നമസ്കാരം Sandeepndas !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Shiju Alex|ഷിജു അലക്സ് 04:29, 5 ഫെബ്രുവരി 2010 (UTC)Reply

ചിക്കര വഴിപാട്

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ താങ്കൾ സൃഷ്ടിച്ച ചിക്കര വഴിപാട് എന്ന ലേഖനം ശ്രദ്ധയില്പെട്ടിരുന്നു. എന്നാൽ പ്രസ്തുത ലേഖനം മറ്റൊരു വെബ്സൈറ്റിൽ നിന്നും പകർത്തിയതായി കാണുന്നു. മറ്റു വെബ്സൈറ്റിൽ നിന്നും പകർത്തുന്നത് പകർപ്പവകാശലംഘനമാകാൻ സാധ്യതയുണ്ട്. താങ്കളുടെ അഭിപ്രായം ലേഖനത്തിന്റെ സംവാദതാളിൽ അറിയിക്കുക. നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു. സഹായം ആവശ്യമെങ്കിൽ ചോദിക്കുക. സഹവിക്കിപീഡിയർ താങ്കളെ സഹായിക്കാൻ സന്നദ്ധരാണ്.--റോജി പാലാ (സംവാദം) 14:39, 9 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sandeepndas,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:10, 29 മാർച്ച് 2012 (UTC)Reply

പത്താമുദയം

തിരുത്തുക

പത്താമുദയം എന്ന ലേഖനത്തിൽ താങ്കൾ ചേർത്ത വിവരങ്ങൾ മാതൃഭൂമി വെബ്സൈറ്റിലെ ലിങ്കിൽ നിന്നാണെന്നു കാണുന്നു. ദയവായി പകർപ്പവകാശമുള്ള ഉറവിടങ്ങളിൽ നിന്നും പകർത്തരുതെന്ന് അഭ്യർഥിക്കുന്നു. ചിക്കര വഴിപാട് എന്ന ലേഖനത്തിൽ ഈ കാര്യം താങ്കളോട് ഒരിക്കൽ ഉന്നയിച്ചിരുന്നു. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 07:53, 7 നവംബർ 2012 (UTC)Reply

കൊച്ചിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

തിരുത്തുക

ഇപ്രകാരം പ്രധാനപ്പെട്ട ഒരു താൾ എഴുതുന്നതിന് അഭിനന്ദനങ്ങൾ. താങ്കൾ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ ഇതേ താളിലെ വിവരങ്ങളാണ് തർജ്ജമ ചെയ്യുന്നതെന്ന് തോന്നുന്നു. ഞാനും താളുകൾ തർജ്ജമ ചെയ്യാറുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ താൾ Edit ചെയ്യാനുള്ള പേജിൽ നിന്നുള്ള ആവശ്യമായ വിവരങ്ങൾ (ഓരോ പാരഗ്രാഫ് വീതമാണ് ഞാൻ ചെയ്യാറ്) മലയാളം വിക്കിയിലെ തത്തുല്യമായ താളിന്റെ തിരുത്തുന്ന പേജിലേയ്ക്ക് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത ശേഷം തർജ്ജമ ചെയ്താൽ അവലംബങ്ങളും മറ്റും അതേപടി മലയാളം വിക്കിയിൽ എളുപ്പത്തിൽ ചേർക്കാൻ സാധിക്കും. പരീക്ഷിച്ചു നോക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ താങ്കൾ തുടങ്ങിയ താളിൽ കുറച്ച് അവലംബങ്ങൾ ചേർക്കുകയും ലിങ്കുകൾ കൊടുക്കുകയും മറ്റും ചെയ്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:17, 28 നവംബർ 2012 (UTC)Reply

ലയനഫലകം

തിരുത്തുക

കുറ്റൂശ, ഗൃഹപ്രവേശം എന്നിവയിലെ ലയനഫലകം താങ്കൾ ചർച്ച കൂടാതെ നീക്കിയതായി കണ്ടു. താളുകൾ ലയിപ്പിക്കുമ്പോൾ പഴയതാളുകളാണ് ഇവിടെ നിലനിർത്തേണ്ടത്. പുതിയ ലേഖനത്തിൽ വിവരങ്ങൾ കൂടുതലുണ്ടെങ്കിൽ നാൾവഴി ഉൾപ്പെടുത്തിക്കൊണ്ടുവേണം ലയിപ്പിക്കാൻ. അതിന് ഏതെങ്കിലും കാര്യനിർവാഹകരുടെ സംവാദം താളിൽ കുറിപ്പിടുകയും ചെയ്യാം. ഇതിനൊക്കെയുപരിയായി ലയനത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം പ്രകടിപ്പിച്ചശേഷം ലയിപ്പിക്കുന്നതാണ് നല്ല കീഴ്‌വഴക്കം.--സിദ്ധാർത്ഥൻ (സംവാദം) 07:03, 3 മേയ് 2013 (UTC)Reply

