Logosx127
നമസ്കാരം Logosx127 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
WikiConference India 2023: Program submissions and Scholarships form are now open
തിരുത്തുകDear Wikimedian,
We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.
We also have exciting updates about the Program and Scholarships.
The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.
For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.
‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.
Regards
MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)
(on behalf of the WCI Organizing Committee)
WikiConference India 2023: Open Community Call and Extension of program and scholarship submissions deadline
തിരുത്തുകDear Wikimedian,
Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.
COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.
Please add the following to your respective calendars and we look forward to seeing you on the call
- WCI 2023 Open Community Call
- Date: 3rd December 2022
- Time: 1800-1900 (IST)
- Google Link': https://meet.google.com/cwa-bgwi-ryx
Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)
On Behalf of, WCI 2023 Core organizing team.
കോട്ടയത്തെ മാർ ഗബ്രിയേൽ
തിരുത്തുകലേഖനത്തിന്റെ താൾ ശൂന്യമാക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ മെച്ചപ്പെടുത്താനാണെങ്കിൽ പഴയ പതിപ്പ് അവിടെ കിടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. മറ്റു വ്യക്തികൾക്കും ലേഖനം തിരുത്തി മെച്ചപ്പെടുത്താനാവും. ജേക്കബ് (സംവാദം) 06:58, 6 ഫെബ്രുവരി 2023 (UTC)
ജേക്കബ് താങ്കൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ലേഖനം 100% ഞാൻ എഴുതിയതാണ്. ലേഖനം ഇവിടെ നിലനിൽക്കണം എന്ന ആഗ്രഹത്തിലാണ് ഞാൻ അത് എഴുതിയത്. എന്നാൽ എനിക്ക് ചില സംശയങ്ങൾ ഉണ്ടായി. കോപ്പി റൈറ്റ് സംബന്ധിയായ കാര്യമായതുകൊണ്ടാണ് ലേഖനം നീക്കിയത്. ആ പ്രശ്നം ഇതുവരെയും പരിഹരിക്കാൻ ആയിട്ടില്ല. അതുകൊണ്ട് ലേഖനം താത്കാലികമായി നീക്കം ചെയ്തു. Logosx127 (സംവാദം) 11:03, 6 ഫെബ്രുവരി 2023 (UTC)
- നന്ദി. വളരെ മാതൃകാപരമായ നടപടി.--ജേക്കബ് (സംവാദം) 04:13, 20 ഫെബ്രുവരി 2023 (UTC)
@Jacob.jose: ഒരു ലേഖനം തിരഞ്ഞെടുക്കപ്പെട്ട ലേഖനം ആകാൻ എന്താണ് ചെയ്യേണ്ടത്? എന്റെ അദ്ധ്വാനത്തിന് എന്തെങ്കിലും അംഗീകാരം കിട്ടുമോ എന്നറിയാനാണ്.Logosx127 (സംവാദം) 14:51, 6 ഫെബ്രുവരി 2023 (UTC)
- @Logosx127: പ്രിയ സുഹൃത്തേ, ദയവായി വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന_ലേഖനങ്ങൾ എന്ന താളിൽ താങ്കൾ ഈ ലേഖനം നിർദേശിക്കൂ. അവിടെ ഏറ്റവും മുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ എങ്ങനെ നിർദേശം നൽകാനാവും എന്നതിനുള്ള നിർദേശങ്ങളുണ്ട്. ഒരു പരിധി വിട്ട് perfection ഒന്നും നോക്കണ്ട. ലേഖനങ്ങൾക്ക് പൂർത്തി കൈവരിക്കാൻ വിക്കിസമൂഹം സഹായിക്കും. താങ്കളുടെ സംഭാവനകൾക്ക് വീണ്ടും നന്ദി. --ജേക്കബ് (സംവാദം) 04:13, 20 ഫെബ്രുവരി 2023 (UTC)
നവാഗത താരകം
തിരുത്തുകനവാഗത താരകം | |
പ്രിയ ഉപയോക്താവ്:Logosx127 നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക.ആത്മാർഥമായ പ്രവർത്തനത്തിനു ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം-- അജിത്ത്.എം.എസ് (സംവാദം) 03:43, 31 ജൂലൈ 2023 (UTC)
|
തോമസ് അത്താനാസിയോസ്
