പവിഴപാമ്പുവിഭാഗ (old world coral snake) ത്തിൽ പെടുന്ന ഒരിനം ചെറിയ പാമ്പ്. ശാസ്ത്രനാമം: [1](Calliophis melanurus)

എഴുത്താണിമൂർഖൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
C. melanurus
Binomial name
Calliophis melanurus

ആവാസസ്ഥലം

തിരുത്തുക

ഇന്ത്യ, നേപാൾ, സിക്കിം, ബർമ, മലയ, ഇന്തോചൈന, ചൈന, ജപ്പാൻ, ഫിലിപ്പൈൻ ദ്വീപുകൾ, ആഫ്രിക്ക എന്നിവിടങ്ങളിൽ എഴുത്താണിമൂർഖൻ സാധാരണയായി കാണപ്പെടുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന അഞ്ചിനങ്ങളിൽ മൂന്നെണ്ണം കേരളത്തിൽ ഉണ്ട്; എഴുത്താണിമൂർഖൻ, എഴുത്താണിവളയൻ, എട്ടടിമൂർഖൻ എന്നിവയാണവ. കേരളത്തിനു പുറത്ത് ബോംബേ, മൈസൂർ, മധ്യപ്രദേശ്, മദ്രാസ്, ബംഗാൾ എന്നിവിടങ്ങളിലും എഴുത്താണിമൂർഖൻ കാണപ്പെടുന്നു. തവിട്ടുനിറം കലർന്ന് മെലിഞ്ഞു നീണ്ട ശരീരവും കൂർത്ത ചെറിയ വാലും കാരണമാണ് എഴുത്താണി എന്ന വിശേഷണം ഇവയുടെ പേരിന്റെ ഭാഗമായി തീർന്നത്.[2]

ഫണമില്ലാത്ത മൂർഖൻ

തിരുത്തുക

മൂർഖൻ എന്ന വിശേഷണമുണ്ടെങ്കിലും ഇവയ്ക്കൊന്നിനും തന്നെ സാക്ഷാൽ മൂർഖന്റെ ഫണമില്ല. ഒരു മീറ്ററിലേറെ നീളം വയ്ക്കാത്ത ഈ പാമ്പിന്റെ തലയ്ക്കും കഴുത്തിനും (കഴുത്തു വ്യവച്ഛേദ്യമല്ല) നല്ല കറുപ്പു നിറമാണ്. കഴുത്തിനു മുകളിൽ ഇരുവശത്തുമായി ഓരോ വെള്ളപ്പുള്ളി കാണുന്നു. ഇവ കണ്ണുകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കണ്ണുകൾ താരതമ്യേന വളരെ ചെറുതാകുന്നു. ദേഹത്തിന്റെ അടിഭാഗം ചുവപ്പാണ്. ഗുദദ്വാരത്തിനടുത്ത് കുങ്കുമാഭ കലർന്നിരിക്കുന്നു. രണ്ട് കറുത്ത വളയങ്ങളുള്ള വാലിന്റെ അടിഭാഗത്തിന് നീലകലർന്ന ചാരനിറമാണ്. തലയിലെ കറുപ്പും വാലിലെ വളയവും ചേർന്നാണ് ട്രൈമാക്യുലേറ്റസ് (മൂന്ന് പുള്ളികൾ) എന്ന ശാസ്ത്രനാമം ഇതിനു നേടിക്കൊടുത്തത്.[3]

മേൽച്ചുണ്ടിൽ മൂന്നാമത്തെ ഷീൽഡ് മറ്റുള്ളവയെ അപേക്ഷിച്ച് വലുതും കണ്ണിനെയും നാസാദ്വാരത്തെയും ഒരുപോലെ സ്പർശിക്കുന്നതുമാകുന്നു. പുറം ചിതമ്പലുകൾ 13 വരിയായാണ് കാണപ്പെടുന്നത്. ഉദര ഷീൽഡുകളുടെ എണ്ണം 249-277 ആകുന്നു. വിഷപ്പല്ലിനു പുറകിലായി മേലണയിൽ ഓരോഭാഗത്തും രണ്ടോ മൂന്നോ പല്ലുകളുണ്ടാകും. വിഷപ്പല്ലുകൾ നന്നെ ചെറുതാണ്. നിവൃത്തിയുള്ളിടത്തോളം മനുഷ്യനെ കടിക്കാതെ ഒഴിഞ്ഞുമാറാൻ ഇതു ശ്രമിക്കുന്നു. ഇതിന്റെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. എങ്കിലും മനുഷ്യനെ കൊല്ലാനുള്ള ശക്തി അതിനില്ല.

അനങ്ങാതെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന എഴുത്താണിമൂർഖൻ ഒറ്റനോട്ടത്തിൽ സാമാന്യം വലിയ ഒരു മണ്ണിരയാണെന്നേ തോന്നൂ. പകൽസമയത്തും രാത്രിയിലും ഒരുപോലെ ഇത് സഞ്ചരിക്കും. പൂഴിമണ്ണിൽ പൂണ്ടുകിടക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറുപാമ്പ് മലമ്പ്രദേശങ്ങളിലെ കല്ലിനടിയിലും ഇടയിലും കഴിയുന്നു; സമതല പ്രദേശങ്ങളിൽ ദുർലഭമാണ്.[4]

  1. http://www.pestproducts.com/coral_snakes.htm Archived 2018-09-29 at the Wayback Machine. Coral Snakes Micrurus f. fulvius
  2. http://www.wf.net/~snake/coral.htm Archived 2010-04-28 at the Wayback Machine. The Coral Snake
  3. http://www.factmonster.com/ce6/sci/A0813509.html coral snake
  4. http://www.snakesandfrogs.com/scra/snakes/coral.htm Eastern Coral Snake

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എഴുത്താണി_മൂർഖൻ&oldid=3992628" എന്ന താളിൽനിന്ന് ശേഖരിച്ചത്