മടിക്കേരി

കൊടക് ജില്ലയിലെ ഒരു നഗരം

|സ്ഥലപ്പേർ=മടിക്കേരി |അപരനാമം = |ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =പട്ടണം |അക്ഷാംശം =12.4208 |രേഖാംശം =75.7397 |ജില്ല = കൊടക് |ഭരണസ്ഥാപനങ്ങൾ = |ഭരണസ്ഥാനങ്ങൾ = മുനിസിപ്പാലിറ്റി |ഭരണനേതൃത്വം = മേയർ |വിസ്തീർണ്ണം = |ജനസംഖ്യ = 32286 |ജനസാന്ദ്രത = |Pincode/Zipcode =571 201 |TelephoneCode = 0827 |പ്രധാന ആകർഷണങ്ങൾ = |കുറിപ്പുകൾ= }} [ സംസ്ഥാനമായ കർണാടകത്തിലെ കൊടക് ജില്ലയുടെ ആസ്ഥാനമാണ് മടിക്കേരി. ഒരു പ്രമുഖ വിനോദസഞ്ചാര - സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 80 സെൽഷ്യസിനും 270 സെൽഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മടിക്കേരി അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും കാപ്പിത്തോട്ടങ്ങൾക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. മുദ്ദുരാജ മഹാരാജാവിന്റെ തലസ്ഥാനം എന്നർത്ഥം വരുന്ന മിദ്ദുരാജനകേരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ പേര്.

പ്രധാന ആകർഷകങ്ങൾ

തിരുത്തുക
  • രാജാ സീറ്റ് (രാജാവിന്റെ ഇരിപ്പിടം) - രാജഭരണകാലത്ത് രാജാവും കുടുംബാംഗങ്ങളും പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്. മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് മനോഹരമായ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.
  • മടിക്കേരി കോട്ട - ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് മടിക്കേരി കോട്ടയും അതിനുള്ളിലെ കൊട്ടാരവും പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.


"https://ml.wikipedia.org/w/index.php?title=മടിക്കേരി&oldid=4521084" എന്ന താളിൽനിന്ന് ശേഖരിച്ചത്