യൂണിയൻ ലിസ്റ്റ്

(Union List എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ നൽകിയിരിക്കുന്ന 97 അക്കമിട്ട ഇനങ്ങളുടെ പട്ടികയാണ് യൂണിയൻ ലിസ്റ്റ്, അതിൽ ഇന്ത്യൻ പാർലമെന്റിന് മാത്രമായി നിയമനിർമ്മാണത്തിന് പ്രത്യേക അധികാരമുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനും നിർവഹണത്തിനും കേന്ദ്രസർക്കാരിന് മാത്രമായി പ്രത്യേക അധികാരമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് യൂണിയൻ ലിസ്റ്റ് ഉൾപെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ ഇത് അനിവാര്യമാണ്. ഇന്ത്യൻ ഭരണഘടനയിൽ അധികാരവിഭജനം നിർവചിച്ചിരിക്കുന്നത് യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നീ മൂന്ന് വിഭാഗങ്ങളായാണ്. [1]

യൂണിയൻ ലിസ്റ്റിലെ ഇനങ്ങൾ

തിരുത്തുക

ഇന്ത്യൻ ഭരണഘടനയുടെ അനുബന്ധം എഴിലെ യൂണിയൻ ലിസ്റ്റിൽ 97 വിഷയങ്ങളാണുള്ളത്. ഈ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് മാത്രമേ നിയമനിർമ്മാണം നടത്താനുള്ള അധികാരമുള്ളൂ.

