റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Ranni-Angadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ടയിലെ,റാന്നി താലൂക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് റാന്നി അങ്ങാടി. ഇംഗ്ലീഷ്; Ranni Angady. 30.72 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി( 2073.94 ഹെക്ടർ ). 4 തോടുകൾ പലതരം ചെറിയ തോടുകൾ ആയി ചേർന്ന് പമ്പാനദിയിൽ പതിക്കുന്നു. 2073.94 ഹെക്ടർ ഭൂമിയുണ്ടെങ്കിലും 1830.42 ഹെക്ടർ സ്ഥലത്തു മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്: മാത്യു (ബാബു പുല്ലാട്ട്), വൈസ് പ്രസിഡന്റ് :ദീനാമ്മ സെബാസ്റ്റ്യൻ (2016)[1]

റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°23′49″N 76°46′32″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾചവറംപ്ലാവ്, ഈട്ടിച്ചുവട്, മണ്ണാറത്തറ, വലിയകാവ്, അങ്ങാടി ടൌൺ, പുള്ളോലി, മേനാംതോട്ടം, കരിങ്കുറ്റി, വരവൂർ, പൂവന്മല, പുല്ലൂപ്രം, പുല്ലമ്പള്ളി, നെല്ലിക്കമൺ
ജനസംഖ്യ
ജനസംഖ്യ15,481 (2001) Edit this on Wikidata
പുരുഷന്മാർ• 7,661 (2001) Edit this on Wikidata
സ്ത്രീകൾ• 7,820 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96.61 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221745
LSG• G030503
SEC• G03028
Map
പമ്പാനദിയുടെ വരവൂർ കടവ്

ചരിത്രം

തിരുത്തുക

1953 ലാണ് ഗ്രാമപഞ്ചായത്ത് സ്ഥാപിക്കപ്പെട്ടത്.[2] റാന്നിയുടെ അങ്ങാടി സ്ഥിതിചെയ്യുന്ന സ്ഥലമായതിനാൽ ആകാം ഈ പേർ വന്നത്.

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്. 30.72 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാർഡുകളുടെ എണ്ണം 13 ആണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് - വലിയകാവ് വനം, കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്ത്, കിഴക്ക് -പഴവങ്ങാടി പഞ്ചായത്ത് അതിർത്തിയും, തെക്ക്-പമ്പാനദി, പടിഞ്ഞാറ്-അയിരൂർ പഞ്ചായത്ത്, കൊറ്റനാട് പഞ്ചായത്ത് എന്നിവയാണ്. മദ്ധ്യ തിരുവിതാംകൂറിന്റെ സാമൂഹ്യസാംസ്കാരിക ചരിത്രത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള ഒരു ചെറു ഗ്രാമമാണ് റാന്നി അങ്ങാടി. മലകൾ, കുന്നുകൾ, താഴ്വരകൾ, നെൽപ്പാടങ്ങൾ, നദി, തോടുകൾ, വനം ഇവയെല്ലാം ഈ ചെറുഗ്രാമത്തിന്റെ മനോഹരിതയെ വർദ്ധിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുള്ള ഗ്രാമങ്ങളിൽ ഏറ്റവും ചെറിയ ഗ്രാമങ്ങളിലൊന്നാണിത്. കിഴക്കുഭാഗത്തു വലിയതോടും, പഴവങ്ങാടി പഞ്ചായത്തും, തെക്കു ഭാഗത്തു പുണ്യനദിയായ പമ്പയും, പടിഞ്ഞാറു ഭാഗത്ത് അയിരൂർ പഞ്ചായത്തും മല്ലപ്പള്ളി താലൂക്കിലെ കൊറ്റനാട്ടുപഞ്ചായത്തും വടക്ക് വലിയകാവ് വനവും മണിമല പഞ്ചായത്തുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ. ഇവിടുത്തെ ജനങ്ങൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണ്. ക്രിസ്തു വർഷം 1500-നോടടുത്ത് അങ്ങാടി മിക്കവാറും വനപ്രദേശമായിരുന്നു. ആനയും മറ്റ് ദുഷ്ടമൃഗങ്ങളുമുണ്ടായിരുന്നു. ജനസംഖ്യയും കുറവായിരുന്നു. കർത്താക്കൻമാർ പല പ്രദേശങ്ങളിൽ നിന്നായി കൃഷിക്കാരെയും, കൈത്തൊഴിൽക്കാരെയും കൊണ്ടുവന്നു താമസിപ്പിച്ചു. അടക്കായും, കുരുമുളകുമായിരുന്നു പ്രധാന നാണ്യവിളകൾ. അതിന്റെ കച്ചവടത്തിന് പാണ്ടിയിൽ നിന്നും സാർത്ഥവാഹകസംഘങ്ങൾ വന്നു. മലനാടിന്റെ റാണിയായ ഈ പ്രദേശത്തിന് റാന്നി എന്ന പേരു കൊടുത്തത് അവരാണ്. റാണി ക്രമേണ റാന്നിയായി രൂപാന്തരപ്പെട്ടു.

