ജി. വി. എച്ച്. എസ്. എസ്. കാഞ്ഞങ്ങാട്
കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞങ്ങാട് സൗത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്. എസ്. കാഞ്ഞങ്ങാട് .
ചരിത്രം
തിരുത്തുക1903 ൽ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെൻററി സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. ഈ വിദ്യാലയം, ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ലാസ്സുവരെയും പ്രവർത്തനം തുടങ്ങി. 1984 ൽ ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടു.
ഭൗതികസൗകര്യങ്ങൾ
തിരുത്തുകമൂന്നര ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 35 ൽപ്പരം ക്ളാസ് മുറികളും ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, മൾട്ടിമിഡിയ റും സൗകര്യങ്ങളുമുണ്ട്.