ഇന്ത്യയിലെ ഭാഷകൾ

തിരുത്തുക

മാഷേ, ഇന്ത്യയിലെ ഭാഷകൾ എന്ന ലേഖനത്തിൽ ഈ [1] തിരുത്തലിലൂടെ ഇംഗ്ലീഷ് വിക്കി ലേഖനം അപ്പാടെ പകർത്തി ചേർത്തിരിക്കുന്നതായും പിന്നീട് കുറേശ്ശേ കുറേശ്ശെയായി തർജ്ജമ ചെയ്യുന്നതും കണ്ടു. താങ്കളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. പക്ഷേ അത് ലേഖനത്തിൽ നടത്തുന്നതിനുപകരം താങ്കളുടെ സ്വന്തം ഉപയോക്തൃതാളിനു മുകളിലായി കാണുന്ന എഴുത്തുകളരി എന്ന ഭാഗത്ത് ഒരു പുതിയ താൾ ഉണ്ടാക്കി അവിടെ മാത്രം ചെയ്യുക. താങ്കൾ ഇംഗ്ലീഷ് വിക്കിലേഖനം നമ്മുടെ ലേഖനത്തിൽ പകർത്തി ഒട്ടിച്ചിരിക്കുന്നത് കാണുമ്പോൾ പുതുതായി എത്തുന്ന ഉപയോക്താക്കൾക്കും മറ്റും ആശയക്കുഴപ്പം ഉണ്ടാകാം. താങ്കളുടെ എഴുത്തുകളരിയിലിട്ട് തർജ്ജമ ചെയ്ത് കുറേശ്ശേ കുറേശ്ശേ ലേഖനത്തിലേക്ക് കൊണ്ടുവന്നോളൂ... ആശംസകളോടെ --Adv.tksujith (സംവാദം) 09:55, 10 സെപ്റ്റംബർ 2013 (UTC)Reply

സന്ദീപേ, താങ്കൾ ലോഗിൻ ചെയ്യാതെയാണോ എഴുത്തുകളരി സൃഷ്ടിച്ചത്. താങ്കളുടെ സ്വന്തം പേരിലല്ലോ അത് വന്നത്. അത് പൊതുവായ എഴുത്തുകളരിയായിരുന്നു. ഉപയോക്താവ്:Sandeepndas/എഴുത്തുകളരി‎ എന്ന ഒരു താളായിരുന്നു സൃഷ്ടിക്കേണ്ടിയിരുന്നത്. തല്കാലം അത് ഞാൻ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ നോക്കുക. അത് താങ്കളുടെ തന്നെ താളായി നിലനിൽക്കും. മറ്റാളുകൾ അതിൽ വന്ന് തിരുത്തലുകൾ നടത്തില്ല. താങ്കളുടെ പരിഭാഷ അവിടെ നടത്തിക്കോളൂ... ഓണാശംസകൾ ! --Adv.tksujith (സംവാദം) 11:29, 16 സെപ്റ്റംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sandeepndas

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:34, 16 നവംബർ 2013 (UTC)Reply

സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ

തിരുത്തുക

വിക്കിപീഡിയെ കുറിച്ചോ അതോ അതിലെ ലേഖനങ്ങളെ കുറിച്ചോ ഉള്ള അറിയിപ്പ്/സംവാദ പോസ്റ്റുകൾ മാത്രം ഇവിടെ മതി.- കാണുക -വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ - സന്ദീപ് എൻ ദാസ് (സംവാദം) 01:46, 5 ജനുവരി 2014 (UTC)Reply

