മനുഷ്യന്റെ ബോധ മണ്ഡലത്തിൽക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളെ ലഹരിവസ്തുക്കൾ എന്ന് പറയുന്നു. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. മദ്യവും കഞ്ചാവും കറപ്പും മോർഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏതുതരത്തിൽ ഉള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു.

"https://ml.wikipedia.org/w/index.php?title=ലഹരിവസ്തുക്കൾ&oldid=3458829" എന്ന താളിൽനിന്ന് ശേഖരിച്ചത്