പ്രധാന വിവരങ്ങൾ

തിരുത്തുക

ജില്ല: പത്തനംതിട്ട; ബ്ലോക്ക്: റാന്നി

  • വിസ്തീർണ്ണം :30.72 ച. കി. മീ.
  • ജനസംഖ്യ :15481
  • പുരുഷൻമാർ :7661
  • സ്ത്രീകൾ :7820
  • ജനസാന്ദ്രത :504
  • സ്ത്രീ : പുരുഷ അനുപാതം :1021
  • മൊത്തം സാക്ഷരത :96.61
  • സാക്ഷരത (പുരുഷൻമാർ ) :97.26
  • സാക്ഷരത (സ്ത്രീകൾ ) :95.97

Source : Census data 2001 [3][പ്രവർത്തിക്കാത്ത കണ്ണി]

മുൻ പ്രസിഡന്റുമാർ

തിരുത്തുക
  • പി.എ.ചാക്കൊ
  • സി.വി.തോമസ്
  • അഡ്വ. എ.എസ്.സൈമൺ
  • കെ.എസ്സ്.മത്തായി
  • ജോർജ്ജി
  • എലനിയാമ്മ ഷാജി
  • ജോർളി മാത്യു
  • ജേക്കബ് മാത്യു
  • മെഴ്സി പാണ്ടിയത്ത്

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

തിരുത്തുക

ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളാണുള്ളത്.[3]

ജനപ്രതിനിധികൾ(2010)

തിരുത്തുക

പ്രസിഡന്റ്: മെഴ്സി പാണ്ടിയത്ത്
വൈസ് പ്രസിഡന്റ് :ബി.സുരേഷ്

വാർഡ് നമ്പർ വാർഡിന്റെ പേർ വാർഡ് മെമ്പർ
1 നെല്ലിക്കമൺ മേഴ്സി പാണ്ടിയത്ത്
2 ചവറം പ്ലാവ് സിന്ധു ഗോപാലൻ
3 മണ്ണാരത്തറ മറിയാമ്മ
4 വലിയകാവ് സുനിൽ ജോൺ
5 ഈട്ടിച്ചുവട് മാത്യു ജോർജ്ജ്
6 പുള്ളോലി ജോളി ബാബു
7 അങ്ങാടി ടൗൺ ബിന്ദു വളയനാട്ട്
8 കരിംകുറ്റി ആഷാ തോമസ്
9 മേനാംതോട്ടം ബേബി കുര്യാക്കോസ്
10 പുല്ലൂപ്രം സുരേഷ്.ബി
11 വരവൂർ വിവിൻ മാത്യൂ
12 പൂവന്മല ഇന്ദിര ഗോപിനാഥൻ
13 പുല്ലമ്പള്ളി ശോശാമ്മ

ജനപ്രതിനിധികൾ(2015)

