ചോലമണ്ഡലി
(Trimeresurus malabaricus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നേർത്ത പച്ചനിറമുള്ള ഒരിനം പാമ്പാണ് ചോലമണ്ഡലി അഥവാ മലബാർ കുഴിമണ്ഡലി (ശാസ്ത്രീയനാമം: Trimeresurus malabaricus). കുഴിമണ്ഡലിയുടെ വിഭാഗത്തിൽ പെടുന്ന ഈ പാമ്പുകളെ കാട്ടരുവികളിലെ പാറക്കെട്ടുകൾക്കിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. ഇവ തദ്ദേശീയ ഇനമാണ്. തെക്കേ ഇന്ത്യയിൽ മാത്രമേ ഈ പാമ്പുകൾ ഉള്ളൂ. നിറം മാറാനുള്ള കഴിവ് ചോലമണ്ഡലിയുടെ പ്രധാന സവിശേഷതയാണ്. പച്ചനിറമുള്ള ശരീരത്തിൽ തവിട്ട് അടയാളങ്ങളാണ് ഈ പാമ്പിന്റെ പ്രത്യേകത. എന്നാൽ ഇവയുടെ ശരീരത്തിലെ നിറം ഇടയ്ക്ക് വ്യത്യാസപ്പെടാനുണ്ട്. ത്രികോണാകൃതിയിൽ പരന്ന വലിയ തലയും മുന്നോട്ടുന്തിയ മൂക്കും ശരീരത്തിലെ പച്ചനിറവും ഈ പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്നു. ഏതാണ്ട് മുക്കാൽ മീറ്ററാണ് ഇവയുടെ നീളം.കടി ഗുരുതരമല്ല എങ്കിലും കടിയേറ്റാൽ ചികിത്സ തേടുക.
ചോലമണ്ഡലി Trimeresurus malabaricus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | T. malabaricus
|
Binomial name | |
Trimeresurus malabaricus (Jerdon, 1854)
| |
Synonyms | |
|
-
ചോലമണ്ഡലി
-
ചോലമണ്ഡലി
അവലംബം
തിരുത്തുക- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
Trimeresurus malabaricus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.