നിയമസഭ

(Vidhan Sabha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിൽ സംസ്ഥാനതലത്തിലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നിയമ നിർമ്മാണ സഭയാണ് നിയമസഭ (ആംഗലേയം: Legislative Assembly)എന്നറിയപ്പെടുന്നത്. വിധാൻ സഭ (ഹിന്ദി: विधान सभा) എന്നും ഇത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നു. സംസ്ഥാനത്തിലെ ജനങ്ങൾ നേരിട്ട് വോട്ട് ചെയ്താണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രായ പൂർത്തിയായ (18 വയസ്സ് തികഞ്ഞ) മുഴുവൻ പൗരൻമാർക്കും വോട്ടവകാശമുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കു പുറമേ, ആംഗ്ലോ ഇന്ത്യക്കാരുടെ പ്രതിനിധിയായി ഒരംഗത്തെ ഗവർണ്ണർക്കു നിർദ്ദേശിക്കാം. സഭയിൽ ആംഗ്ലോ ഇന്ത്യക്കാർക്ക് ആവശ്യത്തിന് പ്രാതിനിധ്യമില്ലെങ്കിലാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്യുക. അഞ്ച് വർഷമാണ് ഒരു നിയമസഭയുടെ കാലാവധി. നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ മെംബർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി (എം.എൽ.എ.) അല്ലെങ്കിൽ നിയമസഭാംഗം എന്നാണറിയപ്പെടുന്നത്.

ഉപരിസഭയുള്ള ആറ് സംസ്ഥാന‌ങ്ങളിൽ അവ വിധാൻ പരിഷദ് (ലെജിസ്ലേറ്റീവ് കൗൺസിൽ) എന്നാണറിയപ്പെടുന്നത്.

അടിസ്ഥാനമായ നിയമങ്ങൾതിരുത്തുക

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒരു നിയമസഭയിൽ ഉള്ള അംഗങ്ങളുടെ എണ്ണം പരമാവധി 500 ഉം ചുരുങ്ങിയത് 60 ഉം ആയി നിജപ്പെടുത്തിയിരിക്കുന്നു. എങ്കിലും ഗോവ, സിക്കിം, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾക്കുവേണ്ടി ഇത് 60 ലും താഴെ ആകാമെന്ന വ്യവസ്ഥ പാർലമെന്റ് അംഗീകരിച്ചിട്ടുണ്ട്.

നിയമസഭകളുടെ കാലാവധി അഞ്ചുവർഷമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഈ കാലാവധി ആറുമാസം വീതം നീട്ടുകയോ അസംബ്ലി പിരിച്ചുവിടുകയോ ചെയ്യാവുന്നതാണ്. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് നിയമസഭ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപുതന്നെ പിരിച്ചുവിടാവുന്നതാണ്. ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ള ഭൂരിപക്ഷ കക്ഷിയ്ക്കോ മുന്നണിക്കോ എതിരായ അവിശ്വാസപ്രമേയം പാസാക്കുന്നതും നിയമസഭ പിരിച്ചുവിടുന്നതിലേയ്ക്ക് നയിച്ചേയ്ക്കാം.

ഇന്ത്യയിലെ നിയമസ‌ഭകളുടെ (വിധാൻ സഭകളുടെ) പട്ടികതിരുത്തുക

നിയമസഭ (ലെജിസ്ലേറ്റീവ് അസംബ്ലി) മണ്ഡലങ്ങളുടെ പട്ടിക സ്ഥാനം/തലസ്ഥാനl
ആന്ധ്ര പ്രദേശ് നിയമസഭ ആന്ധ്ര പ്രദേശിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഹൈദരാബാദ്
അരുണാചൽ പ്രദേശ് നിയമസഭ അരുണാചൽ പ്രദേശിലെ നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക ഇറ്റാനഗർ
അസം നിയമസഭ അസമിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ദിസ്‌പൂർ
ബിഹാർ നിയമസഭ ബിഹാറിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക പറ്റ്ന
ഛത്തിസ്ഗഡ് നിയമസഭ ഛത്തിസ്ഗഡിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക റായ്‌പൂർ
ഡൽഹി നിയമസഭ ഡൽഹിയിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഡൽഹി
ഗോവ നിയമസഭ ഗോവയിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക പനജി
ഗുജറാത്ത് നിയമസഭ ഗുജറാത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഗാന്ധിനഗർ
ഹരിയാന നിയമസഭ ഹരിയായനിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ചണ്ഡിഗഡ്
ഹിമാചൽ പ്രദേശ് നിയമസഭ ഹിമാചൽ പ്രദേശിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഷിംല
ജമ്മു ആൻഡ് കശ്മീർ നിയമസഭ ജമ്മു ആൻഡ് കശ്മീരിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ശ്രീനഗർ
ഛാർഖണ്ഡ് നിയമസഭ ഛാർഖണ്ഡിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക റാ‌ഞ്ചി
കർണാടക നിയമസഭ കർണാടകയിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ബെങ്കളുരു
കേരള നിയമസഭ കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക തിരുവനന്തപുരം
മദ്ധ്യപ്രദേശ് നിയമസഭ മദ്ധ്യപ്രദേശിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഭോപാൽ
മഹാരാഷ്ട്ര നിയമസഭ മഹാരാഷ്ട്രയിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക മുംബൈ
മണിപ്പൂർ നിയമസഭ മണിപ്പൂരിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഇംഫാൽ
മേഘാലയ നിയമസഭ മേഘാലയയിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഷില്ലോങ്
മിസോറാം നിയമസഭ മിസോറാമിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഐ‌സ്‌വാൾ
നാഗാലാന്റ് നിയമസഭ നാഗാലാന്റിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക കോഹിമ
ഒഡിഷ നിയമസഭ ഒഡിഷയിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഭുവനേശ്വർ
പഞ്ചാബ് നിയമസഭ പഞ്ചാബിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ചണ്ഡിഗഡ്
രാജസ്ഥാൻ നിയമസഭ രാജസ്ഥാനിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ജയ്‌പൂർ
സിക്കിം നിയമസഭ സിക്കിമിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഗാങ്‌ടോക്ക്
തമിഴ്നാട് നിയമസഭ തമിഴ്‌നാട്ടിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ചെന്നൈ
തെലങ്കാന നിയമസഭ തെലങ്കാനയിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഹൈദരാബാദ്
ത്രിപുര നിയമസഭ ത്രിപുരയിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക അഗർതല
ഉത്തരഘണ്ഡ് നിയമസഭ ഉത്തരഘണ്ഡിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക ഡെറാഡൂൺ
പശ്ചിമബംഗാൾ നിയമസഭ പശ്ചിമബംഗാളിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക കൊൽക്കത്ത

അവലംബംതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നിയമസഭ&oldid=2343468" എന്ന താളിൽനിന്ന് ശേഖരിച്ചത്