തിരുത്തുക

പ്രസിഡന്റ്: മാത്യു (ബാബു പുല്ലാട്ട്)
വൈസ് പ്രസിഡന്റ് :ദീനാമ്മ സെബാസ്റ്റ്യൻ

വാർഡ് നമ്പർ വാർഡിന്റെ പേർ വാർഡ് മെമ്പർ
1 നെല്ലിക്കമൺ മാത്യു (ബാബു പുല്ലാട്ട്)
2 ചവറം പ്ലാവ് സിനി ഏബ്രഹാം
3 മണ്ണാരത്തറ ഷിബു സാമുവേൽ
4 വലിയകാവ് ദീനാമ്മ സെബാസ്റ്റ്യൻ
5 ഈട്ടിച്ചുവട് അന്നമ്മ (കൊച്ചുമോൾ പൂവത്തൂർ)
6 പുള്ളോലി പി എം ഷംസുദ്ദീൻ
7 അങ്ങാടി ടൗൺ സുരേഷ് ബി (സുരേഷ് ഹോട്ടൽ)
8 കരിംകുറ്റി അൻസു എബ്രഹാം (കൈപ്പുഴ)
9 മേനാംതോട്ടം പ്രീതാ
10 പുല്ലൂപ്രം ശാരിക
11 വരവൂർ അനിത
12 പൂവന്മല ആഷാ റ്റി തമ്പി
13 പുല്ലമ്പള്ളി സോണി മാത്യു

പ്രധാന സ്ഥലങ്ങൾ

തിരുത്തുക
 
വരവൂർ ജംഗ്ഷൻ
  • റാന്നി അങ്ങാടി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു കൂടി പമ്പാനദി ഒഴുകുന്നു.
  • മേനാതോട്ടം, പുളിമുക്ക്,പി.ജെ.ടി/മാർതോമ ആശുപത്രിപ്പടി ജംഗ്ഷൻ, പുല്ലൂപ്രം, നെല്ലിക്കമൺ, പൂവന്മല, വരവൂർ, തോട്ടുപുറം എന്നിവയാണ് പ്രധാന സ്ഥലങ്ങൾ.
  • പുല്ലൂപ്രത്തും നെല്ലിക്കാമണ്ണിലും പോസ്റ്റ് ഓഫീസുകൾ ഉണ്ട്.
  • പുല്ലൂപ്രം, ഉന്നക്കാവ്, നെല്ലിക്കമൺ, ഈട്ടിച്ചുവട് എന്നിവിടങ്ങളിൽ ബ്രാഞ്ച് പോസ്റ്റോഫീസുകളും ആങ്ങാടിയിൽ സബ് പോസ്റ്റോഫീസും ഉണ്ട്. ഒരു പഞ്ചായത്തു മിനി സ്റ്റേഡിയവും ഉണ്ട്.
  • വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സമഗ്ര ശിശുവികസന ഓഫീസ്, എന്നീ സ്ഥാപനങ്ങൾ റാന്നി പേട്ടയിൽ സ്ഥിതിചെയ്യുന്നു.
  • റാന്നി ആർ. ടി. ഓ ഓഫീസ് പുളിമുക്കിലാണ്.

അതിരുകൾ

തിരുത്തുക

പ്രധാന മലകൾ

തിരുത്തുക

കരിങ്കുറ്റി മല,തൃക്കോമല,പൂവന്മല

സ്ഥിതിവിവരക്കണക്കുകൾ(2001)

തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആൾ താമസമുള്ള ആകെ വീടുകൾ ആകെ വീടുകൾ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ആകെ ജനസംഖ്യ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ ആകെ സാക്ഷരത
30.72 13 - - 7661 7820 15581 504 1021 97.26 95.97 96.61

ആകെ ഭൂവിസ്തൃതി:2073.94ഹെൿറ്റർ; കൃഷിയുള്ളത്:1830.42 ഹെൿറ്റർ.

ആരോഗ്യമേഖല

തിരുത്തുക

സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം നെല്ലിക്കമണ്ണിൽ പ്രവർത്തിക്കുന്നു. ഈട്ടിച്ചുവട്, പുല്ലൂപ്രം എന്നിവിടങ്ങളിൽ കുടുംബക്ഷേമ കേന്ദ്രങ്ങൾ ഉണ്ട്. സ്വകാര്യമേഖലയിൽ (ക്നാനായ മെഡിക്കൽ മിഷൻ ആശുപത്രി, മേനാതോട്ടം, അങ്ങാടി, റാന്നി ; മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രി, അങ്ങാടി, റാന്നി )രണ്ടു ആശുപത്രികളും പ്രവർത്തിച്ചു വരുന്നു. ഗവ.ആയുർവ്വേദ ആശുപത്രി ചെട്ടിമുക്കിൽ സ്ഥിതി ചെയ്യുന്നു. ഈട്ടിച്ചുവട് ഒരു മൃഗാശുപത്രിയുമുണ്ട്.

