ഇന്ത്യൻ മൂർഖൻ
ഇന്ത്യ ,പാക്കിസ്ഥാൻ ,ബംഗ്ലാദേശ് , നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരിയായ മൂർഖൻ ഇനമാണ് ഇന്ത്യൻ മൂർഖൻ ഇംഗ്ലീഷിൽ Indian spectacled cobra ശാസ്ത്രീയ നാമം naja naja. ഇവ ഇന്ത്യയിൽ ബിഗ് ഫോർ (പാമ്പുകൾ) ലെ അംഗമാണ്. ഇന്ത്യൻ സംസ്കാരത്തിലും കഥകളിലും ഇവയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്.പലപ്പോഴും പാമ്പാട്ടികളുടെ പക്കൽ കാണപ്പെടുന്ന ഇവ ഇന്ന് ഇന്ത്യൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് (1972) പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ മൂർഖൻ | |
---|---|
ഇന്ത്യൻ മൂർഖൻ പത്തി വിടർത്തിയ അവസ്ഥയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | N. naja
|
Binomial name | |
Naja naja | |
Synonyms | |
Coluber naja Linnaeus, 1758 |
വിവരണം
തിരുത്തുകമൂർഖൻ , വെമ്പാല , പുല്ലാനി , സർപ്പം, പത്തിക്കാരൻ, നല്ലോൻ പാമ്പ്,നാഗം എന്നീ പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നു. ആകർഷകമായ രീതിയിൽ പത്തി ഉയർത്തി നിൽക്കുന്നവ ആയതിനാൽ തന്നെ ഇവയെ മറ്റ് പാമ്പുകളിൽ നിന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. ഭൂരിഭാഗം ഇന്ത്യൻ മൂർഖനിലും പത്തിയിലെ കണ്ണട (ഋ) അടയാളം വ്യക്താമായി കാണാം എന്നാൽ ചിലതിൽ അവ്യക്തവും അപൂർണ്ണവും ആകാം.
ഇടത്തരം വലുപ്പത്തിൽ വൃത്താകൃതിയിലുള്ള കണ്ണുകൾ ത്രികോണാകൃതിയിലുള്ള ഉരുണ്ട അഗ്രമുള്ള തല, തലയ്ക്ക് കഴുത്തിനേക്കാൾ വീതിയില്ല. പുറംഭാഗം മഞ്ഞയോ തവിട്ടോ ചാരനിറമോ ആയി കാണപ്പെടുന്നു. കറുത്തിരിക്കുന്നതിനെ കരിമൂർഖൻ എന്നോ തവിട്ട് നിറമുള്ളതിനേ പുല്ലാനി മൂർഖൻ എന്നും മഞ്ഞ നിറമുള്ളതിനെ സ്വർണ്ണ നാഗം അല്ലെങ്കിൽ നാഗം എന്നും വിളിക്കുന്നു.പല പേരുകളിൽ അറിയപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ ഈ ഒരു ഇനം മൂർഖൻ മാത്രമേയുള്ളു. നിത്യഹരിത വനങ്ങൾ , വയലുകൾ , ഇലപൊഴിയും കാടുകൾ ചതുപ്പുകൾ , നിബിഡ വനങ്ങൾ , പാറക്കെട്ടുകൾ എന്നി എല്ലാ ഇടങ്ങളിലും ഒരേപോലെ കാണപ്പെടുന്നുണ്ട്.മേൽക്കൂരകളിലേക്കും മരത്തിന്റെ മുകളിലേക്കും കേറാൻ കഴിവുണ്ട്.ഇന്ത്യയിൽ ഇത് കൂടാതെ വേറെ രണ്ട് ഇനം മൂർഖൻ വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട് കാസ്പിയൻ കോബ്ര , മോണോക്ലെഡ് കോബ്ര യും ആണ് അവ.
വിഷം
തിരുത്തുക
ഇവയുടെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത് . വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ കാർഡിയോടോക്സിൻ എന്നീ പദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയുടെ കടിയേറ്റാൽ മയക്കം , ഛർദ്ദി , മരവിപ്പ് , ബോധക്ഷയം , പേശീവേദന , കാഴ്ച മങ്ങൾ എന്നീ ലക്ഷണങ്ങൾ പ്രധാനമായും കാണപ്പെടുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും ഇവമൂലമുള്ള മരണങ്ങൾ സാധാരണമാണ്. പരമാവധി 250 മിലീഗ്രാം വെനം ഇരയുടെ ശരീരത്തിലേക്ക് കുത്തിവെയ്ക്കാം. എലികളിൽ നടത്തിയ LD50 പരീക്ഷണങ്ങൾ അനുസരിച്ച് 0.45 mg/kg - 0.75 mg/ kg . പരമാവധി കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് 169 - 250 മില്ലീഗ്രാം . ഇവയുടെ കടിയേറ്റാൽ എത്രയും വേഗം പ്രതിവിഷം ലഭ്യമായ ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടതാണ്.
ആഹാരരീതി
തിരുത്തുകഇവയുടെ ആഹാരം എലി , തവള , പക്ഷികൾ, പാമ്പുകൾ ,മറ്റ് ചെറു ജീവികൾ എന്നിവയാണ്.രാത്രിയിലാണ് ഇവയുടെ ഇരതേടൽ. കേരളത്തിൽ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.
പ്രജനനം
തിരുത്തുകമാളങ്ങളിലാണ് ഇവ മുട്ടയിടുക. ആൺപാമ്പും പെൺപാമ്പും മാറി മാറി അടയിരിയ്കും. മുട്ടവിരിഞ്ഞ ഇറങ്ങുന്ന മൂർഖൻകുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായ ഒരാളെ കൊല്ലാനുള്ള വിഷമുണ്ട്.[അവലംബം ആവശ്യമാണ്]