എസ്. രാമചന്ദ്രൻ പിള്ള (ഏഴാം കേരള നിയമസഭാംഗം)

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

എൻ.ഡി.പി നേതാവും ഏഴാം കേരള നിയമസഭയിലെ അംഗവുമായിരുന്നു എസ്. രാമചന്ദ്രൻപിള്ള (ജീവിതകാലം: 29 ജനുവരി 1946 - 4 ഏപ്രിൽ 2013).[1]

എസ്. രാമചന്ദ്രൻ പിള്ള
എസ്. രാമചന്ദ്രൻ പിള്ള
ജനനം1946 ജനുവരി 29
മരണം2013 ഏപ്രിൽ 4
ദേശീയത ഇന്ത്യ
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്ഏഴാം കേരള നിയമസഭയിലെ അംഗം

ജീവിതരേഖ തിരുത്തുക

ചെങ്ങന്നൂർ കല്ലിശേരി വിരുത്തിയേത്ത് തോപ്പിൽ ശിവശങ്കരപിള്ളയുടെ മകനായി 1946 ജനുവരി 29-ന് ജനിച്ചു. ഭാര്യ ഷീല. മകൻ രാഹുൽ. പ്രീ ഡിഗ്രി വരെ പഠിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കേരള പത്രിക ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. എൻ.എസ്.എസ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1982ൽ എൻ.ഡി.പി. സ്ഥാനാർത്ഥിയായി ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.​[2]

അവലംബം തിരുത്തുക

  1. "മുൻ എം.എൽ.എ എസ്.രാമചന്ദ്രൻ പിള്ള നിര്യാതനായി". കേരള കൗമുദി. 4 ഏപ്രിൽ 2013. Retrieved 4 ഏപ്രിൽ 2013.
  2. http://www.niyamasabha.org/codes/members/m560.htm