റാന്നി - വെണ്ണിക്കുളം റോഡ്, റാന്നി - ചെറുകോൽപ്പുഴ റോഡ്, റാന്നി-വലിയകാവു റോഡ്, റാന്നി - മല്ലപ്പള്ളി റോഡ് തുടങ്ങിയവയാണു റാന്നി അങ്ങാടി പഞ്ചായത്തിൽക്കൂടി പോകുന്ന പ്രധാന റോഡുകൾ. കൂടാതെ താഴെപ്പറയുന്ന റോഡുകളും ഈ പഞ്ചായത്തിൽക്കൂടെ പോകുന്നു.

പമ്പാ നദിക്കരയിൽ ഒരു പഴയ ബോട്ടുജെട്ടി സ്ഥിതിചെയ്യുന്നുണ്ട്.

ഗവണ്മന്റ് ഓഫീസുകൾ

തിരുത്തുക
  • സമഗ്ര ശിശുവികസന സേവന പദ്ധതി,ഓഫീസ്
  • അങ്ങാടി, വില്ലേജ് ഓഫീസ്
  • അങ്ങാടി, പഞ്ചായത്ത് ഓഫീസ്
  • ആർ.ടി.ഒ. ഓഫീസ്
  • വാട്ടർ അഥോറിറ്റി പമ്പ് ഹൗസ്
  • കൃഷിഭവൻ
  • വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസ്
  • അങ്ങാടി പോസ്റ്റ് ഓഫീസ് 689674
  • പുല്ലൂപ്രം പോസ്റ്റ് ഓഫീസ്
  • ഉന്നക്കാവ് പോസ്റ്റ് ഓഫീസ്
  • നെല്ലിക്കമൺ പോസ്റ്റ് ഓഫീസ്
  • പുളിമുക്ക് ബോട്ട് ജെട്ടി

റാന്നി-ആങ്ങാടി ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് /എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

അങ്ങാടി പഞ്ചായത്തിൽ രണ്ടു സർക്കാർ സ്കൂളുകളേയുള്ളു. സ്വകാര്യ മേഖലയിൽ ആണു ഭൂരിപക്ഷം സ്കൂളുകളും

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും

തിരുത്തുക

ഗ്രന്ഥശാലകൾ

തിരുത്തുക

പി.ജെ.റ്റി.മെമ്മോറിയൽ പബ്ലിൿ ലൈബ്രറി.അങ്ങാടി
ഗ്രാമസേവിനി ലൈബ്രറി,നെല്ലിക്കമൺ

വിനോദം/സംഘടന

തിരുത്തുക

പൊതുജനസേവനാർഥമുള്ള മറ്റു സ്ഥാപനങ്ങൾ

തിരുത്തുക

ഗാസ് ഏജൻസി, റേഷൻ കടകൾ(വരവൂർ, പുല്ലൂപ്രം, അങ്ങാടി, നെല്ലിക്കമൺ, )

മത-സാംസ്കാരിക രംഗം

തിരുത്തുക
  • അമ്പലങ്ങൾ(പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശാലീശ്വരം ക്ഷേത്രം)
  • ക്രിസ്ത്യൻ ദേവാലയങ്ങൾ: ക്നാനായ സഭയുടെ വല്യപള്ളി, സെന്റ് മെരീസ് ചർച്ച്, അങ്ങാടി, സെന്റ് മേരീസ് മഠം അങ്ങാടി, കാതൊലിക് ചർച്ച് വരവൂർ, മാർതോമാ പള്ളി, വരവൂർ, പൂവന്മല, നസ്റേത്ത് മർത്തോമ ഈട്ടിച്ചുവട്എന്നിവ പ്രധാന പള്ളികളാണ്.
  • മുസ്ലിം ദേവാലയങ്ങൾ: റാന്നി പേട്ടയിൽ മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നു.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2014-01-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2014-01-29.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2014-01-18.