നല്ലത് സന്ദീപ്. ഇക്കാര്യം ഒരു നോട്ടീസാക്കി ഈ സംവാദതാളിന്റെ മുകളിൽ പതിപ്പിക്കുന്നതിനെക്കുറിച്ച് കൂടി ആലോചിക്കാമോ... താങ്കളുടെ സംഭാവനകളിൽ സന്തോഷം പ്രകടിപ്പിക്കുന്നവരാണ്, താങ്കൾക്ക് നക്ഷത്ര ബഹുമതികളും വിക്കിസ്നേഹ സന്ദേശങ്ങളും തരുന്നത്. അതും "വിക്കിപീഡിയയിലെ ലേഖനങ്ങളെ കുറിച്ചുള്ള അറിയിപ്പ്/സംവാദ പോസ്റ്റുകൾ " തന്നെയാണ്. അവാർഡുകൾ തന്നിട്ട് നിരസിക്കുന്നിതനേക്കാൾ നല്ലത്, എനിക്ക് അവാർഡുകൾ വേണ്ടതില്ല എന്ന് പ്രഖ്യാപിക്കുന്നതല്ലേ ? അവാർഡ് നൽക്കിക്കൊണ്ട് നടത്തിയ തിരുത്തകൾ റിവർട്ട് ചെയ്യുന്നത് നൽകിയവരെ അപമാനിക്കലും അവർക്ക് മനോവേദന ഉണ്ടാക്കുന്നതുമാകാം. പുരസ്കാരങ്ങൾ ലഭിക്കുന്നത് വഴി സന്ദീപിന് ഉണ്ടാകുന്ന വേദനയേക്കാൾ ശക്തമായിരിക്കും അത്. {{warning | (ഉള്ളടക്കം) }} എന്ന ഫലകം ഇത്തരം അറിയിപ്പുകൾ നൽകുവാനായി ഉപയോഗിക്കാം. താങ്കൾ വിക്കിപീഡിയയിൽ സജീവമായതുകൊണ്ടുതന്നെ ഇനിയും താങ്കളെത്തേടി ഇത്തരം ബഹുമതികൾ എത്തും എന്നതുറപ്പാണ്. ഭാവിയിലും ഈ ആശയക്കുഴപ്പം ഒഴിവാക്കാമല്ലോ എന്നുകരുതി മാത്രം വെയ്കുന്ന നിർദ്ദേശമാണിത്.
മറ്റൊന്നുകൂടി, നയങ്ങളും കീഴ്വഴക്കങ്ങളും ഉദ്ധരിക്കുമ്പോൾ താങ്കൾക്ക് ഉപയോഗമുള്ളത് മാത്രം എടുക്കുകയും മറ്റുള്ളവ വിട്ടുകളയുകയും ചെയ്യുന്നത് വിക്കിപീഡിയ ശൈലിയല്ല. മറ്റുള്ളവരുടെ സംവാദങ്ങൾ തിരുത്തരുത് എന്നും കൂടി അവിടെ പറയുന്നുണ്ടായിരുന്നു. ആ സ്നേഹ സന്ദേശങ്ങൾ അനാവശ്യമെന്ന് താങ്കൾക്ക് തോന്നിയിരുന്നെങ്കിൽ അത് നീക്കം ചെയ്യണമെന്ന് സന്ദേശം ഇട്ടവരോടുതന്നെ ആവശ്യപ്പെടാമായിരുന്നു. അവർക്ക് അത് വെട്ടിക്കളയാമായിരുന്നു. അല്ലെങ്കിൽ കാര്യനിർവ്വാഹകരോട്അതിൽ ഇടപെടാൻ ആവശ്യപ്പെടാമായിരുന്നു. സംവാദം താളുകളും ഉപയോക്തൃതാളുകളും നമ്മുടെ സ്വന്തമല്ല എന്നത് ഓർക്കുമല്ലോ. തിരുത്തുകൾ റിവർട്ട് ചെയ്യുന്നതിനെക്കുറിച്ച് രണ്ടുവട്ടം ആലോചിക്കണം. താങ്കൾ ഇപ്പോൾ റിവർട്ട് ചെയ്ത തിരുത്തകൾ താങ്കൾ തന്നെ പുനസ്ഥാപിച്ച് അവയോടൊപ്പം ഇനി മേലാൽ എനിക്ക് ഈ വക പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകിപ്പോകരുത് എന്ന് അവയുടെ ചുവട്ടിൽ എഴുതി വെയ്കുകയാണ് കൂടുതൽ നല്ല വിക്കിപീഡിയ ശൈലി എന്നുകൂടി ഓർമ്മിപ്പിച്ചോട്ടെ. ആശംസകളോടെ --Adv.tksujith (സംവാദം) 02:35, 5 ജനുവരി 2014 (UTC)Reply