കുരുടിപ്പാമ്പുകൾ
കാഴ്‌ചയിൽ മണ്ണിരകളോട് സാമ്യം തോന്നുന്ന ജീവികളാണ് കുരുടിപ്പാമ്പുകൾ. തവിട്ടു കലർന്ന കറുപ്പു നിറവും അവ്യക്തമായ കണ്ണുകളും ഇവയെ തിരിച്ചരിയാൻ സഹായിക്കുന്നു. ആംഗല ഭാഷയിൽ Blind Snakes (Worm Snakes) എന്ന് അറിയപ്പെടുന്ന ഇവ Gerrhopilidae, Typhlopidae എന്നീ കുടുംബത്തിൽ പെടുന്നവയാണ്. ലോകത്ത് ഇരുന്നൂറോളം ഇനങ്ങൾ ഉള്ളവയിൽ ഇന്ത്യയിൽ 19 ഇനവും കേരളത്തിൽ 6 ഇനവും ഉണ്ട്. കുരുടിപ്പാമ്പ് കടിച്ചാൽ ഉടനെ മരണം എന്ന് അന്ധവിശ്വാസം നിലവിലുണ്ട്. ഇവ വിഷമില്ലാത്തവയാണ്.
കേരളത്തിൽ കാണുന്നവ
തിരുത്തുകഅമ്മിഞ്ഞിക്കുടിയൻ പാമ്പ്, തിണ്ടൽ കുരുടിപ്പാമ്പ് എന്നിവ പശ്ചിമ ഘട്ടത്തിലെ തദ്ദേശീയ ഇനമാണ്.
അവലംബം
തിരുത്തുകകുരുടിപ്പാമ്പുകൾ, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്- കൂട് മാസിക, ഫെബ്രുവരി 2014