അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചുരുട്ടമണ്ഡലി. ഇംഗ്ലീഷിൽ ഇത് saw scaled viper എന്നാണ് അറിയപ്പെടുന്നത്.ചുരുട്ട, ഈർച്ചവാൾ ശല്ക അണലി, മണ്ഡലി എന്നീ പേരുകളിലും അറിയപ്പെടുന്നു.ബിഗ് ഫോർ (പാമ്പുകൾ) ലെ അംഗമാണ് ഇവ.

ചുരുട്ടമണ്ഡലി
saw-scaled viper in Mangaon, (Maharashtra, India)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Viperidae
Genus: Echis
Species:
E. carinatus
Binomial name
Echis carinatus
(Schneider, 1801)
Synonyms[1]
  • [Pseudoboa] Carinata Schneider, 1801
  • Boa Horatta
    Shaw, 1802
  • Scytale bizonatus
    Daudin, 1803
  • [Vipera (Echis)] carinata
    Merrem, 1820
  • [Echis] zic zac
    Gray, 1825
  • Boa horatta
    — Gray, 1825
  • Echis carinata
    Wagler, 1830
  • Vipera echis
    Schlegel, 1837
  • Echis (Echis) carinata
    — Gray, 1849
  • Echis ziczic
    Gray, 1849
  • V[ipera]. noratta
    Jerdon, 1854
  • V[ipera (Echis)]. carinata
    Jan, 1859
  • Vipera (Echis) superciliosa
    Jan, 1859
  • E[chis]. superciliosa
    — Jan, 1863
  • Vipera Echis Carinata
    Higgins, 1873
  • Echis carinatus
    Boulenger, 1896
  • Echis carinata var. nigrosincta
    Ingoldby, 1923 (nomen nudum)
  • Echis carinatus carinatus
    Constable, 1949
  • Echis carinatus
    Mertens, 1969
  • Echis carinatus
    Latifi, 1978
  • Echis [(Echis)] carinatus carinatus
    Cherlin, 1990
  • Echis carinata carinata
    Das, 1996
Common names: saw-scaled viper,[2] Indian saw-scaled viper, little Indian viper,[3] more.

മൂർഖന്റെ വിഷത്തേക്കാൾ അഞ്ചിരിട്ടി വീര്യമുണ്ട്. ചുരുട്ടമണ്ഡലിയുടെ കടിയേറ്റാൽ വിഷം രക്തത്തെയാണ് ബാധിയ്ക്കുക. ഉത്തരേന്ത്യയിൽ ധാരാളം മരണങ്ങൾ ഇതിന്റെ കടി മൂലം സംഭവിക്കുന്നുണ്ട്.ശരാശരി 18 മില്ലിഗ്രാം വിഷം ഭാരം അനുസരിച്ച് ഉത്പാദിപ്പിക്കുന്നു, റെക്കോർഡ് ചെയ്ത പരമാവധി 72 മില്ലിഗ്രാം. ഇത് 12 മില്ലിഗ്രാം വരെ കുത്തിവയ്ക്കാം, അതേസമയം മുതിർന്നവർക്ക് മാരകമായ അളവ് 5 മില്ലിഗ്രാം മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. ഇവയുടെ കടിയേറ്റവരുടെ മരണനിരക്ക് ഏകദേശം 20% ആണ്, പ്രതിവിഷം ലഭ്യത കാരണം മരണങ്ങൾ ഇപ്പോൾ വളരെ അപൂർവമാണ്.വേഗം ചികിത്സ ലഭ്യമായില്ലെങ്കിൽ വിഷം വൃക്കയെ ബാധിക്കാം.

 
ചെറിയ ചുരുട്ടമണ്ഡലി


ത്രികോണാകൃതിയിലാണ് തല. ത്രിശ്ശൂലത്തിന്റെ ആകൃതിയിലുള്ള തലയിലുള്ള അടയാളം, കുറൂകിയ വാല് എന്നിവ ചുരുട്ടമണ്ഡലിയെ തിരിച്ചറിയാനുള്ള വഴികളാണ്. 38 സെ.മി - 80 സെ.മി ആണ് നീളം

തലയുടെ മുകളിലായി 9-14 ഇന്റർകോക്കുലാർ സ്കെയിലുകളും 14-21 സർക്കർബിറ്റൽ സ്കെയിലുകളും ഉണ്ട്.

 
മഹാരാഷ്ട്രയിൽ നിന്ന്


ചെങ്കൽ കുന്നുകളിലും തരിശ്ശുഭൂമികളിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. പാറക്കെട്ടുകൾക്കിടയിൽ വെയിൽ കായാൻ കിടക്കുന്ന ശീലം ഉണ്ട്. എലി, ഓന്ത്, തവള, കീടങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. കേരളത്തിൽ കണ്ണൂർ , പാലക്കാട് ഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

 
ചുരുട്ടമണ്ഡലി, , മാദേയി വന്യജീവി സങ്കേതം.
  1. McDiarmid RW, Campbell JA, Touré TA (1999). Snake Species of the World: A Taxonomic and Geographic Reference, Volume 1. Washington, District of Columbia: Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. Mallow D, Ludwig D, Nilson G (2003). True Vipers: Natural History and Toxinology of Old World Vipers. Malabar, Florida: Krieger Publishing Company. 359 pp. ISBN 0-89464-877-2.
  3. Echis carinatus antivenoms at Munich Antivenom Index. Accessed 13 September 2006.
"https://ml.wikipedia.org/w/index.php?title=ചുരുട്ടമണ്ഡലി&oldid=3632732" എന്ന താളിൽനിന്ന് ശേഖരിച്ചത്