ആധുനിക ഇംഗ്ലീഷ് സാഹിത്യത്തിലെ കാൽപനിക, യോഗാത്മക വിഭാഗത്തിൽ ശ്രദ്ധേയനായ എഴുത്തുകാരനും, തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് പ്രീത് നന്പ്യാർ (ഓഗസ്റ്റ്‌ 27, 1978). കേരളത്തിൽ വടക്കേ മലബാറിലെ പുരാതനമായ ഒരു കുടുംബത്തിൽ ജനിച്ച അദ്ദേഹം വളരെ ചെറു പ്രായത്തിൽ തന്നെ സാഹിത്യലോകത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലെ മുഖ്യധാരാ സന്പ്രദായങ്ങളിൽ നിന്നും മാറി കവിതകളിൽ സൗന്ദര്യത്തിന്റെയും നിഗൂഡാത്മകതയുടെയും സൂക്ഷ്മദർശനങ്ങളെ ആവാഹിച്ച അദ്ദേഹം ഗദ്യസാഹിത്യത്തിൽ പുതിയ തലമുറയ്ക്ക് ഒരു പുതിയ അനുഭവമായി കരുതപ്പെടുന്നു.[1]

preeth nambiar
പ്രീത് നമ്പ്യാർ കവി, അദ്ധ്യാപകൻ, സാമൂഹിക - പരിസ്ഥിതി പ്രവർത്തകൻ ജനനം: 27, ആഗസ്ത് 1978 ജനനസ്ഥലം: കാഞ്ഞങ്ങാട്, കേരളം

ജീവിതരേഖ തിരുത്തുക

1978 ഓഗസ്റ്റ്‌ 27-ന് കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് അജാനൂർ ഗ്രാമത്തിൽ സരസ്വതി അമ്മയുടെയും കാനാ പദ്മനാഭൻ നമ്പ്യാരുടെയും മകനായി ജനിച്ചു. പയ്യന്നൂരിലെ വെള്ളൂർ ഗവണ്മെന്റ് ഹൈസ്കൂളിലും വെള്ളിക്കൊത്ത് മഹാകവി പി സ്മാരക ഗവണ്മെന്റ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാസർഗോഡ്‌ ഗവണ്മെന്റ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠനം ചെയ്തു. പിന്നീട് മംഗലാപുരം സൈന്റ്റ്‌ അലോഷ്യസ് കോളേജ്, ചിക്കമഗളൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം തുടർന്നു. ശ്രിംഗേരി മഠത്തിൽ ശ്രീ ഗിരിധര ശാസ്ത്രികളുടെ ശിഷ്യനായി വേദപഠനം ചെയ്തശേഷം ഇംഗ്ലീഷ് ഭാഷാധ്യായനത്തിലെക്കു പ്രവേശിച്ചു.[2]

ഔദ്യോഗിക ജീവിതം തിരുത്തുക

കേംബ്രിഡ്ജ് സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം തലവനായി മാലിദ്വീപിൽ സേവനം അനുഷ്ഠിച്ച പ്രീത് നമ്പ്യാർ ദൽഹി ആസ്ഥാനമായ ദ പോയെട്രി സൊസൈറ്റി ഓഫ് ഇന്ത്യ Archived 2016-01-11 at the Wayback Machine., ഗ്ലോബൽ ഫ്രറ്റെർനിറ്റി ഓഫ് പോയെറ്റ്‌സ്[പ്രവർത്തിക്കാത്ത കണ്ണി], എർത്ത് വിഷൻ പബ്ലിക്കേഷൻ Archived 2015-07-02 at the Wayback Machine. എന്നീ സ്ഥാപനങ്ങളുടെയും, പനോരമ ലിറ്ററേറിയ എന്ന അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെയും എഡിറ്ററാണ്. സാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ അനേകം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.[3] സമൂഹത്തിലെ താഴെത്തട്ടിലുള്ളവരിൽ മാനുഷിക മൂല്യങ്ങൾ എത്തിക്കുവാനുള്ള എഴുത്തുകാരുടെ പ്രതിജ്ഞാ ബദ്ധതയെ പോഷിപ്പിക്കുവാനായി സ്ഥാപിതമായ റൈറ്റേഴ്‌സ് ക്യാപ്പിറ്റൽ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും അധ്യക്ഷനുമാണ്. സാംസ്കാരിക വിനിമയത്തിലൂടെ ആഗോള ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സംഘടന ഇന്ന് മുപ്പതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. [1]

