കറുപ്പ് (സസ്യം)

ചെടിയുടെ ഇനം
കറുപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കറുപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. കറുപ്പ് (വിവക്ഷകൾ)


ഓപിയം പോപ്പി എന്നറിയപ്പെടുന്ന പാപ്പാവർ സോംനിഫെറം പാപ്പാവെറേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ്. കറുപ്പും പോപ്പി വിത്തുകളും ഈ സസ്യത്തിൽനിന്ന് ലഭിക്കുന്നു. കൂടാതെ പൂന്തോട്ടങ്ങളിൽ വളരുന്ന വിലയേറിയ അലങ്കാര സസ്യമാണ്.[1]ഭാരതത്തിലെ മധ്യപ്രദേശ്‌ ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന[2] ഈ ചെടിയുടെ വിത്തുകളാണ് കശകശ. ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു.[3]

Opium Poppy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. somniferum
Binomial name
Papaver somniferum

പോപ്പി വിത്തിനായും കറുപ്പിനായും ഫാർമസ്യൂട്ടിക്കൽ മരുന്നുകളായ ഹൈഡ്രോകോഡോൺ, ഓക്സികോഡോൺ നിർമിക്കാനും ഓപിയം പോപ്പി ഒരു കാർഷിക വിളയായി വലിയ തോതിൽ വളർത്തുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-04. Retrieved 2008-05-04.
  2. വേൾഡ് ഡ്രഗ് റിപോർട്ട് 2005
  3. പോപ്പി കൃഷി
"https://ml.wikipedia.org/w/index.php?title=കറുപ്പ്_(സസ്യം)&oldid=3805954" എന്ന താളിൽനിന്ന് ശേഖരിച്ചത്