യെറുശലേം ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം

കിഴക്കൻ ഓർത്തഡോക്സ് പാത്രിയാർക്കാസനം

ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഒരു സ്വയംശീർഷക വിഭാഗമാണ് യെറുശലേം ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം അഥവാ യെറുശലേം പാത്രിയാർക്കാസനം,[note 1] 5ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ റോമൻ ദേശീയ ക്രൈസ്തവ സഭയിൽ ഒരു പാത്രിയാർക്കാസനമായി ഉയർത്തപ്പെട്ട ഇത് ഇന്ന് ലോകവ്യാപകമായ കിഴക്കൻ ഓർത്തഡോക്സ് സഭാ കൂട്ടായ്മയുടെ ഭാഗമാണ്.[1] യെറുശലേമിലെ പൗരാണിക നഗരത്തിൽ സ്ഥിതിചെയ്യുന്ന പരിശുദ്ധ കബറിടത്തിന്റെ പള്ളിയാണ് സഭയുടെ ഔദ്യോഗിക ആസ്ഥാനം. യെറുശലേമിന്റെ പാത്രിയാർക്കീസ് എന്ന് ശീർഷകത്തിലാണ് സഭയുടെ അദ്ധ്യക്ഷൻ അറിയപ്പെടുന്നത്. ഇസ്രായേൽ, പലസ്തീൻ, ജോർദ്ദാൻ എന്നിവിടങ്ങളിലായി ഏകദേശം 2,00,000 മുതൽ 5,00,000 വരെ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവർ ഈ സഭയുടെ പരിധിയിൽ ഉണ്ട്.[2][3]


യെറുശലേമിന്റെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം
Ελληνορθόδοξον Πατριαρχεῖον Ἱεροσολύμων
بطريركية الروم الأرثوذكس في القدس
വിഭാഗംകിഴക്കൻ ഓർത്തഡോക്സ്
വീക്ഷണംഗ്രീക്ക് ഓർത്തഡോക്സ്
മതഗ്രന്ഥംസപ്തതി, പുതിയ നിയമം
ദൈവശാസ്ത്രംകിഴക്കൻ ഓർത്തഡോക്സ് ദൈവശാസ്ത്രം
യെറുശലേം
പാത്രിയാർക്കീസ്
തെയോഫിലോസ് മൂന്നാമൻ.
ഭാഷഗ്രീക്ക്, അറബി, ഇംഗ്ലീഷ്
മുഖ്യകാര്യാലയംപരിശുദ്ധ കബറിടത്തിന്റെ പള്ളി, യെറുശലേം
ഭരണമേഖലഇസ്രായേൽ, പലസ്തീൻ, ജോർദ്ദാൻ, സീനായ് ഉപദ്വീപ്
സ്ഥാപകൻഅപ്പസ്തോലന്മാർ
സ്വതന്ത്രംക്രി. വ. 451ൽ കെയ്സറിയ മെത്രാസനത്തിൽ നിന്ന്
അംഗങ്ങൾ500,000 (അനുമാനം)
വെബ്സൈറ്റ്www.jerusalem-patriarchate.info വിക്കിഡാറ്റയിൽ തിരുത്തുക

1ാം നൂറ്റാണ്ടിൽ യെറുശലേമിൽ രൂപമെടുത്തു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന ആദ്യ ക്രൈസ്തവ സമൂഹത്തിന്റെ തുടർച്ച അവകാശപ്പെടുന്ന ഈ സഭ ക്രൈസ്തവ ചരിത്രത്തിലെ പ്രധാന ഭാഷയായ ഗ്രീക്ക് ഭാഷയിലുള്ള ബൈസാന്റിയൻ ആചാരക്രമമാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. ജൂലിയൻ പഞ്ചാംഗം അനുസരിച്ചാണ് ഈ സഭയുടെ ആരാധനാക്രമവത്സരം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്.[4][note 2]

പലസ്തീനികളും ജോർദ്ദാനിയൻ പൗരന്മാരുമാണ് ഈ സഭയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുമെങ്കിലും സഭയുടെ അധികാരവ്യവസ്ഥയിൽ കൂടുതലും പുറത്തുനിന്നുള്ള ഗ്രീക്കുകാരാണ് ഉള്ളത്. ഇത് പലപ്പോഴും സഭയിൽ തുടരെത്തുടരെയുള്ള തർക്കങ്ങൾക്ക് കാരണമാകാറുണ്ട്. ബെത്ലഹേമിലെ തിരുജനനത്തിന്റെ പള്ളി, യെറുശലേമിലെ പരിശുദ്ധ കബറിടത്തിന്റെ പള്ളി എന്നിവിടങ്ങൾ ഉൾപ്പെടെ യേശുക്രിസ്തുവിന്റെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള നിരവധി തീർത്ഥാടന കേന്ദ്രങ്ങളുടെ ഭരണച്ചുമതല വലിയ പങ്കുവരെ കൈയ്യാളുന്നത് ഈ സഭയാണ്.

  1. ഗ്രീക്ക്: Πατριαρχεῖον Ἱεροσολύμων, പാത്രിയാർഖെയോൻ ഹിയേറോസോലിമോൻ; അറബി: بطريركية الروم الأرثوذكس في القدس ബാത്രിയർക്കിയത്ത് അർ-റൂം അൽ-ഊർത്തുദൂക്സ് ഫീ ൽ-ഖുദ്സ്, ഹീബ്രു: הפטריארכיה היוונית-אורתודוקסית של ירושלים
  2. ഗ്രിഗോറിയൻ പഞ്ചാംഗത്തിൽ നിന്ന് പതിമൂന്ന് ദിവസം പുറകിൽ
  1. "The first Church". Jerusalem Patriarchate News Gate (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-15.
  2. Baumann, Martin (2010). Religions of the World: A Comprehensive Encyclopedia of Beliefs and Practices, second Edition [6 volumes]. ABC-CLIO. p. 125. ISBN 9781598842043. Total membership is estimated at 200,000, with no more than 3,500 remaining in Jerusalem itself.
  3. Conway, Martin (2008). World Christianity in the 20th Century. Hymns Ancient and Modern Ltd. p. 98. ISBN 9780334040439. Greek Orthodox Church, with a membership of around 500,000, is the largest church in Israel / Palestine.
  4. Acts 2:1-41