പുരാതനകാലം മുതൽക്കേ വിഗ്രഹങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഭാരതീയലോഹക്കൂട്ടാണ് പഞ്ചലോഹം. ഭാരതീയ വാസ്തുവിദ്യയിലും ശില്പകലയിലും പ്രധാനമാണ് പഞ്ചലോഹത്താൽ നിർമ്മിക്കുന്ന വസ്തുക്കൾ. പഞ്ചലോഹം എന്നറിയപ്പെടുന്നത് ഇവയുടെ സമഞ്ജസമായ മിശ്രിതമാണ്:

വെങ്കലം അഥവാ ഓട് ഇരുമ്പ്, ചെമ്പ്, വെ ളുത്തീയം എന്നീ ലോഹങ്ങളുടെ കൂട്ടാണ്. ഇവയിൽ വെള്ളി , സ്വർണ്ണം നാമമാത്രമായ അളവിൽ ചേർത്താണ് പഞ്ചലോഹം ഉണ്ടാക്കുന്നത്. കേരളത്തിൽ ഓട് കൊണ്ടുള്ള വലിയ പാത്രങ്ങൾ സർവ്വസാധാരണയായ ഉപയോഗവസ്തു ആണ്.

പഞ്ചലോഹ വിഗ്രഹം
ശബരിമല ക്ഷേത്രത്തിലെ പഞ്ചലോഹം പൊതിഞ്ഞ പടികൾ[1]

അവലംബം തിരുത്തുക

  1. മലയാളം വെബ് ദുനിയയിൽ നിന്നും ശേഖരിച്ചത് 18 ഫെബ്രുവരി 2010. നാലാം ഖണ്ഡിക


"https://ml.wikipedia.org/w/index.php?title=പഞ്ചലോഹം&oldid=3710954" എന്ന താളിൽനിന്ന് ശേഖരിച്ചത്