ഇന്ത്യയിലെ റോഡുവഴിയുള്ള ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗ്ഗങ്ങളാണ് ദേശീയപാതകൾ. ഇവയിൽ മിക്ക പാതകളുടേയും പരിപാലനം ഭാരതസർക്കാറാണ് നടത്തുന്നതെങ്കിൽ മറ്റുള്ളവ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. ഇന്ത്യയിലെ ദേശീയപാതകളിൽ മിക്കവയും രണ്ടുവരിയാണ് (ഇരുദിശയിലേക്കും ഉൾപ്പെടെ). ഏതാണ്ട് 67,000 കി.മീ (220,000,000 അടി) നീളത്തിൽ ദേശീയപാതകൾ‌ വ്യാപിച്ച് കിടക്കുന്നു; അതിൽത്തന്നെ ഏകദേശം 200 കി.മീ (660,000 അടി)[1] എക്സ്പ്രസ് വേ എന്ന വിഭാഗത്തിൽപ്പെടുന്നു. ദേശീയപാതകളിൽ 10,000 കി.മീ (33,000,000 അടി) നീളം നാലുവരിപ്പാതയോ അതിൽക്കൂടുതലോ ആണ്. ഇന്ത്യയിലെ ആകെ റോഡ്ശൃംഖലയുടെ 2 ശതമാനം മാത്രമാണ് ദേശീയപാതയെങ്കിലും മൊത്തം വാഹനഗതാഗതത്തിന്റെ 40 ശതമാനവും ഇതിലൂടെയാണ്.[2] ഇന്ത്യയിലെ ദേശീയപാതകളുടെ വൻതോതിലുള്ള വികാസം ലക്ഷ്യമിട്ട് ദേശീയപാത വികസനപദ്ധതി എന്ന ഒരു സർക്കാർ-സ്വകാര്യ പങ്കാളിത്തപദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്.

ദേശീയപാത 8-ൽ ദില്ലിക്കും ഗുഡ്ഗാവിനുമിടയിലുള്ള ഒരു ഭാഗം

2010-ലെ പേരുമാറ്റം

തിരുത്തുക
 
ഇന്ത്യയിലെ ദേശീയപാതകൾ

ഇന്ത്യയിൽ നിലവിലുള്ള ദേശീയ പാതകളുടെ, യുക്തിസഹമായി പുനരാവിഷ്ക്കരിച്ചു ക്രമപ്പെടുത്തിയ നമ്പരുകളും, എത്തപ്പെടുന്ന സ്ഥലങ്ങളും 2010 മാർച്ച് 5 ലെ ഇന്ത്യ ഗവണ്മെന്റ് ഗസ്സറ്റിലൂടെ, കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നു. ക്രമാനുഗതമായ പുതിയ നമ്പർ രീതി അനുസ്സരിച്ചു സ്ഥലം, ദിക്ക്, ഗതി, ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നിവ മനസ്സിലാക്കാം. ആകെ 218 ദേശീയ പാതകൾ. രണ്ടക്ക മൂന്നക്ക, ഒറ്റ ഇരട്ട നമ്പരുകൾ.ചിലവയ്ക്ക് എ- യും ബി-യും.[3]

  1. "CIA World Factbook, India". Archived from the original on 2008-06-11. Retrieved 2010-10-03.
  2. Contemporary India — II, NCERT Social Science textbook, 2005 Edition,
    Road Network Assessment by National Highway Authority of India
  3. http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf Archived 2016-02-01 at the Wayback Machine. .....(Gazette )
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_ദേശീയപാതകൾ&oldid=3801610" എന്ന താളിൽനിന്ന് ശേഖരിച്ചത്