പത്ത് കൽപ്പനകൾ
ജൂത- ക്രിസ്തീയ വിശ്വാസമനുസരിച്ച് സീനായ് പർവതത്തിൽ വച്ച് ദൈവം ഇസ്രയേൽ ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നൽകിയ കല്പനകളാണ് പത്തു കൽപനകൾ എന്നറിയപ്പെടുന്നത്.`പത്തു വാക്കുകൾ' എന്നർഥമുള്ള `ഡെക്കലോഗ്' ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ പ്രധാനങ്ങളായ ഈ നിയമങ്ങൾ ബൈബിളിൽ പുറപ്പാടു പുസ്തകം 20: 2-17ലും നിയമാവർത്തന പുസ്തകം 5: 6-21-ലും ചുരുക്കം ചില വ്യത്യാസങ്ങളോടെ കാണാം. ദൈവത്തോടും അയൽക്കാരോടുമുള്ള ബന്ധത്തെ ക്രമപ്പെടുത്തുന്ന ഈ പ്രമാണങ്ങൾ യഹൂദരുടെയും പ്രത്യേക വിധം ഇന്നു ക്രൈസ്തവരുടെയും ജീവിത നിയമങ്ങളാണ്.
10 കല്പനകൾ
തിരുത്തുക1.നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്.(പുറപ്പാട്.20:1-6) 2.കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.(പുറപ്പാട്.20:7) 3.കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം(പുറപ്പാട്.20:8-11) 4.മാതാപിതാക്കന്മാരെ ബഹുമാനിക്കണം.(പുറപ്പാട്.20:12) 5.കൊലപാതകം ചെയ്യരുത്.(പുറപ്പാട്.20:13) 6.വ്യഭിചാരം ചെയ്യരുത്.(പുറപ്പാട്.20:14) 7.മോഷ്ടിക്കരുത്.(പുറപ്പാട്.20:15) 8.കള്ളസാക്ഷ്യം പറയരുത്.(പുറപ്പാട്.20:16) 9.അന്യൻ്റെ ഭാര്യയെ മോഹിക്കരുത്. (പുറപ്പാട്.20:16,17)
10.അന്യൻ്റെ വസ്തുക്കൾ മോഹിക്കരുത്.(പുറപ്പാട്.20:16,17)