മലമ്പാമ്പ്

പെരുമ്പാമ്പുകളിൽ ഒരിനം

കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ് (Indian rock python) (ശാസ്ത്രീയനാമം: Python molurus - പൈത്തൻ മോളുറസ്)[2]. വിഷമില്ലാത്ത ഇനം പാമ്പുകളായ ഇവയെ മുട്ടയിട്ടു പ്രജനനം നടത്തുന്നതിനാൽ ഓവിപാരസ് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മലമ്പാമ്പ്
Pratik jain dahod python.JPG
Near Nagarhole National Park
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Reptilia
Order: Squamata
Suborder: Serpentes
Family: Pythonidae
Genus: Python
Species:
P. molurus
Binomial name
Python molurus
Python molurus Area.svg
Distribution of Indian python
Synonyms
 • Boa ordinata Schneider, 1801
 • Boa cinerae Schneider, 1801
 • Boa castanea Schneider]], 1801
 • Boa albicans Schneider]], 1801
 • Boa orbiculata Schneider]], 1801
 • Coluber boaeformis Shaw, 1802
 • Python bora Daudin, 1803
 • Python tigris Daudin, 1803
 • Python ordinatus Daudin, 1803
 • Python javanicus Kuhl, 1820
 • Python jamesonii Gray, 1842
 • Python (Asterophis) tigris Fitzinger, 1843

വിവരണംതിരുത്തുക

 
മലമ്പാമ്പ്, കാഞ്ഞിരപ്പള്ളിയിൽ നിന്നെടുത്ത ചിത്രം

ശരാശരി 6 മീറ്റർ നീളവും 90 മുതൽ 100 കിലോഗ്രാം ഭാരവും ഇവയ്ക്ക് ഉണ്ടാകും. മഴവെള്ളത്തോടൊപ്പം ഒലിച്ചാണ് ഇവ പലപ്പോഴും നാട്ടിൻപുറത്തെത്തുക. മരം കയറാനുംവെള്ളത്തിൽ നീന്താനും ഇവയ്ക്ക് വിഷമമില്ല.

ഭക്ഷണംതിരുത്തുക

പക്ഷികളേയും ചെറു ജീവികളേയുമാണ് ഇവയുടെ പ്രധാന ആഹാരം. കുരങ്ങുകളേയും മാനിനേയുമെല്ലാം നിഷ്പ്രയാസം ഭക്ഷിയ്ക്കും. എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും ഈ പാമ്പുകൾക്കുണ്ട്.


രാത്രിയിലാണ് മലമ്പാമ്പ് ഇരതേടുന്നത്. വിഷമില്ലാത്ത ഇനമായതിനാൽ ഇരകളെ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തുന്നത്. അമിതമായ ശരീരഭാരമുള്ളതിനാൽ ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്.

പ്രജനനംതിരുത്തുക

മഴയുള്ള കാലത്താണ് മുട്ടയിടുക. നൂറോളം മുട്ടകളിടും. ഏകദേശം രണ്ടു മാസം വരെ അടയിരിക്കുന്നു.പെൺപാമ്പാണ് അടയിരിക്കുന്നത്. ജനിയ്ക്കുന്ന പാമ്പിങ്കുഞ്ഞിന്റെ വായിൽ ഉളിപോലുള്ള പല്ലുണ്ട്. അത് ഉപയോഗിച്ചാണ് ഇവ മുട്ടപൊട്ടിച്ച് പുറത്ത് വരുന്നത്. ഈ പല്ല് പിന്നീട് പൊഴിഞ്ഞു പോകും[3]


ശരീരത്തിലെ നെയ്യ് എടുക്കുന്നതിന് വേണ്ടിയും ഇറച്ചിക്കും തോലിനും ഒക്കെ വേണ്ടിയും പെരുമ്പാമ്പുകളെ വേട്ടയാടുന്നുണ്ട്. അതിനാൽ ഇവ വംശനാശഭീഷണി നേരിടുന്നു.

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. Linnaeus, C. (1758). "Coluber molurus". Systema naturae per regna tria naturae: secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. 1 (Tenth reformed പതിപ്പ്.). Holmiae: Laurentii Salvii. പുറം. 225. Unknown parameter |chapterurl= ignored (|chapter-url= suggested) (help)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 3. പേജ് 258, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=മലമ്പാമ്പ്&oldid=3771878" എന്ന താളിൽനിന്ന് ശേഖരിച്ചത്