പുല്ലൂപ്രം
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
പുല്ലൂപ്രം അല്ലെങ്കിൽ പുല്ലൂപ്പുറം കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുള്ള റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാകുന്നു. ഇത്, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പത്താം വാർഡ് ആകുന്നു. റാന്നി-ചെറുകോൽപ്പുഴ- കോഴഞ്ചേരി റോഡിന്റെ ഇരുവശങ്ങളിലും കിടക്കുന്ന ഈ സ്ഥലത്തിന്റെ അതിർത്തി പമ്പാ നദി, റാന്നി-വെണ്ണിക്കുളം റോഡ്, വരവൂർ-റാന്നി വാർഡ്, അങ്ങാടി ടൗൺ എന്നിവയാണ്. പണ്ട് ഇത് പുല്ലൂപ്രം കര ആയി അറിയപ്പെട്ടു.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകപുല്ലൂപ്രത്ത് രണ്ടു സ്കൂളുകൾ ഉണ്ട്. ജി. എൽ. പി. സ്കൂൾ പുല്ലൂപ്രം, പി.സി.എച്ച്.എസ്. പുല്ലൂപ്രം എന്നിവയാണവ. പുല്ലൂപ്രം പോസ്റ്റാഫീസ്,[1] റേഷൻ കട, പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും ഉണ്ട്.