തിരുത്തുകപ്രിയ @Logosx127:, പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിൽ അഭിനന്ദങ്ങൾ. ഈ ലേഖനത്തിന്റെ പരിഭാഷയ്ക്ക് ആധാരമാക്കിയ Thomas Athanasius ൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താമോ?. അല്ലെങ്കിൽ, യാന്ത്രികവിവർത്തന നയം പ്രകാരം നീക്കം ചെയ്യപ്പെടാം. മെച്ചപ്പെടുത്തലിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:55, 17 സെപ്റ്റംബർ 2023 (UTC)
പ്രിയ @Vijayanrajapuram: ഇപ്പോൾ ലേഖനം കുറേക്കൂടി ഭേദപ്പെട്ടു എന്ന് കരുതുന്നു. എൻറെ വായനയിൽ നിലവിൽ അവ്യക്തത ഒന്നും തോന്നുന്നില്ല. അതുകൊണ്ട് ഒരു ടാഗ് നീക്കം ചെയ്തു. കൂടുതൽ വിശദീകരണങ്ങൾ ആവശ്യമെങ്കിൽ ടാഗ് ചെയ്യാവുന്നതാണ്.Logosx127 (സംവാദം) 10:57, 17 സെപ്റ്റംബർ 2023 (UTC)
- പ്രിയ @Logosx127:, ലേഖനം മെച്ചപ്പെടുത്തിയതിന് നന്ദി. എങ്കിലും, // ലേഖനം കുറേക്കൂടി ഭേദപ്പെട്ടു എന്ന് കരുതുന്നു// എന്ന സാക്ഷ്യപ്പെടുത്തലോടെ, മറ്റുള്ളവർക്ക് പര്ശോധിക്കാൻ അവസരം നൽകാതെ, rough translation ടാഗ് സ്വയം നീക്കുന്നത് ശരിയായ നടപടിയാണോ?. ടാഗ് ചേർക്കപ്പെട്ട ലേഖനത്തിൽനിന്ന് അത് നീക്കം ചെയ്താലും പദ്ധതിത്താളിൽ അത് തീർപ്പാകാതെ കിടക്കും. Br Ibrahim john എന്ന പേരിൽ മുൻപ് എഡിറ്റ് ചെയ്തുകൊണ്ടിരുന്ന താങ്കൾക്ക് നയങ്ങളെപ്പറ്റി ധാരണയുള്ളതല്ലേ? - Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:19, 18 സെപ്റ്റംബർ 2023 (UTC)
- ടാഗ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ലേഖനത്തിന്റെ വിഷയത്തിൽ പരിചയം ഇല്ല എങ്കിൽ പദപ്രയോഗങ്ങൾ അവ്യക്തമായി തോന്നാൻ ഇടയുണ്ട് എന്നതിനാലാണ് ടാഗ് സ്വയമേവ നീക്കിയത്. എനിക്ക് ലേഖനത്തിൽ കാര്യമായ അവ്യക്തത തോന്നിയില്ല. പക്ഷേ വായനക്കാർക്ക് ഉണ്ടാകാൻ ഇടയുണ്ടെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് ടാഗ് നീക്കിയതിലൂടെ ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. Logosx127 (സംവാദം) 09:05, 18 സെപ്റ്റംബർ 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Logosx127, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:36, 21 ഡിസംബർ 2023 (UTC) |
---|
അപൂർണ്ണമായ വിവർത്തനം
തിരുത്തുക- യെറുശലേം ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം,
- തിയോഡോഷ്യസ് ഒന്നാമൻ,
- ഒന്നാം നിഖ്യാ സൂനഹദോസ്,
- ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്
- അലക്സാണ്ട്രിയാ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം,
- ഗ്രീക്ക് ഓർത്തഡോക്സ് സഭ,
- കോൺസ്റ്റാന്റിനോപ്പിൾ എക്യുമെനിക്കൽ പാത്രിയാർക്കാസനം,
- അന്ത്യോഖ്യാ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം
ശ്രദ്ധിക്കുക. ഈ ലേഖനങ്ങളുടെ ഇംഗ്ലീഷ് ലേഖനത്തിൽ നിന്ന് കുറച്ചുഭാഗം മാത്രം പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇനിയും ഇത്തരം ലേഖനങ്ങൾ അനേകമുണ്ട്. ലേഖനത്തിന്റെ പ്രധാന ഭാഗങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. ഇങ്ങനെ ചെയ്യാതിരിക്കുക. മറ്റൊരാൾക്ക് ആ ലേഖനം പൂർണ്ണമായി പരിഭാഷപ്പെടുത്താനുള്ള അവസരമാണ് ഇതുമൂലം നിഷേധിക്കപ്പെടുന്നത്. ലേഖനം പരിഭാഷപ്പെടുത്തുമ്പോൾ മുഴുവനായി ചെയ്യുക അല്ലെങ്കിൽ ചെയ്യാതിരിക്കുക. മറ്റുള്ളവർക്ക് ജോലിഭാരം കൂട്ടാതിരിക്കുക. ശ്രദ്ധിക്കുമല്ലോ. രൺജിത്ത് സിജി {Ranjithsiji} ✉ 10:10, 2 ഫെബ്രുവരി 2024 (UTC)
- പ്രധാന ഭാഗം വിട്ടുകളഞ്ഞു എന്ന വിലയിരുത്തലിനോട് യോജിക്കുന്നില്ല എങ്കിലും ലേഖനം മുഴുവനായി പരിഭാഷപ്പെടുത്താൻ ബാക്കിയുണ്ട് എന്ന കാര്യത്തോട് യോജിക്കുന്നു. കഴിയുന്നത്ര വേഗം പൂർണമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇവ വേണമെങ്കിൽ അതുവരെ ഡ്രാഫ്റ്റ് ആക്കി മാറ്റണമെങ്കിൽ അങ്ങനെയാകാം. Logosx127 (സംവാദം) 23:09, 2 ഫെബ്രുവരി 2024 (UTC)
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
തിരുത്തുകസുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