വെള്ളരിക്കുണ്ട്

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറുപട്ടണമാണ് വെള്ളരിക്കുണ്ട്. ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയൻഞ്ചാലിനും ചിറ്റാരിക്കലിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഈ ചെറുപട്ടണം ബളാൽ പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. മലബാർ കുടിയേറ്റത്തെ തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്.

വെള്ളരിക്കുണ്ട്

Vellarikundu
Town
വെള്ളരിക്കുണ്ട് ടൗൺ
വെള്ളരിക്കുണ്ട് ടൗൺ
വെള്ളരിക്കുണ്ട് is located in Kerala
വെള്ളരിക്കുണ്ട്
വെള്ളരിക്കുണ്ട്
Coordinates: 12°22′03″N 75°16′59″E / 12.36750°N 75.28313°E / 12.36750; 75.28313
Country India
StateKerala
DistrictKasaragod
സമയമേഖലUTC+5:30 (IST)
PIN
671534
Telephone code04997
വാഹന റെജിസ്ട്രേഷൻKL-79

ഭീമനടി സംരക്ഷിത വനം ഈ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം, കോടോം-ബേളൂർ, കള്ളാർ, പനത്തടി, ബളാൽ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ഹോസ്ദുർഗ്ഗ് താലൂക്കിന്റെ ഭാഗമായിരുന്നു. കാസർഗോഡ് ജില്ലയിലെ വികസിച്ചു കൊണ്ടിരിക്കുന്ന മലയോര പട്ടണങ്ങളിൽ ഒന്നാണ് വെള്ളരിക്കുണ്ട്.

പദോല്പത്തി തിരുത്തുക

പഴയ കാലത്ത് വെള്ളരികൾ ധാരാളമായി വിളഞ്ഞിരുന്ന കുന്നുകൾക്കിടയിലുള്ള താഴ്ന്ന ഭൂപ്രദേശം എന്നതുകൊണ്ട് ഈ പ്രദേശം വെള്ളരിക്കുണ്ട് (കുണ്ട് - കുഴി, താഴ്ന്ന പ്രതലം എന്നർത്ഥം) എന്ന പേരിൽ അറിയപ്പെട്ടു.

സംസ്കാരം തിരുത്തുക

മലയാളമാണ് പ്രധാന ഭാഷയെങ്കിലും വളരെ ചെറിയ തോതിൽ തുളു, കന്നട, മറാത്ത എന്നീ ഭാഷകൾ സംസാരിക്കുന്നവരുണ്ട്. രണ്ടാം ലോക മഹായുദ്ധാരംഭത്തോടെ തിരുവിതാംകൂറിൽ ഉടലെടുത്ത കൊടിയ ദാരിദ്ര്യവും പട്ടിണിയും മൂലം മധ്യതിരുവിതാംകൂർ ഭാഗത്തുനിന്നുള്ള ക്രിസ്ത്യാനികൾ,പിള്ള നായർ , ഈഴവർ തുടങ്ങിയ സമുദായങ്ങൾ കൂട്ടത്തോടെ മലബാർ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. വെള്ളരിക്കുണ്ടിലും പരിസര പ്രദേശങ്ങളിലും ഇതോടെ മലബാർ-തിരുവിതാംകൂർ സങ്കലനവും സാംസ്കാരിക രംഗത്തുണ്ടായി. ചില ആചാരാനുഷ്ഠാനങ്ങളിലും ഭക്ഷണക്രമങ്ങളിലും കർണ്ണാടക സ്വാധീനമുണ്ട്.

ടൂറിസം തിരുത്തുക

60 ഏക്കർ വിസ്തൃതിയുള്ള അപൂർവയിനം പക്ഷികളും മറ്റ് ചെറുമൃഗങ്ങളുമുള്ള ഒരു സ്ഥലമാണ് വെള്ളരികുണ്ടിലെ കമ്മാടം കാവ്.[1]

സ്ഥാപനങ്ങൾ തിരുത്തുക

 • വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്
 • വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം
 • വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈഓഫീസ്
 • വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ
 • വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസ്
 • വെള്ളരിക്കുണ്ട് സബ് ട്രഷറി
 • കോർപറേഷൻ ബേങ്ക്- വെള്ളരിക്കുണ്ട് ശാഖ
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- വെള്ളരിക്കുണ്ട് ശാഖ
 • കേരള ഗ്രാമീൺ ബേങ്ക് വെള്ളരിക്കുണ്ട് ശാഖ
 • പ്രാഥമിക ആരോഗ്യ കേന്ദ്രം, വെള്ളരിക്കുണ്ട്
 • സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്
 • സെന്റ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ
 • സബ് ആർ ടി ഒ ഓഫീസ് വെള്ളരിക്കുണ്ട്

ഗതാഗതം തിരുത്തുക

റോഡ് ഗതാഗത സംവിധാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്.

നിയമസഭാ മണ്ഡലം തിരുത്തുക

താലൂക്കിൽപ്പെട്ട വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകൾ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലും ബാക്കിയുള്ള പഞ്ചായത്തുകൾ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു.

അവലംബം തിരുത്തുക

 1. "Travel Agency, Best of Homestay, Temple & Theyyam Tour Packages" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-02-22. Retrieved 2023-02-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെള്ളരിക്കുണ്ട്&oldid=3949288" എന്ന താളിൽനിന്ന് ശേഖരിച്ചത്