ജി. എച്ച്. എസ്.എസ്. ഹോസ്ദുർഗ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ, ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ പുതിയകോട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ, ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ പുതിയകോട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്.എസ്. ഹോസ്ദുർഗ്[1]. ബോർഡ് സ്കൂൾ എന്ന പേരിലാണ് മുൻകാലങ്ങളിൽ ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ മുൻവശത്താണ് ചരിത്രപ്രാധാന്യമുള്ള മാന്തോപ്പ് മൈതാനം

Ghss hosdurg
മാന്തോപ്പ് മൈതാനം ഹോസ്ദുർഗ്

ചരിത്രം തിരുത്തുക

പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1902 മെയ് മാസത്തിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

അവലംബം തിരുത്തുക

  1. [1]|education.kerala.gov.in/Downloads2011/Notifications/statitics/hs/kasaragod