അഗർത്തല

(Agartala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അഗർത്തല

അഗർത്തല
23°50′00″N 91°16′00″E / 23.83333°N 91.266666°E / 23.83333; 91.266666
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ത്രിപുര
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം 58.84ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 367822
ജനസാന്ദ്രത 6251/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
799001
++91 381
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ത്രിപുരയുടെ തലസ്ഥാനമാണ്‌ അഗർത്തല(ബംഗാളി:আগরতলা Agortôla). ബംഗ്ലാദേശ് അതിർത്തിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ൽ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ്‌ [1] (2001-ലെ കണക്കുകൾ പ്രകാരം 1,89,327 ആയിരുന്നു.)[2].

ചരിത്രം

തിരുത്തുക

സ്വാധീൻ ത്രിപുര നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കൻ ത്രിപുരയിൽ ഉദയ്പൂരിലെ , ഗോമതീ തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോർ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗർത്തല). കൂക്കികളുടെ ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ൽ തലസ്ഥാനം ഇപ്പോഴത്തെ അഗർത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.

  1. Agartala Municipality Statistics Archived 2006-05-04 at the Wayback Machine., provided by the AMC(Agartala Municipal Council) at the Government of Tripura website
  2. .Census March 1 2001 Archived 2007-09-27 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അഗർത്തല&oldid=3966664" എന്ന താളിൽനിന്ന് ശേഖരിച്ചത്