മുഴമൂക്കൻ കുഴിമണ്ഡലി
അണലികളിൽ ഏറ്റവും ഉപദ്രവകാരിയായ ഒരിനമാണ് മുഴമൂക്കൻ കുഴിമണ്ഡലി - പാറമണ്ഡലി - ചട്ടിത്തലയൻ - ഹംപ്‌നോസ് പിറ്റ് വെപ്പർ. കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് ഉന്തിയ മൂക്കുള്ളതുകൊണ്ടാണ് മുഴമൂക്കൻ കുഴിമണ്ഡലി എന്ന് വിളിയ്ക്കുന്നത്. ചുരുട്ട എന്നും പ്രാദേശികമായി ഇതിനെ വിളിയ്ക്കുന്നു[അവലംബം ആവശ്യമാണ്]. പരന്ന തലയും തടിച്ച് നീളം കുറഞ്ഞ ശരീരവും ഇവയെ വേഗം തിരിച്ചറിയാൻ സഹായിക്കും. ശരാശരി അര മീറ്ററോളം മാത്രമേ നീളം കാണൂ. മിക്കപ്പോഴും വലിയ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കരികിലും ഒളിച്ചിരിക്കുകയാണ് പതിവ്. തവള, ഓന്ത്, ചെറു പക്ഷികൾ എന്നിവയാണ് പ്രധാന ഭക്ഷണം. വിഷപ്പാമ്പുകളാണെങ്കിലും ഇവയുടെ വിഷം അത്ര മാരകമല്ല. എന്നിരുന്നാലും, വിവിധതരം കഠിനമായ പ്രാദേശിക പ്രത്യാഘാതങ്ങൾ, വൃക്കയുടെ പരുക്ക്, മരണം എന്നിവ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചികിത്സിച്ചില്ലെങ്കിൽ, കടികൾ മനുഷ്യർക്ക് മാരകമായേക്കാം. തുടക്കത്തിൽ ശ്രീലങ്കയിലെ വളരെ വിഷമുള്ള പാമ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ഇപ്പോൾ വളരെ വിഷമുള്ളതായി കണക്കാക്കപ്പെടുന്നു, കൂടാതെ ശ്രീലങ്കയിലും ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തും വൈദ്യശാസ്ത്രപരമായി പ്രധാനപ്പെട്ട വിഷമുള്ള പാമ്പുകളിലൊന്നാണ് ഇത്. തേയിലത്തോട്ടങ്ങളിൽ ഒളിച്ചിരിക്കുന്ന ഈ പാമ്പ് തേയില നുള്ളുന്നവർക്ക് ഭീഷണിയാണ്. പ്രസവിക്കുന്ന ഇനത്തിൽപ്പെട്ടവയാണ് കുഴിമണ്ഡലികൾ.
മുഴമൂക്കൻ കുഴിമണ്ഡലി (Hypnale hypnale) | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ഉപഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | H. hypnale
|
ശാസ്ത്രീയ നാമം | |
Hypnale hypnale (Merrem, 1820) | |
പര്യായങ്ങൾ | |
|


വിക്കിമീഡിയ കോമൺസിലെ Hypnale hypnale എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബംതിരുത്തുക
- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).