നമ്പർ വിഷയം
1 പ്രതിരോധം
2 നാവികസേന, കരസേന, വ്യോമസേന, മറ്റു സായുധ സേനകൾ
2എ സംസ്ഥാനങ്ങൾക്കകത്തെ സായുധസേനകളുടെ വിന്യാസം
3 കൻറോൺമെൻറ് പ്രദേശങ്ങളും അവിടുത്തെ പ്രാദേശിക സ്വയംഭരണാധികാരവും
4 കര-വ്യോമ-നാവികസേനാ പ്രവർത്തനങ്ങൾ
5 ആയുധങ്ങൾ, തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ
6 ആണവോർജത്തിൻറെയും ധാതുവിഭവങ്ങളുടെയും ഉത്പാദനം
7 പ്രതിരോധമേഖലയിലെ വ്യവസായങ്ങൾ
8 സി ബി ഐ
9 രാജ്യസുരക്ഷാസംബന്ധമായ വിഷയങ്ങളിലെ കരുതൽതടങ്കൽ
10 വിദേശകാര്യബന്ധം
11 നയതന്ത്ര, വ്യാപാര ബന്ധങ്ങൾ
12 ഐക്യരാഷ്ട്രസഭ
13 അന്താരാഷ്ട്ര സഖ്യങ്ങൾ, സംഘടനകൾ
14 വിദേശ രാജ്യങ്ങളുമായുള്ള ഉടമ്പടികളും കരാറുകളും സമ്മേളനങ്ങളും
15 യുദ്ധവും സമാധാനവും
16 വിദേശ അധികാരം
17 പൌരത്വം
18 വിദേശികളായ അപരാധികളെ വിട്ടുകൊടുക്കൽ
19 പാസ്പോർട്ട്, വിസ
20 ഇന്ത്യക്കുപുറത്തേക്കുള്ള തീർത്ഥാടനം
21 സമുദ്രാതിർത്തിയിലും ആകാശത്തും വെച്ചുള്ള കടന്നുകയറ്റങ്ങൾ
22 റെയിൽവേ
23 ദേശീയപാത
24 ദേശീയജലപാതയിലെ സഞ്ചാരവും മത്സ്യബന്ധനവും
25 സമുദ്രമേഖലയിലെ സഞ്ചാരവും മത്സ്യബന്ധനവും
26 ലൈറ്റ് ഹൌസുകൾ
27 പ്രധാന തുറമുഖങ്ങൾ
28 കപ്പൽവിലക്കുകൾ, നാവികാശുപത്രികൾ
29 വ്യോമമാർഗങ്ങൾ, വ്യോമായനങ്ങൾ
30 റെയിൽവേ, കടൽ, ആകാശം എന്നിവിടങ്ങളിലൂടെയുള്ള ചരക്ക്, ഗതാഗതങ്ങൾ
31 തപാൽ, ടെലിഫോൺ, വയർലെസ് തുടങ്ങിയ ആശയവിനിമയോപാധികൾ
32 യൂണിയൻറെ സ്വത്തുവകകൾ
33 ഒഴിവാക്കപ്പെട്ടു
34 പിൻതുടർച്ചാവകാശികളില്ലാത്ത പ്രഭുക്കൻമാരുടെ സ്വത്തുവകകൾ
35 പൊതുകടം
36 നാണയം, കമ്മട്ടം, വിദേശ വിനിമയം
37 വിദേശ വായ്പകൾ
38 ഭാരതീയ റിസർവ് ബാങ്ക്
39 പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്
40 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലോട്ടറികൾ
41 വിദേശവ്യാപാരങ്ങൾ
42 അന്തർസംസ്ഥാന വ്യാപാരങ്ങൾ
43 സഹകരണസംഘങ്ങൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ
44 ഒന്നിലേറെ സംസ്ഥാനങ്ങളുടെ പരിധികളിൽപെടുന്ന എല്ലാ സ്ഥാപനങ്ങളും
45 ബാങ്കിംഗ്
46 ചെക്കുകൾ, പ്രോമിസറി നോട്ടുകൾ തുടങ്ങിയവ
47 ഇൻഷ്വറൻസ്
48 ഓഹരിവിപണികളും സ്റ്റോക് എക്സ്ചേഞ്ചുകളും
49 പേറ്റന്റുകൾ, കണ്ടുപിടിത്തങ്ങൾ, ഡിസൈനുകൾ; പകർപ്പവകാശം
50 അളവുതൂക്കങ്ങളുടെ മാനദണ്ഡങ്ങൾ
51 കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം
52 പൊതുതാൽപര്യമുള്ള മേഖലകളിലെ വ്യവസായങ്ങൾ
53 എണ്ണപ്പാടങ്ങൾ, ഖനികൾ; പെട്രോളിയം ഉത്പന്നങ്ങൾ
54 ഖനികളിലും ധാതുഖനനത്തിലും മേലുള്ള നിയന്ത്രണങ്ങൾ
55 ഖനികളിലേയും എണ്ണപ്പാടങ്ങളിലേയും തൊഴിലാളികളുടെ സുരക്ഷാക്രമീകരണങ്ങൾ
56 അന്തർസംസ്ഥാന നദീ വിഷയങ്ങളിലെ ക്രമീകരണങ്ങൾ
57 സമുദ്രാതിർത്തിക്ക് പുറമേയുള്ള മത്സ്യബന്ധനം
58 ഉപ്പിൻറെ ഉത്പാദനവും വിതരണവും
59 കറുപ്പിൻറെ കൃഷിയും ഉത്പാദനവും കയറ്റുമതിയും
60 സിനിമാനിർമ്മാണം
61 കേന്ദ്ര ജീവനക്കാരെ ബാധിക്കുന്ന വ്യാവസായിക തർക്കങ്ങൾ
62 ഇന്ത്യൻ ലൈബ്രറി, ഇന്ത്യൻ മ്യൂസിയം, ഇംപീരിയൽ വാർ മ്യൂസിയം, വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ യുദ്ധ സ്മാരകം എന്നിവയും ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങളും
63 ബനാറസ് ഹിന്ദു സർവകലാശാല, അലിഗഡ് മുസ്ലീം സർവകലാശാല ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ
64 ദേശീയ പ്രാധാന്യമുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ
65 കുറ്റാന്വേഷണമേഖലയിലെ ഗവേഷണ, പരിശീലന സ്ഥാപനങ്ങൾ, ഏജൻസികൾ
66 ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗുണനിലവാരം
67 പുരാതന ചരിത്ര സ്മാരകങ്ങളും ചരിത്രരേഖകളും, പുരാവസ്തു പ്രാധാന്യമുള്ള അവശിഷ്ടങ്ങളും
68 സർവ്വേ ഓഫ് ഇന്ത്യ; ഇന്ത്യയുടെ ഭൌമശാസ്ത്ര, സസ്യശാസ്ത്ര, ജന്തുശാസ്ത്ര, നരവംശശാസ്ത്ര സർവേകൾ; കാലാവസ്ഥാപഠന സ്ഥാപനങ്ങൾ
69 കാനേഷുമാരി
70 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
71 കേന്ദ്രപെൻഷനുകൾ
72 തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ
73 പാർലമെൻറ് അംഗങ്ങളുടെ വേതനം
74 പാർലമെൻറ് അംഗങ്ങളുടെ സവിശേഷാധികാരങ്ങൾ
75 രാഷ്ട്രപതി, ഗവർണർ, കേന്ദ്രമന്ത്രിമാർ, സി എ ജി തുടങ്ങിയവരുടെ സേവനവ്യവസ്ഥകൾ
76 കേന്ദ്ര-സംസ്ഥാന സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റ്
77 സുപ്രീംകോടതിയുടെ നിയമനവും നിയമങ്ങളും അധികാരങ്ങളും
78 ഹൈക്കോടതിയുടെ നിയമനം
79 ഹൈക്കോടതിയുടെ അധികാരപരിധി കേന്ദ്രഭരണ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കൽ
80 സംസ്ഥാന പോലീസ് സേനയുടെ അധികാരം സംസ്ഥാനത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കൽ
81 അന്തർ സംസ്ഥാന കുടിയേറ്റവും അതിനുള്ള വിലക്കും
82 വരുമാനനികുതി
83 ചരക്കുനികുതികൾ
84 ലഹരിവസ്തുക്കൾക്കുമേലുള്ള നികുതികൾ
85 കോർപ്പറേറ്റ് നികുതി
86 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾക്കുമേലുള്ള നികുതികൾ
87 ഭൂനികുതി
88 ദാനനികുതി
89 റെയിൽ, കടൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള ചർക്ക്-ഗതാഗതങ്ങൾക്ക് മേലുള്ള നികുതി
90 ഓഹരിവിപണികളിലെയും സ്റ്റോക് എക്സ്ചേഞ്ചുകളിലെയും നികുതികൾ
91 ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ചില്ലറ ബില്ലുകൾ, ഇൻഷുറൻസ് പോളിസികൾ, ഷെയറുകൾ, രസീതുകൾ എന്നിവയ്ക്കായുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ
92 പത്രങ്ങൾ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചതും അതിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ സംബന്ധിച്ചതുമായ നികുതികൾ
92എ പത്രങ്ങൾ ഒഴികെയുള്ള ചരക്കുകളുടെ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചുള്ള നികുതികൾ
92ബി രാജ്യത്തിനകത്ത് കയറ്റുമതി ചെയ്ത ചരക്കുകളുടെ മേലുള്ള നികുതി
92സി സർവീസ് ടാക്സുകൾ
93 ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ നിയമലംഘനങ്ങളും
94 ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സർവേകളും സ്ഥിതിവിവരകണക്കുകളും
95 ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ സുപ്രീം കോടതി ഒഴികെയുള്ള കോടതികളുടെ അധികാരപരിധിയും അധികാരങ്ങളും
96 ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ കോടതി ഫീസുകൾ ഒഴികെയുള്ള മറ്റെല്ലാ ഫീസുകളും
97 ലിസ്റ്റ് II, ലിസ്റ്റ് III എന്നിവയിൽ ഒന്നും പെടാത്ത എല്ലാ വകുപ്പുകളിലും നിയമനിർമ്മാണം നടത്താനുള്ള അധികാരം യൂണിയനിൽ നിക്ഷിപ്തമാണ്.



ഇതും കൂടി കാണുക

തിരുത്തുക
  1. Robert L. Hardgrave and Stanley A. Koachanek (2008). India: Modi Government and politics in a developing nation (Seventh ed.). Thomson Wadsworth. p. 146. ISBN 978-0-495-00749-4.
"https://ml.wikipedia.org/w/index.php?title=യൂണിയൻ_ലിസ്റ്റ്&oldid=3999053" എന്ന താളിൽനിന്ന് ശേഖരിച്ചത്