കൊറ്റനാട് ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൊറ്റനാട്

കൊറ്റനാട്
9°23′28″N 76°39′36″E / 9.3912°N 76.65993°E / 9.3912; 76.65993
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 17.01[1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 14188[1]
ജനസാന്ദ്രത 834[1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0469
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്ക് മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് കൊറ്റനാട് ഗ്രാമപഞ്ചായത്ത്.[2] പ്പോഴത്തെ കൊറ്റനാട് ഗ്രാമപഞ്ചായത്ത് മുൻകാലത്ത് കൊല്ലം ജില്ലയിൽ തിരുവല്ലാ താലൂക്കിൽ എഴുമറ്റൂർ വില്ലേജിന്റെ ഒരു ഭാഗമായി ചെറിയകുന്നം വില്ലേജ് യൂണിയൻ എന്ന പേരിൽ ആരംഭിച്ച് തുടർന്നുവന്നിരുന്നതും പഞ്ചായത്തു നിയമം നിലവിൽവന്ന 1953 - മുതൽ കൊറ്റനാട് പഞ്ചായത്ത് എന്ന പേരിൽ അറിയപ്പെട്ടു വന്നതുമാണ്. ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോൾ ഈ പ്രദേശം തിരുവല്ല താലൂക്കിൽ തന്ന നിലനിന്നു. എഴുമറ്റൂർ വില്ലേജ് വിഭജിച്ച് എഴുമറ്റൂർ എന്നും പെരുംമ്പെട്ടി എന്നും രണ്ടു വില്ലേജുകളായി തിരിച്ചപ്പോൾ പെരുംമ്പെട്ടി വില്ലേജ് പ്രദേശം മുഴുവനായി കൊറ്റനാട് പഞ്ചായത്തിൽ ഉൾപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ താലൂക്കു ആസ്ഥാനമായ മല്ലപ്പള്ളിയിൽ നിന്നും ഉദ്ദേശം 15 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് കൊറ്റനാട് പഞ്ചായത്തിന്റെ സ്ഥാനം. [2]

അതിരുകൾ

തിരുത്തുക

പഞ്ചായത്തിലെ അതിരുകൾ വടക്ക് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്, കിഴക്ക് റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്, തെക്ക് അയിരൂർ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് എഴുമറ്റൂർ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്.[2]

ഭൂപ്രകൃതി കൊറ്റനാട്

തിരുത്തുക

കുന്നുകളും താഴ്വരകളും നിലങ്ങളും ഇടകലർന്ന ഒരു പ്രദേശമാണ്. നദികളോ പുഴകളോ അവയുടെ സാമീപ്യമോ ഇവിടെ ഇല്ല. വലിയകാവ് റിസേർവ് വനത്തിന്റെ ഒരു ഭാഗം ഈ പഞ്ചായത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളുമാണ്

  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 2.2 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-09-02. Retrieved 2010-09-23.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക