ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീ പരമേശ്വരൻ "കിരാതമൂർത്തിയായും" ആദിപരാശക്തിയായ ശ്രീ ഭദ്രകാളി "കുറക്കാവിൽ അമ്മയായും" ആരാധിക്കപ്പെടുന്നു. പരമശിവൻ പ്രധാന പ്രതിഷ്ഠ ആണെങ്കിലും മറ്റൊരു മുഖ്യ പ്രതിഷ്ഠയായ കുറക്കാവിൽ അമ്മയ്ക്കാണ് കൂടുതൽ പ്രസിദ്ധി. അഭീഷ്ടസിദ്ധിക്കായി ഭക്തർ ഇവിടെ ഭഗവതിക്ക് കാര്യസിദ്ധിപൂജ സമർപ്പിക്കുന്നു. ഈ പൂജ നടത്തി ഇഷ്ടസിദ്ധി നേടിയ നിരവധി അനുഭവങ്ങൾ വിശ്വാസികൾക്കുണ്ട്. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് കാര്യസിദ്ധി പൂജ നടക്കാറുള്ളത്. ചൊവ്വ, വെള്ളി, ഞായർ, മാസത്തിലെ ഒന്നാം തീയതി, പൗർണമി, അമാവാസി ദിവസങ്ങൾ പ്രധാനം.

കുറക്കാവ് ദേവി ക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം is located in Kerala
കുറക്കാവ് ദേവി ക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°8′56″N 76°31′25″E / 9.14889°N 76.52361°E / 9.14889; 76.52361
പേരുകൾ
ദേവനാഗിരി:कुरक्कावु देवी मन्दिर
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മാവേലിക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീ ഭദ്രകാളി, പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
ചരിത്രം
ക്ഷേത്രഭരണസമിതി:സ്വകാര്യ ദേവസ്വം ബോർഡ്


വഴിപാട്‌ തിരുത്തുക

എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർദ്ധിച്ചതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. മൂലസ്ഥാനത്ത് "വെറ്റില പറത്തൽ" അതി പ്രധാനമായ വഴിപാടാണ്. അടുക്കു സമർപണം, കോഴി പറത്തൽ, പട്ടു ചാർത്തൽ, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. വെറ്റില പറത്ത് പ്രസിദ്ധമായതോടെ കാവിൽ ദക്ഷിണ വച്ച് വിശേഷ കലശപൂജകൾ, ഭക്തി നിർഭരമായ കീർത്തനാലാപത്തോടും സമൂഹ പ്രാർഥനയോടും കൂടിയ കാര്യസിദ്ധിപൂജ മുതലായവ ആരംഭിച്ചു. തുടക്കത്തിൽ 100-110 പേരോടെ മാത്രമായി തുടങ്ങിയ ഈ പൂജയിൽ ഇന്ന് 25000 പേരോളം പങ്കെടുക്കുന്നത് ഇവിടുത്തെ അനുഭവസിദ്ധിയുടെ ഫലം ഒന്നുകൊണ്ടു മാത്രമാണ്.

എത്തിച്ചേരാൻ തിരുത്തുക

കായംകുളം കൊല്ലം പാതയിൽ കൃഷ്ണപുരത്തുനിന്നും ചൂനാട്ടെക്കു പോകുന്ന പാതയിൽ ആണൂ കുറക്കാവ് . അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

[