വൈപ്പറിഡേയുടെ ഉപ കുടുംബമായ Crotalinae യിലാണ് കുഴിമണ്ഡലികൾ (Pit viper). ഇവയുടെ കണ്ണിനും മൂക്കിനും ഇടയിൽ ഒരു കുഴിപോലുള്ള അവയവമുണ്ട്. ഇതു് ഉപയോഗിച്ച് ഇരയുടെ ശരീരത്തിലെ ഊഷ്മാവിന്റെ വ്യതിയാനം തിരിച്ചറിയാനാവും. അങ്ങനെ രാത്രിയിൽ ഇവയ്ക്ക് ഇര തേടാനാവും. ഈ കുഴി ഉള്ളതുകൊണ്ടാണ് കുഴിമണ്ഡലി എന്ന് പേരു വന്നത്. വനത്തിലെ കാട്ടരുവികൾക്കടുത്താണ് സാധാരണ കണ്ടുവരുന്നത്.

കുഴിമണ്ഡലികൾ
Timber rattlesnake, Crotalus horridus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Crotalinae

Oppel, 1811
Synonyms
  • Crotalini - Oppel, 1811
  • Crotales - Cuvier, 1817
  • Crotalidae - Gay, 1825
  • Crotaloidae - Fitzinger, 1826
  • Cophiadae - Boie, 1827
  • Crotaloidei - Eichwald, 1831
  • Crotalina - Bonaparte, 1831
  • Bothrophes - Fitzinger, 1843
  • Crotalinae - Cope, 1860
  • Teleuraspides - Cope, 1871
  • Crotalida - Strauch, 1873
  • Bothrophera - Garman, 1884
  • Cophiinae - Cope, 1895
  • Lachesinae - Cope, 1900
  • Lachesinii - Smith, Smith & Sawin, 1977
  • Agkistrodontinii - Hoge & Romano-Hoge, 1981
  • Agkistrodontini - Hoge & Romano-Hoge, 1983[1]

ലോകത്ത് 21 ജനുസ്സുകളിലായി 151 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ 20 ഇനം ഇന്ത്യയിലുണ്ട്. കേരളത്തിൽ 5 എണ്ണവും.

ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാം ഷെഡ്യൂളിൽ പെടുന്നവയാണ് ഇവ.

ഏകദേശം മൂന്ന് മുതൽ നാലര അടി വരെ ആണ് ഒരു ശരാശരി പാമ്പിന്റെ നീളം. ഇതു വരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടിയ നീളം 74.5 ഇഞ്ച് ആണ്. സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ട്. ആൺ പാമ്പുകൾക്ക് പെൺ പാമ്പിനേക്കാൾ നീളവും തൂക്കവും കൂടുതലാണ്.[2]

കേരളത്തിൽ കാണുന്നവ

തിരുത്തുക
ക്രമം മലയാളനാമം ആംഗലേയനാമം ശാസ്ത്രനാമം
1 മുഴമൂക്കൻ കുഴിമണ്ഡലി Hump-nosed pit viper Hypnale hypnale
2 മുളമണ്ഡലി Bamboo pit viper Trimeresurus graminus
3 കാട്ടു കുഴിമണ്ഡലി Malabar pit viper Trimeresurus malabaricus
4 ചട്ടിത്തലയൻ കുഴിമണ്ഡലി Large- scaled pit viper Trimeresurus macrolipis
5 കുതിരക്കുളമ്പൻ കുഴിമണ്ഡലി Horse-shoe pit viper Trimeresurus strigatus

കൂടുതൽ അറിവുകൾ

തിരുത്തുക

ബോട്രോപ്‌സ് ആസ്പർ

പാമ്പ്

  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2014-02-22.
  • കുഴി മണ്ഡലികൾ- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ജനുവരി 2014
"https://ml.wikipedia.org/w/index.php?title=കുഴിമണ്ഡലികൾ&oldid=4089170" എന്ന താളിൽനിന്ന് ശേഖരിച്ചത്