തച്ചടി പ്രഭാകരൻ
ഒരു കോൺഗ്രസ് നേതാവായിരുന്നു തച്ചടി പ്രഭാകരൻ (16 നവംബർ 1936 -14 ഫെബ്രുവരി 2000). 1986 മുതൽ കുറച്ച് കാലം ഇദ്ദേഹം കേരളത്തിലെ ധനകാര്യമന്ത്രിയുമായിരുന്നു.
തച്ചടി പ്രഭാകരൻ | |
---|---|
ധനകാര്യവകുപ്പ് മന്ത്രി,കേരള നിയമസഭ മുതൽ | |
ഓഫീസിൽ 1982 മെയ് 24 – 1983 ആഗസ്റ്റ് 29 | |
മുൻഗാമി | കെ.എം. മാണി |
പിൻഗാമി | വി. വിശ്വനാഥമേനോൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പത്തിയൂർ മാവേലിക്കര കേരളം, ![]() | 16 നവംബർ 1936
മരണം | 14 ഫെബ്രുവരി 2000 | (പ്രായം 63)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് ഐ |
പങ്കാളി(കൾ) | സരോജിനി |
കുട്ടികൾ | 3 ബിജു പ്രഭാകർ |
മാതാപിതാക്കൾ |
|
ജോലി | സാമൂഹ്യപ്രവർത്തകൻ, |
ജീവചരിത്രം തിരുത്തുക
1936 നവംബർ 16-നു ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് പത്തിയൂരിൽ വേലായുധന്റെ പുത്രനായി ജനിച്ചു. ചെറുപ്പകാലം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു, കൂടാതെ ഡിസിസി പ്രസിഡന്റ്, കേരള പിസിസി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ആലപ്പുഴ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, പല്ലന കുമാരൻ ആശാൻ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവയുടെ പ്രസിഡന്റായും വിവിധ സമയങ്ങളിൽ പ്രവർത്തിച്ചു. 1980, 1982, 1991 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കായംകുളം നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി .
കുടുംബം തിരുത്തുക
അദ്ദേഹത്തിന്റെ മകൻ ബിജു പ്രഭാകർ IAS, കേരളത്തിലെ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു, ഇപ്പോൾ ഗവൺമെന്റ് സെക്രട്ടറി, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പ്, കേരള സർക്കാർ, KSRTC CMD (ചെയർമാനും മാനേജിംഗ് ഡയറക്ടർ) എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
തിരഞ്ഞെടുപ്പുകൾ [1] തിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1980 | കായംകുളം | തച്ചടി പ്രഭാകരൻ | കോൺഗ്രസ് (എ), എൽ.ഡി.എഫ് | തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപ്പിള്ള | കോൺഗ്രസ് ഐ,യു.ഡി.എഫ്. |
1982 | കായംകുളം | തച്ചടി പ്രഭാകരൻ | സ്വതന്ത്രൻ, എൽ.ഡി.എഫ് | [എം.കെ രാഘവൻ]] | ഐ.സി എസ്, യു.ഡി.എഫ്. |
1991 | കായംകുളം | തച്ചടി പ്രഭാകരൻ | ഐ.എൻ.സി. യു.ഡി.എഫ്. | എം.ആർ ഗോപാലകൃഷ്ണൻ | സി.പി.ഐ.എം.എൽ.ഡി.എഫ് |
1996 | കായംകുളം | ജി.സുധാകരൻ | സി.പി.ഐ.എം.എൽ.ഡി.എഫ് | തച്ചടി പ്രഭാകരൻ | ഐ.എൻ.സി. യു.ഡി.എഫ്. |