ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ നൽകിയിരിക്കുന്ന 66 ഇനങ്ങളുടെ പട്ടികയാണ് സംസ്ഥാന ലിസ്റ്റ് (State List), ഈ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാറുകൾക്ക് മാത്രമാണ് നിയമനിർമ്മാണ അധികാരമുള്ളത്. പട്ടിക താഴെ കൊടുത്തിരിക്കുന്നു:[1][2][3]

അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

നമ്പർ വിഷയം
1 ക്രമസമാധാനം
2 പോലീസ്
3 ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും
4 ജയിലുകൾ, ദുർഗുണപരിഹാരപാഠശാലകൾ അത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങൾ
5 തദ്ദേശ ഭരണകൂടങ്ങൾ
6 പൊതു ആരോഗ്യവും ശുചിത്വവും
7 തീർത്ഥാടനം
8 മദ്യം
9 വികലാംഗരുടെയും തൊഴിലില്ലാത്തവരുടെയും ദുരിതാശ്വാസം
10 ശവകുടീരങ്ങളും ശ്മശാനങ്ങളും
11 ഒഴിവാക്കപ്പെട്ടു
12 ലൈബ്രറികൾ, മ്യൂസിയങ്ങൾ, മറ്റു സമാനസ്ഥാപനങ്ങൾ; ദേശീയപ്രാധാന്യമില്ലാത്ത ചരിത്രസ്മാരകങ്ങൾ, ചരിത്രരേഖകൾ
13 റോഡുകൾ, പാലങ്ങൾ, ഫെറികൾ തുടങ്ങി ലിസ്റ്റ് I-ൽ പെടാത്ത വിനിമയമാർഗങ്ങൾ
14 കൃഷിയും കാർഷികമേഖലയിലെ പഠനഗവേഷണങ്ങളും
15 മൃഗങ്ങളുടെ രോഗങ്ങൾ തടയലും അവയുടെ സംരക്ഷണവും
16 കന്നുകാലികളുടെ അതിക്രമങ്ങൾ തടയുക
17 ജലവിതരണം
18 ഭൂമി
19 ഒഴിവാക്കപ്പെട്ടു
20 ഒഴിവാക്കപ്പെട്ടു
21 മത്സ്യബന്ധനം
22 കോർട്ട്സ് ഏഫ് വാർഡ്സ്
23 ധാതുഖനനത്തിൻമേലുള്ള നിയന്ത്രണങ്ങൾ
24 വ്യവസായങ്ങൾ
25 ഗ്യാസും ഗ്യാസ് വർക്കുകളും
26 സംസ്ഥാനത്തിനുള്ളിലെ വാണിജ്യം
27 ഉല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും
28 വിപണിനിരക്കുകൾ
29 ഒഴിവാക്കപ്പെട്ടു
30 വായ്പയും വായ്പയിടപാടുകാരും
31 സത്രങ്ങളും അവയുടെ നടത്തിപ്പും
32 ലിസ്റ്റ് I-ൽ പെടാത്ത സ്ഥാപനങ്ങൾ
33 വിനോദകേന്ദ്രങ്ങൾ: തിയേറ്ററുകൾ, നാടകശാലകൾ, കായികകേന്ദ്രങ്ങൾ
34 ചൂതാട്ടവും വാതുവെപ്പും
35 സംസ്ഥാനത്തെ പ്രവർത്തികൾ, ഭൂപ്രദേശം, കെട്ടിടങ്ങൾ
36 ഒഴിവാക്കപ്പെട്ടു
37 നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്
38 നിയമസഭാംഗങ്ങളുടെ വേതനം
39 നിയമസഭാംഗങ്ങളുടെ സവിശേഷാധികാരങ്ങൾ
40 സംസ്ഥാന മന്ത്രിമാരുടെ വേതനം
41 പൊതു സർവീസുകൾ, പി എസ് സി
42 സംസ്ഥാന പെൻഷൻ
43 സംസ്ഥാനത്തിൻറെ പൊതുകടം
44 ഉടമസ്ഥനില്ലാത്ത അമൂല്യ നിധിശേഖരം
45 ഭൂനികുതി
46 കാർഷിക വരുമാനത്തിന്മേൽ നികുതി
47 കാർഷികഭൂമിയുടെ കൈമാറ്റം
48 കാർഷിക ഭൂമിയുടെ കാര്യത്തിൽ എസ്റ്റേറ്റ് ഡ്യൂട്ടി
49 ഭൂമിക്കും കെട്ടിടങ്ങൾക്കും മേലുള്ള നികുതി
50 ധാതുക്കളുടെമേലുള്ള നികുതി
51 ലഹരിവസ്തുക്കൾ
52 ഒഴിവാക്കപ്പെട്ടു
53 വൈദ്യുതി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മേലുള്ള നികുതി
54 പത്രം ഒഴികെയുള്ള ചരക്കുകളുടെമേലുള്ള നികുതി
55 പത്രങ്ങളിലും റേഡിയോയിലും വരുന്നതൊഴിച്ചുള്ള പരസ്യങ്ങളുടെ നികുതി
56 റോഡ് വഴിയുള്ള ചരക്കു-ഗതാഗതങ്ങൾക്കുമേലുള്ള നികുതി
57 വാഹനനികുതി
58 മൃഗങ്ങളുടെയും ബോട്ടുകളുടെയും നികുതി
59 ടോൾ
60 പ്രൊഫഷണൽ നികുതി
61 കാപിറ്റേഷൻ നികുതി
62 ആഡംബര നികുതി
63 ലിസ്റ്റ് I -ൽ ഉൾപ്പെടുന്ന വിഷയങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി
64 ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള നിയമലംഘനങ്ങൾ
65 സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ
66 കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും

ഇതും കാണുക

തിരുത്തുക
  1. "Constitution Amendment in India" (PDF). Lok Sabha Secretariat. pp. 1181–1185. Archived from the original (PDF) on 3 December 2013. Retrieved 29 November 2013.   This article incorporates text from this source, which is in the public domain.
  2. "The States Subjects List". Vakilbabu.com. Retrieved 2013-03-25.   This article incorporates text from this source, which is in the public domain.
  3. "Seventh Schedule". Constitution.org. Retrieved 2013-03-25.   This article incorporates text from this source, which is in the public domain.
"https://ml.wikipedia.org/w/index.php?title=സംസ്ഥാന_ലിസ്റ്റ്&oldid=3985724" എന്ന താളിൽനിന്ന് ശേഖരിച്ചത്