദേശത് കാണപെടത്തിനാലും അധികം മരണങ്ങൾ report ചെയ്തിട്ടില്ലാത്തതിന്നാലും അതിനെ ഒഴിവാക്കുന്നു. മുഴിമൂക്കൻ കുഴിമണ്ഡലിയുടെ കടിയേറ്റും അപൂർവ്വമായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും മനുഷ്യ മരണങ്ങൾക്ക് കാരണം താഴെ പറയുന്ന നാല് പാമ്പുകൾ കാരണം ആണ് അവയെ ബിഗ് ഫോർ (പാമ്പുകൾ) എന്ന് അറിയപ്പെടുന്നു.

1. ചുരുട്ടമണ്ഡലി (echil carinatus)

2. ചേനത്തണ്ടൻ (Daboia russelii)

3. മൂർഖൻ (Naja naja)

4. വെള്ളിക്കെട്ടൻ (Bungarus caerulus)

ഇവയ്ക്കു പുറമെ മനുഷ്യമരണത്തിന് കാരണമാകാത്തതും വിഷമുള്ളതുമായ 20 ഓളം പാമ്പുകളും കേരളത്തിൽ കണ്ടുവരുന്നു. പാറമണ്ഡലി, മുളമണ്ഡലി ചട്ടിതലയൻ കുഴിമണ്ഡലി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ജീവികളിൽ പാമ്പിന്റെ ശത്രുക്കളാണ് കീരി, പരുന്ത്, മൂങ്ങ, മയിൽ, ടർക്കി കോഴി, ഗിനി കോഴി എന്നിവയാണ്. ഇവ പാമ്പുകളെ കൊല്ലുകയോ ആഹാരമാക്കുകയോ ആക്രമിക്കുകയോ ചെയ്യുന്ന ജീവികളാണ്. ഗിനി കോഴി പാമ്പുകളുടെ സാന്നിധ്യം കണ്ടാൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നവയാണ്. ചെറിയ പാമ്പുകളെ ഇവ ആഹാരമാക്കുന്നു.

പാമ്പുകളുടെ പട്ടിക

തിരുത്തുക

വിഷമില്ലാത്ത പാമ്പുകൾ

തിരുത്തുക
ക്രമം ചിത്രം മലയാളനാമം ആംഗലേയനാമം ശാസ്ത്രനാമം കുടുംബം
1   ബ്രാഹ്മണിക്കുരുടി Brahminy blind snake Ramphotyphlops braminus Typhlopidae
2   ചേര Indian rat snake Ptyas mucosa Colubridae
3   മലമ്പാമ്പ് Indian rock python Python molurus Pythonidae
4   കവചവാലൻ, എണ്ണക്കുരുടി shield tail snake Uropeltis ocellata Uropeltidae
5   മണ്ണൂലി Common Sand Boa Gongylophis conicus Boidae
6   ഇരുതലമൂരി Red_sand_boa Eryx johnii Boidae
7   കാട്ടുപാമ്പ് Trinket Snake Coelognathus helenna Colubridae
8   നാഗത്താൻ പാമ്പ് Golden tree snake Chrysopelea ornata Colubridae
9   വെള്ളിവരയൻ Common Wolf Snake Lycodon capucinus Colubridae
10   നീർക്കോലി Checkered keelback Xenochrophis piscator Colubridae
11   തെയ്യാൻ പാമ്പ് Buff striped keelback Amphiesma stolatum Colubridae
12   പച്ചനാഗം Green Keelback Macropisthodon plumbicolor Colubridae
13   പൂച്ചക്കണ്ണൻ common cat snake Boiga trigonata Colubridae
14   വില്ലൂന്നി Common Bronze back Dendrelaphis tristis Colubridae
15 കൊക്കുരുട്ടി പാമ്പ് Beaked worm snake Gryptoyphlops acutus Typhlopidae
16 അമ്മിണിക്കുടിയൻ പാമ്പ് Thurston's blind snake Typhlops thurstonis Typhlopidae
17 Slender blind snake Typhlops porrectus Typhlopidae
18 Tindall's blind snake Typhlops tindalli Typhlopidae

വിഷപ്പാമ്പുകൾ

തിരുത്തുക
ക്രമം ചിത്രം മലയാളനാമം ആംഗലേയനാമം ശാസ്ത്രനാമം കുടുംബം
1   ഇന്ത്യൻ മൂർഖൻ Indian cobra Naja naja Elapidae
2   രാജവെമ്പാല King cobra Ophiophagus hannah Elapidae
3   ശംഖുവരയൻ Common krait Bungarus caeruleus Elapidae
4   മഞ്ഞവരയൻ
5 കറുത്ത ശംഖുവരയൻ
6 എഴുത്താണി മൂർഖൻ
7 എട്ടടി മൂർഖൻ
8 കടൽപ്പാമ്പ് sea snakes Enhydrina valakadeen
9   അണലി
10 ചുരുട്ട അണലി
11 മരഅണലി
12   മുള അണലി
14 സ്പിറ്റിങ് കോബ്ര
15   മുഴമൂക്കൻ കുഴിമണ്ഡലി Hump-nosed pit viper Hypnale hypnale
16   മുളമണ്ഡലി Bamboo pit viper Trimeresurus graminus
17 കാട്ടു കുഴിമണ്ഡലി Malabar pit viper Trimeresurus malabaricus
18   ചോല കുഴിമണ്ഡലി Large- scaled pit viper Trimeresurus macrolipis
19   കുതിരക്കുളമ്പൻ കുഴിമണ്ഡലി Horse-shoe pit viper Trimeresurus strigatus

കേരളത്തിലെ നിയമം

തിരുത്തുക

1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം[1] പാമ്പുകളെ കൊല്ലുന്നത് 25000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാൽ ആറു വർഷം തടവോ പിഴയോ ശിഷ ഏർപ്പെടുത്തിയിരിക്കുന്നു. ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളർത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു.

  1. "THE ENACTMENT , ORDINANCE OR LEGISLATION PERTAINING TO THE DEPARTMENT, THE WILDLIFE (PROTECTION) ACT, 1972 (EXCEPTS), Section 9 Hunting of Wild Animals". Archived from the original on 2013-11-04. Retrieved 2013-04-07.
  • കുരുടിപ്പാമ്പുകൾ, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്- കൂട് മാസിക, ഫെബ്രുവരി 2014

ഇതും കൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

http://unnimozhi.blogspot.in/

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_പാമ്പുകൾ&oldid=4134942" എന്ന താളിൽനിന്ന് ശേഖരിച്ചത്