അവാർഡുകൾ തിരുത്തുക

പ്രഥമ കവിതാസമാഹാരമായ ദ വോയേജ് റ്റു എറ്റെണിറ്റി Archived 2014-07-16 at the Wayback Machine.(അനശ്വരതയിലേക്കുള്ള പ്രയാണം) എന്ന പുസ്തകത്തിന് ഡോ. എം.ജി ഗാന്ധി അന്താരാഷ്ട്ര കവിതാ പുരസ്‌കാരം ലഭിച്ചു. ദൽഹിയിൽ വച്ച് നടന്ന അന്താരാഷ്ട്ര കവി സമ്മേളനത്തിൽവച്ച് ചീഫ് ജസ്റ്റീസ് ഡി.എസ് തിവേതിയയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഇംഗ്ലീഷ് സാഹിത്യത്തിലെ നിഗൂഡാത്മക കവിതാ വിഭാഗത്തിലാണ് പുരസ്‌കാരം. കബീർദാസും തുളസിദാസും ഭക്ത മീരയും ഉൾപ്പെടുന്ന പുരാതന കവികളുടെ ആദ്ധ്യാത്മിക യോഗ ദർശനത്തിന്റെയും ആധുനിക സാഹിത്യത്തിൽ ശ്രീ ടാഗോർ പ്രതിനിധാനം ചെയ്യുന്ന നിഗൂഡാത്മക സാഹിത്യത്തിന്റെയും അപൂർവ്വ മിശ്രണമാണ് പ്രീത് നമ്പ്യാരുടെ കവിതകളെന്ന് ജൂറി അഭിപ്രായപ്പെട്ടു.[4] 2016 ൽ ഇറ്റലി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വേൾഡ്‌ യൂണിയൻ ഓഫ്‌ പോയറ്റ്‌സിന്റെ (ഡബ്ല്യു.യു.പി) രാജ്യാന്തര ഡയറക്‌ടരായി നിയമിതനായി. [5] ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കൗൺസിൽ ഫോർ ഡിപ്ലോമസി ആൻഡ് ജസ്റ്റിസി(ഐ.സി.ഡി.ജെ) ന്റെ അംബാസിഡറാണ്. [2][3] Archived 2023-02-13 at the Wayback Machine.

അവലംബം തിരുത്തുക

മാതൃഭൂമി ദിനപത്രം [6]
മംഗളം ദിനപത്രം: പ്രീത് നമ്പ്യാർ [7]
ജീവചരിത്രം: പ്രീത് നമ്പ്യാർ [8]
അനന്തതയിലേക്കുള്ള പ്രയാണം: [9]
ജീവചരിത്രം: പ്രീത് നമ്പ്യാർ [10]
ചന്ദ്രിക ദിനപത്രം [11] ദ വോയേജ് റ്റു എറ്റെണിറ്റി [12] എം.ജി.ഗാന്ധി അന്താരാഷ്‌ട്ര കവിതാ പുരസ്കാരം [13]
The Voyage to Eternity, Global Fraternity of Poets, Gurgaon, Delhi NCR, ISBN NO. : 978-81-925838-0-8 [14]
നിരൂപണം Review: The Voyage to Eternity [15]
നിരൂപണം Review: The Voyage to Eternity [16]
കവിതാ പുരസ്കാരം [17]

Preeth Nambiar: New voice in metaphysical poetry

 1. Https://www.dropbox.com/s/f5v7avhfo7e1zkd/NEWS2.jpg?dl=0
 2. Http://www.evisionnews.in/2014/10/delhi-award-malayali-preethnambiar.html
 3. https://www.dropbox.com/s/8u21bv077ycwv7m/NEWS%202.jpg?dl=0
 4. http://janmadesam.com/?p=30856
 5. http://www.mangalam.com/print-edition/keralam/430638
 6. http://www.mathrubhumi.com/m/index.php?id=449788[പ്രവർത്തിക്കാത്ത കണ്ണി]
 7. http://www.mangalam.com/print-edition/keralam/430638#sthash.Y22Oy1k5.dpuf
 8. http://www.poemhunter.com/preeth-nambiar/biography/
 9. http://www.utharadesam.com/article_details&article_id=1262[പ്രവർത്തിക്കാത്ത കണ്ണി]
 10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-05.
 11. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-05.
 12. https://www.goodreads.com/book/show/25881426-the-voyage-to-eternity
 13. http://www.evisionnews.in/2014/10/delhi-award-malayali-preethnambiar.html
 14. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-05.
 15. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-05.
 16. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-05.
 17. http://janmadesam.com/?p=30499[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പ്രീത്_നമ്പ്യാർ&oldid=3913243" എന്ന താളിൽനിന്ന് ശേഖരിച്ചത്