നമസ്കാരം Hamidkvr !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Adv.tksujith (സംവാദം) 02:26, 12 ഡിസംബർ 2011 (UTC)Reply

നന്ദി Adv.tksujith, Hamidkvr (സംവാദം) 23:04, 18 ഡിസംബർ 2011 (UTC)Reply

പുതിയതിനുമുൻപ് തിരയുക

തിരുത്തുക

താങ്കളോട് സംവദിക്കുന്നയാളിനുള്ള മറുപടി അയാളുടെ സംവാദം താളിൽ തന്നെ രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. എനിക്കുള്ള നന്ദി ഞാൻ താങ്കളുടെ താളിൽ വന്ന് തിരയേണ്ടല്ലോ :)

വിക്കി താങ്കളിൽ ഉണർത്തിയ രസനിരപ്പ് താഴാതെ നിൽക്കട്ടെ എന്നാശംസിക്കുന്നു. ഇംഗ്ലീഷ് വിക്കി തിരഞ്ഞ് അതിലുള്ളതും ഇതിലില്ലാത്തതുമായവ പകർത്തുന്നത് വളരെ പ്രധാനപ്പെട്ട ജോലിയാണ്. അത് സജീവമായി തുടരുക. പക്ഷേ, ഏത് ലേഖനവും എഴുതിതുടങ്ങുന്നതിന് മുൻപ് അത് നിലവിലുണ്ടോ എന്ന് പരിശോധിക്കണം. പേജിന്റെ വലതുമുകളിൽ കാണുന്ന തിരച്ചിൽ കോളത്തിൽ താങ്കൾ ഉദ്ദേശിക്കുന്ന തലക്കെട്ട് എഴുതി തിരഞ്ഞു നോക്കുക. അല്ലെങ്കിൽ ലേഖനം തുടങ്ങുക എന്ന താളിൽ കൊടുത്തിരിക്കുന്ന തിരച്ചിൽ കോളത്തിൽ എഴുതി നോക്കിയാലും മതി. അപ്പോൾ കിട്ടുന്ന ഫലങ്ങൾ മുഴുവൻ വായിച്ചു നോക്കുക. താങ്കൾ ഉദ്ദേശിക്കുന്ന വിഷയം ഒരു പേരിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ ഉണ്ടായാലോ... ഇല്ലെന്നുറപ്പായാൽ ചുവന്ന അക്ഷരങ്ങളിൽ കാണുന്ന തിരച്ചിൽ ഫലത്തിൽ (വിക്കിപീഡിയയിൽ ----- എന്ന താൾ നിർമ്മിക്കുക) ഞെക്കി താങ്കളുടെ ലേഖനം ആരംഭിക്കുക. അല്ലാത്തപക്ഷം ആണവനിലയത്തിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയാവും ഫലം എന്ന് പറയേണ്ടല്ലോ...

നല്ല ഒരു വിക്കി അനുഭവം ആശംസിച്ചുകൊണ്ട്.... Adv.tksujith (സംവാദം) 01:59, 19 ഡിസംബർ 2011 (UTC)Reply

ചിത്രസഹായി

തിരുത്തുക

ചിത്രങ്ങൾ ചേർക്കാൻ ചിത്രസഹായി കാണുക. നമ്മൾ സാധാരണയായി കോമൺസിലാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. താങ്കൾക്ക് ആവശ്യമുള്ള ചിത്രങ്ങൾ അവിടെ തിരയുക. ലഭ്യമെങ്കിൽ ആ ചിത്രങ്ങളുടെ ലിങ്ക് ലേഖനത്തിൽ കോപ്പി പേസ്റ്റ് ചെയ്താൽ മതി. പ്രധാന പേജിന്റെ ഇടതുതാഴെ കാണുന്ന പണിസഞ്ചി എന്ന ലിങ്കിൽ അപ്‌ലോഡ് വിസാഡിന്റെ ലിങ്ക് ഒളിഞ്ഞിരുപ്പുണ്ട്. ഇംഗ്ലീഷിലുള്ള ലേഖനങ്ങൾ താങ്കൾ തർജ്ജമ ചെയ്യുകയാണെങ്കിൽ ആ ലേഖത്തിന്റെ തിരുത്തൽ (edit) താളിൽ ക്ലിക്കി അവിടെ നിന്നും കാണുന്ന വിവരപ്പെട്ടി (infobox) അതേപടി കോപ്പി ചെയ്ത് താങ്കൾ തർജ്ജമ ചെയ്യുന്ന ലേഖനത്തിൽ വെച്ചാലും മതി. കോമൺസിലും ഇം. വിക്കിയിലും മലയാളത്തിലെ യൂസർ നെയിം ഉപയോഗിച്ച് തന്നെ ലോഗിൻ ചെയ്യാൻ സൌകര്യമുണ്ട്. ആശംസകളോടെ --Adv.tksujith (സംവാദം) 03:00, 19 ഡിസംബർ 2011 (UTC)Reply

കണ്ണികൾ

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലേതിൽ നിന്നും വ്യത്യസ്തമായാണ് നമ്മൾ കണ്ണി ചേർക്കുന്നത് ശ്രദ്ധിക്കുമല്ലോ! --എഴുത്തുകാരി സംവാദം 05:20, 19 ഡിസംബർ 2011 (UTC)Reply

ഹിദായത്തുൽ മുസ്ലിമീൻ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ

തിരുത്തുക

ഹിദായത്തുൽ മുസ്ലിമീൻ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അഭിപ്രായം ഇവിടെ അറിയിക്കുക--റോജി പാലാ (സംവാദം) 06:14, 14 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Hamidkvr,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:23, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Hamidkvr

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:54, 16 നവംബർ 2013 (UTC)Reply