അപ്രസ്തുതപ്രശംസ (അലങ്കാരം)
മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ് അപ്രസ്തുതപ്രശംസ.
ലക്ഷണം
തിരുത്തുകഅപ്രസ്തുതപ്രശംസാഖ്യമപ്രസ്തുതമുരയ്ക്കതാൻ
വർണ്ണ്യത്തിന് പ്രസ്തുതമെന്നും അവർണ്ണ്യത്തിന് അപ്രസ്തുതമെന്നും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നു. വർണ്ണിച്ചു കൊണ്ടിരിക്കുന്ന വസ്തുവിന് പകരം അതിനോട് സാമ്യമുള്ള മറ്റൊരു വസ്തുവിനെ വർണ്ണിക്കുന്നതാണ് അപ്രസ്തുത പ്രശംസ.
ഉദാഹരണം
തിരുത്തുക“സ്വൈരം മൃഗങ്ങൾ വാഴുന്നു പരാരാധനമെന്നിയേ”
യജമാനനെ സ്തുതിച്ച് നാണം കെട്ടു കഴിയുന്ന സേവകനെക്കുറിച്ചാണ് കവി പറയുന്നത്. യജമാനനെ സ്തുതിക്കുന്ന സേവകൻറെ ഗതികേട് എന്ന പ്രസ്തുതത്തെ, കാട്ടിലെ മൃഗങ്ങൾ അന്യരെ സ്തുതിക്കാതെ സ്വൈരമായി കഴിയുന്നു, എന്ന അപ്രസ്തുതം കൊണ്ട് കവി വർണ്ണിച്ചിരിക്കുന്നു.
• അതിശയോക്തി • അധികം • അനന്വയം • അനുമാനം • അന്യോന്യം • അപഹ്നുതി • അപ്രസ്തുത പ്രശംസ • അസംഗതി • അർത്ഥാന്തരന്യാസം • അർത്താപത്തി • ആക്ഷേപം • ഉദാത്തം • ഉപമ • ഉപമേയോപമ • ഉത്തരം • ഉല്ലേഖം • ഉൽപ്രേക്ഷ • ഏകാവലി • കാരണമാല • കാവ്യലിംഗം • തദ്ഗുണം • ദീപകം • ദൃഷ്ടാന്തം • നിദർശന • പരികരം • പരിസംഖ്യ • പര്യായോക്തം • പ്രതീപം • പ്രത്യനീയം • ഭാവികം • ഭ്രാന്തിമാൻ • മീലിതം • മുദ്രാലങ്കാരം • രൂപകം • രൂപകാതിശയോക്തി • വക്രോക്തി • വിഭാവന • വിരോധാഭാസം • വിശേഷോക്തി • വിഷമം • വ്യാജസ്തുതി • വ്യാജോക്തി • വ്യാഘാതം • വ്യതിരേകം • ശ്ലേഷം • സമാധി • സമം • സാരം • സൂക്ഷ്മം • സംഭാവന • സ്വഭാവോക്തി • സമാസോക്തി • സ്മൃതിമാൻ • സസന്ദേഹം • യമകം |