കമ്പിയില്ലാക്കമ്പി

(വയർലെസ് ടെലിഗ്രാഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സന്ദേശങ്ങൾ കമ്പികൾ വഴിയല്ലാതെ അയക്കുന്ന ലോകത്തിലെ ആദ്യത്തെ സം‌വിധാനമാണ്‌ കമ്പിയില്ലാക്കമ്പി (ഇംഗ്ലീഷ്: Wireless Telegraphy). കമ്പിയുടെ സഹായത്തോടെ വിവരങ്ങൾ കൈമാറിയിരുന്ന കമ്പിത്തപാൽ അഥവാ ടെലിഗ്രാഫ് സം‌വിധാനത്തിന്റെ പരിഷ്കൃതരൂപമായതിനാലാണ്‌ കമ്പിയില്ലാക്കമ്പി എന്ന പേരു വന്നത്. വിവരങ്ങൾ തൽസമയം ലോകത്തിന്റെ ഏതുകോണിലും എത്തിക്കാം എന്നതിനാൽ അടിയന്തര വിവരങ്ങൾ അറിയിക്കുന്നതിന് കമ്പിയില്ലാക്കമ്പി ഒരു പ്രധാന മാർഗ്ഗമായിരുന്നു. സന്ദേശം ലഭിക്കുന്ന ആളിന്റെ ഏറ്റവും അടുത്തുള്ള തപാൽ ആപ്പീസിലേക്ക് കമ്പിയില്ലാ കമ്പിയായി അയക്കുന്ന സന്ദേശം ഒരു കടലാസിൽ അച്ചടിച്ച് സന്ദേശം ലഭിക്കേണ്ട ആളിന്റെ വീട്ടിൽ എത്തിക്കുകയാണ് പതിവ്. അപകട വാർത്തകൾ അറിയിക്കുന്നതിനും മംഗള വാർത്തകൾ അറിയിക്കുന്നതിനും ചില അവസരങ്ങളിൽ ആശംസകൾ അറിയിക്കുന്നതിനും കമ്പിയില്ലാക്കമ്പി ഉപയോഗിക്കാറുണ്ട്. സൈനികാവശ്യങ്ങൾക്കും കമ്പിയില്ലാക്കമ്പിയുടെ ഉപയോഗം സാധാരണമായിരുന്നു.

സന്ദേശം കൈമാറുന്നതിനുള്ള കോഡ് ഭാഷകൾ

തിരുത്തുക

കമ്പിയില്ലാക്കമ്പി വഴി വിവരങ്ങൾ അയക്കുന്നതിനുള്ള കോഡ് ഭാഷയാണ് മോഴ്സ് കോഡ്. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ ഡോട്ട്, ഡാഷ് എന്നിവയുടെ വിവിധ രീതിയിലുള്ള സം‌യോജനങ്ങൾ ആയി ആണ് അക്ഷരങ്ങൾ അയക്കുക. 1874 ൽ ബോഡോട്ട് എന്ന കോഡുഭാഷയും ടെലിഗ്രാഫിനായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് സന്ദേശം ടെലിഫോൺ വഴിയാണ്‌ കമ്പിയില്ലാക്കമ്പി ഓഫീസുകളിൽ സന്ദേശം കൈമാറുന്നത്.

പേരിനു പിന്നിൽ

തിരുത്തുക

വൈദ്യുതവാഹിയായ കമ്പിയിലൂടെ സന്ദേശം കൈമാറുന്നതിനാൽ ടെലിഗ്രാഫ് സന്ദേശങ്ങളെ കേബിൾ അഥവാ വയർ എന്നാണ്‌ വിളിച്ചിരുന്നത്. മലയാളത്തിൽ കമ്പി എന്നും വിളിച്ചു. ഇത്തരം സന്ദേശങ്ങൾ കമ്പിയിലൂടെയല്ലാതെ കൈമാറാൻ തുടങ്ങിയപ്പോൾ കമ്പിയില്ലാക്കമ്പി എന്ന പേരുമായി.

ചരിത്രം

തിരുത്തുക

ചിത്രസഞ്ചയം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കമ്പിയില്ലാക്കമ്പി&oldid=1787979" എന്ന താളിൽനിന്ന് ശേഖരിച്ചത്